top of page

വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവച്ച് പഠനം നടത്തണം; കാരണങ്ങള്‍

Sep 2, 2022

5 min read

ഡോ. സുജന്‍ അമൃതം
 port construction work

1. ഈ പോര്‍ട്ട് ഒരു വികസനമല്ല. ഇതു കൊണ്ട് സാമ്പത്തിക നഷ്ടം അല്ലാതെ ഒരു ലാഭവും ഇല്ല.

CAG report അനുസരിച്ച്, ഈ പ്രൊജക്റ്റ് സംസ്ഥാനത്തിനു സാമ്പത്തികമായി ഭീമമായ നഷ്ടം ആണെന്നതിനാല്‍, അത് നിര്‍ത്തിവയ്ക്കേണ്ടതാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടങ്കല്‍ തുക 7525 കോടി രൂപയാണ്. ഇതില്‍ 5071 കോടി രൂപ സംസ്ഥാനം മുടക്കുന്നു. തന്‍റെ കമ്പനി യായ APZEPജ വഴി അദാനി മുടക്കുന്നതുക 2454 കോടി.

കേരളം മുടക്കുന്ന 1635 കോടി viability gap fund ആണ്. പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന മൂല ധന സഹായമാണ് viability gap fund എന്ന് പറയുന്നത്. അതായത് ഈ പദ്ധതി നഷ്ടമാന്നെന്നിരിക്കെ, അത് ആരെയെങ്കിലും കൊണ്ടു നടത്തിയെടുക്കാന്‍ കേരളം മുടക്കുന്ന തുക (fund) എന്നാണര്‍ത്ഥം. ഇതിനാല്‍ തന്നെ, സംസ്ഥാനത്തിനു നഷ്ടം ആണെന്ന് കരാറില്‍ തന്നെ സമ്മതിക്കുന്നു.

ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ കൊടുത്തില്ലെങ്കില്‍ ഈ പദ്ധതി അവര്‍ ഏറ്റെടുത്തു നടത്തുന്നത് നഷ്ടമായിരിക്കും എന്നാണ്. അതുകൊണ്ടാണ് കേരളം vgf തുകകള്‍ മുടക്കേണ്ടി വരുന്നത്. അതിനര്‍ത്ഥം, പദ്ധതി അതില്‍ത്തന്നെ നഷ്ടം എന്ന് ഈ പദ്ധതിയുടെ രൂപീകരണത്തില്‍ തന്നെ ഇവര്‍ സമ്മതിച്ചിരുന്നു എന്നതല്ലേ.

-കേരളം മുടക്കുന്ന തുകയില്‍ 1463 കോടി മത്സ്യബന്ധന ഹാര്‍ബറും, തുറമുഖത്തിനു വേണ്ടി വരുന്ന 3.1 കിലോ മീറ്റര്‍ പുലിമുട്ടും നിര്‍മ്മിക്കാന്‍ ആണ്. ഈ 1463 കോടി രൂപ മുഴുവനും കേരളം മുടക്കും. കേരളം മുടക്കേണ്ട തുറമുഖം നിര്‍മാണത്തുകയായ 1635 കോടി രൂപയുടെ പകുതി തുകയായ 817 കോടി രൂപ കേന്ദ്രം കേരളത്തിന് മുന്‍കൂറായി കടം കൊടുക്കും. ഇത് പിന്നീട് കേന്ദ്രത്തിന് കേരളം കൊടുത്തുതീര്‍ക്കണം. പ്രസ്തുത തുക കേന്ദ്രം കൊടുത്തുകഴിഞ്ഞു. ആ തുക കൊണ്ടാണ്, അദാനി ഇപ്പോള്‍ പണി തുടങ്ങിയിരിക്കുന്നത്.

താമസ സൗകര്യങ്ങളും, ബിസിനസ് സൗകര്യങ്ങളും തുറമുഖത്തിനുപുറത്ത് നടത്തുന്നതിന് വേണ്ടിവരുന്ന മുഴുവന്‍ സ്ഥലവും, റെയില്‍, റോഡ് എന്നിവക്ക് വേണ്ടി വരുന്ന സ്ഥലവും, കേരളം അദാനിക്ക് വാങ്ങിച്ചു കൊടുക്കണം. ഇതില്‍ 30% സ്ഥലം (ഏകദേശം 106 ഏക്കര്‍) സൗജന്യമായി കൊടുക്കുകയും വേണം.

മേല്പറഞ്ഞ ആനുകൂല്യങ്ങള്‍, കേരളം മുടക്കേണ്ടി വരുന്നതിന്‍റെ അടിസ്ഥാന കാരണമെന്ത്, എന്ന് ചോദിച്ചാല്‍, ഈ വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്തു നടത്തുന്നതിനു കേരളം ചില ഔദാര്യങ്ങള്‍ ചെയ്തു കൊടുക്കണമായിരുന്നു. പദ്ധതി പൂര്‍ത്തിയാക്കി ബിസിനസ് തുടങ്ങുന്ന ദിവസം മുതല്‍ 15 വര്‍ഷത്തേക്ക് അദാനി ലാഭം എടുക്കും. അതുകഴിഞ്ഞു, ലാഭത്തിന്‍റെ ഒരു ശതമാനം കേരളത്തിന് കൊടുക്കും. ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂട്ടും. പരമാവധി, ലാഭത്തിന്‍റെ 40% മാത്രമേ കൊടുക്കൂ എത്ര വര്‍ഷം ആയാലും. ഇതില്‍ നിന്നുമാണ്, കേരളം കേന്ദ്രത്തിന്‍റെ തുക (817 കോടി) മടക്കി കൊടുക്കേണ്ടത്.

- 40 വര്‍ഷത്തേക്കാണ് അദാനിക്ക് തുറമുഖം കൈകാര്യം ചെയ്യാന്‍ കൊടുത്തിരിക്കുന്നത്. സാധാരണ എല്ലാ PPP (public private project) പദ്ധതിയിലും 30 വര്‍ഷത്തേക്കേ കാലാവധി കൊടുക്കാറുള്ളൂ എന്നിരിക്കെയാണിത് എന്നും ശ്രദ്ധേയം. 10 വര്‍ഷം കൂടുതല്‍ അദാനിക്ക് കൊടുക്കുന്നത് കൊണ്ട് അദാനിക്ക് കിട്ടുന്ന ലാഭം 29, 217 കോടി രൂപ. കേരളത്തിന് അത്രയും നഷ്ടം എന്നര്‍ത്ഥം.

-പദ്ധതി ലാഭമോ നഷ്ടമോ എന്ന് പരിശോധിക്കാം. 40 വര്‍ഷം കഴിയുമ്പോള്‍ മൊത്തം ലാഭം കിട്ടേണ്ടത് 78, 222 കോടി രൂപ. ഇതില്‍ കേരളത്തിന്കിട്ടുന്ന ലാഭം 13, 947 കോടി രൂപ. 40 വര്‍ഷം കഴിയുമ്പോള്‍ നീട്ടികൊടുത്തില്ലെങ്കില്‍, 19, 555 കോടി രൂപ അദാനിക്ക് കേരളം കൊടുക്കണം. അങ്ങനെ വരുമ്പോള്‍, പദ്ധതി കൊണ്ട് കേരളത്തിന് നഷ്ടം 5608 കോടി രൂപ.