top of page

വേദന

Apr 1, 2011

3 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ
ree

കണ്ണീരിന്‍റെ താഴ്വരയെന്നൊക്കെയാണ് ചില പ്രാര്‍ത്ഥനകളില്‍ ഭൂമിയെക്കുറിച്ചുള്ള പരാമര്‍ശം. ശരിയാണ്, ഒരുപാടു ദുഃഖങ്ങളും വേദനകളുമുണ്ടിവിടെ. അവയെ പൊതുവെ രണ്ടായി തരംതിരിക്കാം: മനുഷ്യനിര്‍മ്മിതവും അല്ലാത്തതും. ചൂഷണം, ഹിംസ, അപവാദം തുടങ്ങിയവ ആദ്യവിഭാഗത്തില്‍ പെടുന്നു; സുനാമികള്‍, രോഗങ്ങള്‍, വൈകല്യങ്ങള്‍ തുടങ്ങിയവ രണ്ടാമത്തേതിലും.