top of page


വിമാനദുരന്തങ്ങളും അഴിമതിക്കഥകളും കുറ്റവാളികളുടെ ജീവിതപിന്നാമ്പുറങ്ങളും നിറം പിടിപ്പിച്ച അക്ഷരങ്ങളാക്കി ആഘോഷിക്കുന്ന സാധാരണക്കാരുടെ സംസ്കാരത്തില്‍നിന്നു മാറി നമുക്ക് ഒരു ധീരവനിതയെ പരിചയപ്പെടാം.
ഒബ്സ്റ്റെട്രിക് ഫിസ്റ്റുല രോഗീപരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതുറന്ന 21-ാം നൂറ്റാണ്ടിന്‍റെ മദര്‍ തെരേസ - ആസ്ട്രേലിയന്‍ ഗൈനക്കോളജിസ്റ്റ് കാതറൈന്‍ ഹാംലിന്‍. പ്രസവസമയത്ത് കുഞ്ഞ് പുറത്തേക്ക് വരാതിരി ക്കുകയും തക്കസമയത്ത് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കാന്‍ കഴിയാതിരിക്കുകയും മൂലം അമ്മയിലുണ്ടാകുന്ന രോഗാവസ്ഥയാണിത്. ഈ സ്ഥിതിയിലായിരിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ശരീര വിസര്‍ജ്ജ്യങ്ങളുടെ മേല്‍ നിയന്ത്രണം ഇല്ലാതാവുന്നു. പിന്നീടുള്ള അവരുടെ ജീവിതം പരിഹാസവും ദുര്‍ഗന്ധവും നിറഞ്ഞതാണ്.
