

ആധുനിക യുഗത്തിലെ ഫ്രാന്‍സിസ്കന്‍ മൂന്നാംസഭാംഗങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വൈദികനാണ് ആര്‍സിലെ വികാരി എന്നറിയപ്പെടുന്ന വി. ജോണ്‍ മരിയ വിയാന്നി. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാചൈതന്യവും, ലളിതജീവിതവും, വൈദികശുശ്രൂഷയിലുള്ള തീക്ഷ്ണതയും എന്നെ ചെറുപ്പം മുതല്‍ ആകര്‍ഷിച്ചിരുന്നു. അദ്ദേഹം ദീര്‍ഘകാലം ജീവിച്ച ഫ്രാന്‍സിലെ കുഗ്രാമം സന്ദര്‍ശിക്കുവാന്‍ ഞാന്‍ വളരെ ആഗ്രഹിച്ചത് ഇക്കാരണത്താലാണ്. ഈ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചത് ഈശ്വരകൃപയായി ഞാന്‍ കാണുന്നു.
പ്രസിദ്ധമായ റോണ്‍ നദീതീരത്തുകൂടിയുള്ള യാത്ര ഒട്ടേറെ ഹൃദ്യമായ അനുഭവമായിരുന്നു. ശാന്തമായി ഒഴുകുന്ന റോണ്‍ നദി, ഇരുകരകളും ഫലഭൂയീഷ്ഠമായ കൃഷിയിടങ്ങള്‍. അധികം വൈകാതെ ആര്‍സില്‍ എത്തി. ജോണ്‍മരിയ വിയാന്നി വികാരിയായിരുന്ന കൊച്ചു ദേവാലയവും താമസസ്ഥലവും ഉപയോഗിച്ചിരുന്ന വസ്തുക്കളുമെല്ലാം അതുപോലെ സൂക്ഷിക്കപ്പെടുന്നു. എന്തിനേറെ ആ കൊച്ചുപള്ളിയില്‍ നിത്യസന്ദര്‍ശകനായിരുന്ന, ഈശോയെ നോക്കി നിമിഷങ്ങള്‍ ചെലവഴിച്ച എളിയ കര്‍ഷകന്‍റെ മണ്‍കോരിയും കുട്ടയും വരെ അവിടെ കാണാം. എന്നും കണ്ടുമുട്ടുന്ന ഈ കൃഷീവലനോടു വിശുദ്ധന്‍ ഒരിക്കല്‍ ചോദിച്ചുപോലും ഇപ്പോള്‍ പള്ളിയില്‍ എന്തു ചെയ്യുന്നു എന്ന്. മറുപടി ഇങ്ങനെ ആയിരുന്നു: 'കുറെ സമയം ഈശോ എന്നെ നോക്കും.
ഞാന്‍ ഈശോയ േയും, അത്രമാത്രം'
ഇതല്ലേ പ്രാര്‍ത്ഥന? പ്രാര്‍ത്ഥനയുടെ സുഗന്ധം.
