

ആമുഖം
കഴിഞ്ഞ കുറേവര്‍ഷങ്ങളായി മത്സ്യത്തൊഴിലാളി സമൂഹം അതിജീവന ഭീഷണി നേരിടുകയാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടല്‍ കയറ്റം, കിടപ്പാട നഷ്ടം, തൊഴില്‍ നഷ്ടം, മത്സ്യലഭ്യതയിലെ കുറവ്, കാലാവസ്ഥാ മുന്നറിയിപ്പ്, മണ്ണെണ്ണയുടെ വിലകയറ്റം തുടങ്ങിയവ ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. മുന്നൂറിലേറെ കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത ക്യാമ്പുകളില്‍ ദീര്‍ഘനാളുകളായി കഴിയുന്നു. കൂടാതെ ധാരാളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മ്മാണം ഒരു വലിയ വെല്ലുവിളിയായി നമ്മുടെ ജനതയുടെ മേല്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം വാണിജ്യതുറമുഖ നിര്‍മ്മാണം ഉയര്‍ത്തുന്ന വെല്ലു വിളികളും സമരത്തോടനുബന്ധിച്ച് നാമുയര്‍ത്തുന്ന ആവശ്യങ്ങളും ചുവടെ ചേര്‍ക്കുന്നു.
വാണിജ്യ തുറമുഖ പദ്ധതിയുടെ സംക്ഷിപ്തം
