top of page

'നീ എന്‍റേതാണ്'

Feb 16, 2021

2 min read

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
you are mine

Love is an activity, not a passive affect; it is a ‘standing in’ not a ‘falling for.’ - Erich Fromm


The Chosen എന്ന വെബ്സീരിസിന്‍റെ ആദ്യ സീസണ്‍, ആദ്യ എപ്പിസോഡ് തുടങ്ങുന്നത് അവശയായുറങ്ങുന്ന മഗ്ദലനമറിയം ചെറുപ്പകാലത്ത് തന്‍റെ പിതാവുമായുള്ള ഒരു സംഭാഷണം സ്വപ്നം കാണുന്ന രംഗത്തോടെയാണ്. "ഇതുവരെ ഉറങ്ങിയില്ലേ?" എന്ന ചോദ്യത്തിന് അവളുടെ മറുപടി.

"എനിക്ക് പേടിയാവുന്നു."

"കുഞ്ഞേ പേടിയാകുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുക!"

"നമ്മള്‍ വചനം ഉരുവിടും."

"അതേ. ദൈവത്തിന്‍റെ വചനം!"

"ഏതു പുസ്തകത്തില്‍ നിന്ന്?"

"ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്."