

കേവലമൊരു വിസ പ്രശ്നമാണ് യാത്ര തുടരാനാവാതെ അവളെ കറാച്ചിയില്‍ കുടുക്കിയത്. എന്നാല്‍, വിധി കൊണ്ടുചെന്നെത്തിച്ചിടത്ത് അവളൊരു പ്രകാശഗോപുരമായി. ഒടുവില്‍ 57 വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആ ക്രിസ്തീയ സന്യാസിനിക്ക് രാജ്യം അന്ത്യയാത്രാ മൊഴിയേകുമ്പോള്‍ പാക് പ്രധാനമന്ത്രി ഷാഹിദ് ഖക്കാന്‍ അബ്ബാസി ഇങ്ങനെ പറഞ്ഞു, ڇ"തീരെച്ചെറുപ്പമായിരുന്ന ഒരു രാഷ്ട്രത്തിന്‍റെ പ്രഭാതത്തിലേക്കാണ് അവള്‍ വന്നുകയറിയത്. അഗതികളും രോഗികളുമായ അനേകരുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമായിരുന്നു അവളുടെ ലക്ഷ്യം. ആ ദൗത്യത്തിനിടെ ഈ രാജ്യം അവള്‍ക്ക് സ്വന്തം ഭവനമായി. ജനിച്ചത് ജര്‍മ്മനിയിലാ യിരുന്നെങ്കിലും ആ ഹൃദയം എല്ലായ്പ്പോഴും തുടിച്ചത് പാക്കിസ്ഥാനുവേണ്ടിയായിരുന്നു."چچ
നികൃഷ്ടരെന്നെണ്ണി സമൂഹം അഴുക്കുചാലില്‍ ത്തള്ളിയ പതിനായിരക്കണക്കിന് കുഷ്ഠരോഗി കള്‍ക്ക് സാന്ത്വനത്തിന്‍റെയും വിമോചനത്തിന്‍റെയും ദേവസംഗീതമായെത്തിയ ആ ജര്‍മ്മന്‍ വനിതയെ, ഡോ. റൂത്ത് ഫാവുവിനെ ലോകം വിളിച്ചു, "പാക്കിസ്ഥാനിലെ മദര്‍ തെരേസ".
1929 സെപ്റ്റംബര്‍ 9 ന് കിഴക്കന്‍ ജര്‍മനിയിലെ ലെയ്പ്സിങ്ങില്‍ വാള്‍ട്ടറിന്‍റെയും മാര്‍ത്ത ഫാവുവിന്‍റെയും നാലാമത്തെ മകളായാണ് റൂത്ത് കാതറിന മാര്‍ത്ത ഫാവു ജനിച്ചത്. അവള്‍ക്ക് നാലു വയസ്സായപ്പോഴേക്കും ജര്‍മ്മനി നാസികളുടെ ഭരണത്തിന്‍കീഴിലായിരുന്നു. ഏറെ വൈകാതെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജര്‍മനിയുടെ കിഴക്കന്‍ മേഖലകളില്‍ സഖ്യക ക്ഷികള്‍ നടത്തിയ ബോംബാക്രമണത്തില്‍ റൂത്തിന്‍റെ څഭവനവും തകര്‍ന്നടിഞ്ഞു. അപ്പോള്‍ അവള്‍ക്ക് വയസ്സ് പതിനാല്. യുദ്ധത്തെത്തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ കിഴക്കന്‍ ജര്‍മ്മനിയിലേക്ക് അധിനിവേശം ചെയ്തെത്തിയതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായി.
