top of page


ഒരു വിദ്യാഭ്യാസ ഉപദേശക എന്ന നിലയില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നത് ഞാന്‍ നിരീക്ഷിക്കാറുണ്ട്. തമിഴ്‌നാട്ടിലെ നിരവധി സ്‌കൂളുകളിലെ ക്ലാസ്സ് മുറികളില്‍ നിരവധി മണിക്കൂറുകള്‍ അധ്യയനം നിരീക്ഷിച്ച എന്നെ ഒരു പ്രത്യേക പ്രതിഭാസം ഞെട്ടിച്ചു. നമ്മുടെ കുട്ടികളോട് നാം ചിന്തിക്കാന്‍ ആവശ്യപ്പെടുന്നില്ല.
ഏതാനും മാസം മുന്‍പ് ഞാനൊരു ജീവശാസ്ത്രക്ലാസ് ശ്രദ്ധിക്കുകയായിരുന്നു. വിസര്‍ജന പ്രക്രിയയെക്കുറിച്ച് അധ്യാപിക ക്ലാസെടുക്കുന്നു. ക്ലാസിനുശേഷം ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് പതിവുചോദ്യം. ഒരു മിടുക്കന്‍ കയ്യുയര്‍ത്തി. ചോദിക്കാ ന് അധ്യാപികയുടെ അനുമതി. ''മിസ് ഛര്‍ദ്ദിയും വിസര്‍ജ്യമല്ലേ. അത് പാഠപുസ്തകത്തിലില്ലല്ലോ?'' നിരീക്ഷകയെന്ന നിലയില്‍ എനിക്ക് കൗതുകമായി, ഇതാ ചിന്തിക്കുന്ന ഒരുവന്‍.
