top of page

"കല്ലുരുട്ടി മാറ്റൂ!"

Mar 1, 2013

1 min read

സെബാസ്റ്റ്യന്‍ ഐസക്
Crucified Jesus Christ.

മസ്തിഷ്കവും ഹൃദയവും തമ്മിലുള്ള

ഞരമ്പുദൂരത്തില്‍ ക്രിസ്തു ക്രൂശിലേറി

നാഡികളില്‍ കുരിശുയാത്ര,

വെയില്‍ വഴികളില്‍ ഗാഗുല്‍ത്താ,

കുരിശിന്‍റെ വഴികളില്‍

ചോരച്ച മുലപ്പാലില്‍ അമ്മമുഖങ്ങള്‍,

മനസ്സുപകര്‍ന്ന കൈലേസുമായ് വേറോനി,

ഉള്ളിലെ ക്രിസ്തു വഴിമുട്ടിനില്ക്കുന്നു.

വിലാപയാത്രയില്‍ ശീമോനില്ല,

മനസ്സും ഹൃദയവും കള്ളന്‍ കളിക്കുന്നു,

ആത്മബന്ധങ്ങളില്‍ ക്രൂശിലേറ്റപ്പെട്ടവനെത്തേടി

ഇനിയുമാരും വരാതിരിക്കില്ല.

വെളുത്ത കച്ച- ഉയിര്‍പ്പിന്‍ മുദ്ര-

ആരുടെയോ പഞ്ചക്ഷതങ്ങളും പേറി.

ഉള്ളില്‍ മൃതിയടങ്ങിയവന്‍റെ കച്ചയ്ക്കായ്

ഇനി ഞാനീ കല്ലുരുട്ടി മാറ്റട്ടെ.

Mar 1, 2013

0

0

Recent Posts

bottom of page