top of page


1
Struch cow - എന്നൊരു ശൈലി കണ്ടു.
മൈതാനത്ത് മേയുന്ന കാലികള്‍.
മഴ!
എത്ര ഓടിയാലും എരുത്തിലെത്താനാവില്ല എന്ന സാമാന്യബുദ്ധി അവയ്ക്കുണ്ട്.പിന്നെ ഒരു നില്‍പ്പാണ്.മഴയിലേക്കു നോക്കി, നിസ്സംഗമായി...
മടങ്ങിയെത്താന്‍ അഭയസ്ഥലികള ില്ലാത്ത എല്ലാ മനുഷ്യരെയും ഓര്‍മ്മിപ്പിച്ചുകൊണ്ട്!അവരെ തട്ടിയുണര്‍ത്തി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കേണ്ട ബാദ്ധ്യത എല്ലാവര്‍ക്കും ഉണ്ട്.
നിന്നുപോകുന്ന കാലത്തിന്‍റെ ദൈര്‍ഘ്യവും തീവ്രതയും അനുസരിച്ച് അതിന് പലതരം ചെല്ലപ്പേരുകളുണ്ടാവുന്നു. അലസത, മടി, മടുപ്പ്, വിഷാദം, ട്രോമ എന്നിങ്ങനെ...അതില്‍ താരതമ്യേന അപകടം കുറഞ്ഞ മടുപ്പാണ് ഇത്തവണത്തെ നമ്മുടെ വിഷയം.
2
