top of page


ഭൂമിയില്‍ എല്ലാവരും യാത്രക്കാരാണ്. ചിലര്‍ ദൂരങ്ങളിലേക്കു സഞ്ചരിക്കുന്നു; മറ്റുചിലര്‍ അപരനിലേക്കും. ചിലരാകട്ടെ അകലങ്ങളിലേക്കല്ല, ആഴങ്ങളിലേക്കു യാത്ര ചെയ്യുന്നു. യാത്ര മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കുന്നു; ശുദ്ധീകരിക്കുന്നു. പുതിയ ബന്ധങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും നയിക്കുന്നു. ഇടുങ്ങിയ ജീവിതചിന്താഗതികളില്‍നിന്ന് വിശാലമായ കാഴ്ചപ്പാടിലേക്ക് വളര്‍ത്തുന്നു. യാത്ര ചെയ്യാത്തവര്‍ കെട്ടികിടക്കുന്ന വെള്ളത്തിലെ മാലിന്യംപോലെയാണ്, യാത്ര ചെയ്യുന്നവരോ ഒഴുകുന്ന വെള്ളത്തില്‍ ജീവിക്കുന്നവരും. അത് എല്ലാ മാലിന്യങ്ങളെയും കഴുകിക്കളഞ്ഞ് വൃത്തിയായി ഒഴുകിക്കൊണ്ടേയിരിക്കും.
യാത്രകളെല്ലാം ലക്ഷ്യത്തില്‍ എത്തിച്ചേരണമെന്നില്ല. യാത്ര അതില്‍ത്തന്നെ പൂര്‍ണ്ണമാകുന്നു. ഹൃദയത്തെ വിശാലമാക്കുന്നു. ജീവിതത്തെ മധുരിക്കുന്ന ഓര്‍മ്മയാക്കുന്നു.
