top of page

പോത്തിന്‍റെ ചെവീല്‍

Jul 5, 2024

3 min read

ഫ��ാ. ജോസ് വെട്ടിക്കാട്ട്

Bull - Ai generated image
Bull - Ai generated image

കാക്കക്കൂട്ടില്‍ കല്ലെറിയുക എന്നൊരു മലയാള ശൈലിയുണ്ട്. ചെറുപ്പത്തില്‍ അതിന്‍റെയൊരനുഭവം നേരിട്ടു കിട്ടിയിട്ടുള്ളതുകൊണ്ട് അതിന്‍റെ സത്യാവസ്ഥ അറിഞ്ഞിട്ടുമുണ്ട്.

വീടിന്‍റെ മുറ്റത്ത് പലതരം പൂച്ചെടികള്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇല്ലാതിരുന്ന ഒരിനം എന്‍റെ വീതമായി നട്ടുപിടിപ്പിക്കാന്‍ മോഹിച്ച് ഒരു കൂട്ടുകാരന്‍റെ വീട്ടില്‍നിന്നും പൂച്ചവാലന്‍ എന്ന് അന്നു വിളിച്ചിരുന്ന ഒരു ചെടിയുടെ കമ്പ് സംഘടിപ്പിച്ചു നട്ടുപിടിപ്പിച്ചു. പൂച്ചയുടെ വാലുപോലെ നീളമുള്ള ചുവന്ന പൂക്കള്‍ അതില്‍ വിരിഞ്ഞപ്പോള്‍ ഭയങ്കര അഭിമാനമായിരുന്നു. ഒരുദിവസം സ്കൂളില്‍നിന്നു വന്നപ്പോള്‍ അതില്‍ ഏറ്റവും നീളമുണ്ടായിരുന്ന ഒന്നുരണ്ടു പൂക്കള്‍ കാണാനില്ല. അതു പറിച്ചതാരെന്ന് ആരും കണ്ടില്ല. അടുത്തദിവസം ബാക്കിയുണ്ടായിരുന്ന മൂന്നാലെണ്ണവുംകൂടി അപ്രത്യക്ഷമായി എന്നുമാത്രമല്ല ചെടിയുടെ തലവളഞ്ഞു നിലത്തുകുത്തിക്കിടക്കുന്നു. ഈ പോക്രിത്തരം ചെയ്തതാരായാലും അയാളെ മനസ്സില്‍ അറിയാവുന്ന തെറിയെല്ലാം പറഞ്ഞുകൊണ്ട് ചെടിയൊന്നു നാട്ടിക്കെട്ടാന്‍ ബലമുള്ള ഒരു കമ്പന്വേഷിച്ചു നടന്നവഴി തൊട്ടടുത്തുനിന്നിരുന്ന തേക്കിന്‍റെ ചുവട്ടില്‍ എന്‍റെ പൂച്ചവാലന്‍ പൂവെല്ലാം മുറിച്ചുപറിച്ചിട്ടിരിക്കുന്നതു കണ്ടു. അന്ന് അമ്മയാണു പറഞ്ഞത് തേക്കുമരത്തേല്‍ കാക്കക്കൂടുണ്ട്, കാക്ക കാണിച്ച പണിയായിരിക്കുമെന്ന്. മാറിനിന്നു നോക്കിയപ്പോള്‍ കാക്കക്കൂട്ടില്‍നിന്നും ഒരുപൂവു തൂങ്ങിക്കിടക്കുന്നതും കണ്ടു. എന്നാലതിന്‍റെ സൂക്കേടു തീര്‍ത്തേക്കാമെന്നു തീരുമാനിച്ച് എറിയാന്‍ പാകത്തിനുള്ള പത്തിരുപതു കല്ലു പെറുക്കിക്കൂട്ടി ഏറുതുടങ്ങി. കല്ല് കാക്കക്കൂടിന്‍റെ അടുത്തെങ്ങും എത്തിയില്ലെങ്കിലും കൂട്ടിനകത്തിരുന്ന കാക്കത്തള്ള കാറിക്കൊണ്ടു പറന്നു. മിനിറ്റുകള്‍ക്കകം എവിടുന്നൊക്കെയോ ചറപറാന്നു കുറെ കാക്കകളു കാറിക്കോണ്ടെത്തി. ഞാന്‍ വാശിക്ക് ഏറും തുടര്‍ന്നു. പെട്ടെന്നാണൊരു കാക്കവന്ന് എന്‍റെ തലക്കിട്ടൊരു കൊത്ത്. വല്ലാതെ വേദനിച്ചു. പിന്നെയൊരു പട കാക്കകളു തലക്കുചുറ്റും! ഓടി വീട്ടില്‍ കയറി. ബഹളം കേട്ട് എല്ലാരും ഓടിവന്നു. എല്ലാരേം കാക്കകള്‍ കൊത്തിഓടിച്ചു. ചെവിക്ക് ഒരു കിഴുക്കുംതന്ന് അമ്മ അന്നു പറഞ്ഞു: 'കാക്കക്കൂട്ടില്‍ മേലാല്‍ കല്ലെറിയരുതെ'ന്ന്. കാക്കകളുടെ ശല്യംകാരണം ആര്‍ക്കും മുറ്റത്തിറങ്ങാന്‍ മേലാത്ത അവസ്ഥയായി. ഒടുവില്‍ സഹികെട്ട് തലയെല്ലാം മൂടിക്കെട്ടി ഒരു പണിക്കാരന്‍ തേക്കില്‍ കയറി കാക്കക്കൂടു പറിച്ചുകളഞ്ഞു. ഒന്നുരണ്ടു ദിവസത്തേക്കുകൂടി കാക്കേടെ ശല്യം തുടര്‍ന്നു. അതോടെ പാഠം പഠിച്ചു 'കാക്കക്കൂട്ടില്‍ കല്ലെറിയരുതെന്ന്.' പക്ഷേ പ്രശ്നമതല്ല, കാക്കക്കൂട്ടില്‍ എറിയണ്ടാ, കാക്കക്കൂടുള്ള മരത്തിന്‍റെ അയലത്തെങ്ങാനുമുള്ള മാവേല്‍ എറിഞ്ഞാലും കാക്കകള്‍ ആക്രമിക്കും എന്നുള്ളതാണ്! അങ്ങനെ കുറച്ച് അനുഭവങ്ങള്‍ അടുത്തനാളിലുണ്ടായി.


വൈകുന്നേരത്ത് തുണി ഇസ്തിരിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു ഫോണ്‍കോള്‍.