
കത്തോലിക്ക തിരുസഭ - കാലിക പ്രശ്നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും
Mar 5, 2018
3 min read

അഭിമുഖം

കത്തോലിക്ക തിരുസഭ ഇന്ന് അഭിമുഖീകരിക്കുന്ന ചില കാലിക പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങളും അസ്സീസിക്കായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവക വൈദികനായ ഫാ. ബെന്നി മാരാംപറമ്പില്‍ പങ്കുവയ്ക്കുന്നു.
നമുക്ക് ബോധപൂര്‍വ്വം ജാഗരൂകരാകേണ്ടതുണ്ട്
ക്രിസ്തുവിന്‍റെ സഭ നൂറ്റാണ്ടുകളായി ചരിത്രവഴികളില്‍ ഇടം പിടിക്കുമ്പോഴും അതേ പാരമ്പര്യവും പൈതൃകങ്ങളും അണമുറിയാതെ ഈ കൊച്ചുകേരളത്തിലും പിന്‍തുടരുമ്പോഴും ചില ഇടങ്ങളില്‍ ഈ കാലഘട്ടത്തില്‍ ഒരു അപചയം സംഭവിക്കുന്നതായി തോന്നുന്നുണ്ടോ?
സഭയുടെ അകത്തളങ്ങളില്‍നിന്ന് പുറത്തുവരുന്ന കഥകള്‍ പലതും നമ്മെ ഞെട്ടിപ്പിക്കുകയും നമ്മുടെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന തലങ്ങളിലേക്ക് വളരുകയും ചെയ്തിരിക്കുന്നു. വത്തിക്കാനില്‍, പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ നടത്തിയ ശുദ്ധീകരണപ്രക്രിയകള്‍, സാമ്പത്തിക കാര്യാലയങ്ങളിലെ നയരൂപവത്കരണം ഒക്കെ ആത്മാവിന്‍റെ ഇടപെടലുകളായി കാണാം. അങ്ങനെ ത ിരിച്ചറിയുന്ന അപചയങ്ങളെ സഭയ്ക്കുള്ളില്‍ത്തന്നെ തിരുത്തുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉള്ള അവസരങ്ങള്‍ വൈദീകര്‍ക്കും, സന്ന്യസ്തര്‍ക്കും, അല്മായര്‍ക്കും ദൈവാത്മാവിനാല്‍ നിറയുമ്പോള്‍ ലഭിക്കും.
അതായത് ഇവിടെ സഭയുടെ ഘടനയ്ക്കുള്ളിലും സംവിധാനങ്ങളിലും ഒരു ശുദ്ധികലശം അനിവാര്യമാണെന്നാണോ?
