ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
വളരെ പ്രായോഗികമതികളായ മാതാപിതാക്കളോടൊപ്പമാണു ഞാന്‍ വളര്‍ന്നത്. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന പ്ലാസ്റ്റിക് കഴുകിയെടുത്ത് വീണ്ടും ഉപയോഗിച്ചിരുന്നു അമ്മ. ഷൂസ് കീറിപ്പോയാല് അതു തുന്നിപ്പിടിപ്പിച്ചു വീണ്ടും ഉപയോഗിച്ചിരുന്നു അപ്പന്. റീ സൈക്ലിംഗ് എന്ന പദം കേട്ടുതുടങ്ങുന്നതിനു മുമ്പാണ് ഇത്. അക്കാലത്ത് എല്ലാം റിപ്പയര്‍ ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ നോക്കിയിരുന്നു. കര്ട്ടന് ഇടാന്‍ ഉപയോഗിക്കുന്ന കമ്പ്, റേഡിയോ, തുണിയുടെ അരിക് എല്ലാം വീണ്ടും വീണ്ടും ശരിയാക്കി ഉപയോഗിച്ചിരുന്നു. ഈ ശരിയാക്കലും പുതുക്കിയെടുക്കലും കാരണം എനിക്കു ചിലപ്പോള്‍ വല്ലാത്ത ദേഷ്യം തോന്നിയിട്ടുണ്ട്. കേടായതു കളയുക - ഇതായിരുന്നു എന്റെ ചിന്ത. പക്ഷേ ഇന്നു ഞാന്‍ തിരിച്ചറിയുന്നു വെയ്സ്റ്റാക്കുക എന്നാല്‍ ധാരാളിത്തമെന്നാണര്ത്ഥം. സാധനങ്ങള്‍ വലിച്ചെറിയുന്നതിനു പിന്നിലുള്ള ചിന്ത എത്ര വേണമെങ്കിലും ഇനിയും പുതിയ സാധനങ്ങള്‍ വാങ്ങിക്കൂട്ടാം എന്നാണല്ലോ.
പക്ഷേ എല്ലാം അങ്ങനെ വാങ്ങിക്കൂട്ടാനാകില്ലെന്ന് ഒരിക്കല്‍ ഞാനറിഞ്ഞു. വേനല്‍ക്കാലത്തെ ഒരു രാത്രിയില്‍, ആശുപത്രിയുടെ ചൂടുനിറഞ്ഞ മുറിയില്‍വച്ച് എന്റെ അമ്മ എന്നെ വിട്ടുപോയ അന്ന്. അങ്ങനെയാണു ചിലപ്പോള്‍ ചില കാര്യങ്ങള്‍. നമ്മുടെ നെഞ്ചോടുചേര്‍ത്തു പിടിക്കുന്നവ ചിലപ്പോള്‍ ഒരിക്കലും തിരിച്ചുവരില്ല. അതുകൊണ്ട് അവ നമ്മുടെ കൈയിലുള്ളപ്പോള്‍ പരമാവധി അവയെ സ്നേഹിക്കാം, സംരക്ഷിക്കാം, രോഗിയാകുമ്പോള്‍ ശുശ്രൂഷിക്കാം, കേടാകുമ്പോള്‍ റിപ്പയര്‍ ചെയ്യാം.
നമ്മുടെ വിവാഹജീവിതം, പഴയ കാര്‍, താഴ്ന്ന ഗ്രേഡുമായി വരുന്ന കുട്ടികള്‍, കാലൊടിഞ്ഞ പട്ടി, പ്രായം ചെന്ന മാതാപിതാക്കള്‍ തുടങ്ങിയ എല്ലാറ്റിനെയും സംബന്ധിച്ച് മുന്‍പറഞ്ഞത് ശരിയാണ്. ചില കാര്യങ്ങള്‍ നമുക്കു വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് അവ നഷ്ടപ്പെടുത്താരിക്കുക.
ഇനി, നിങ്ങള്‍ മരിക്കുമ്പോള്‍ ദൈവം നിങ്ങളോടു ചോദിക്കാത്ത ഒന്‍പതു കാര്യങ്ങള്‍ ഇതാ:
1. ഏതു കാറാണു നിങ്ങള്‍ ഓടിച്ചതെന്നു ദൈവം ചോദിക്കില്ല. എന്നാല്‍ വഴിയരികില്‍ കാത്തുനിന്ന എത്ര പേര്‍ക്കു നിങ്ങളുടെ വണ്ടിയില്‍ ഇടം കൊടുത്തു എന്നവിടുന്ന് ചോദിക്കും.
2. നിങ്ങളുടെ വീട് എത്ര ചതുരശ്ര അടിയുടേതാണെന്നു ദൈവം ചോദിക്കില്ല. എന്നാല്‍ ആ വീട്ടില്‍ എത്ര പേരെ സ്വാഗതം ചെയ്തു എന്നവിടുന്നു ചോദിക്കും.
3. നിങ്ങള്‍ക്ക് എത്ര വസ്ത്രമുണ്ടെന്ന് ദൈവം ചോദിക്കില്ല. എന്നാല്‍ എത്ര പേരെ നിങ്ങള്‍ ഉടുപ്പിച്ചു എന്നവിടുന്ന് ചോദിക്കും.
4. നിങ്ങള്‍ക്കു കിട്ടിയ ഏറ്റവും കൂടുതല്‍ ശമ്പളമെത്രെയെന്ന് ദൈവം ചോദിക്കില്ല. എന്നാല്‍, അതു കിട്ടാന്‍ നിങ്ങള്‍ ചില ഒത്തുതീര്‍പ്പുകള്‍ നടത്തിയോ എന്നവിടുന്നു ചോദിക്കും.
5. ഏതു ജോലിസ്ഥാനമാണ് നിങ്ങള്‍ അലങ്കരിച്ചതെന്നു ദൈവം ചോദിക്കില്ല. എന്നാല്‍ കഴിവിന്റെ പരമാവധി ഉപയോഗിച്ചോ എന്നവിടുന്നു ചോദിക്കും.
6. നിങ്ങള്‍ക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന് ദൈവം ചോദിക്കില്ല. എന്നാല്‍ നിങ്ങള്‍ ആര്‍ക്കൊക്കെ സുഹൃത്തായിരുന്നു എന്നവിടുന്നു ചോദിക്കും.
7. നിങ്ങളുടെ അയല്പക്കക്കാരുടെ സ്റ്റാറ്റസ് ദൈവം ചോദിക്കില്ല. എന്നാല്‍, അവരോടു നിങ്ങള്‍ എങ്ങനെ ഇടപെട്ടു എന്ന് അവിടുന്നു ചോദിക്കും.
8. നിങ്ങളുടെ തൊലിയുടെ നിറം ദൈവം ദൈവം ചോദിക്കില്ല. എന്നാല്‍ സ്വഭാവത്തിന്റെ വൈശിഷ്ട്യത്തെക്കുറിച്ച് അവിടുന്നു ചോദിക്കും.
9. എന്തുകൊണ്ടാണ് തന്നെ കണ്ടെത്താനും വീട്ടിലേക്കു വിളിക്കാനും താനിത്ര താമസിച്ചതെന്ന് ദൈവം ചോദിക്കില്ല. പിന്നെയോ, അവിടുന്നു നിങ്ങള്‍ക്ക് സ്നേഹത്തോടെ സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നു