top of page

ഫ്രാന്‍സിസ് ആചാര്യയുടെ മൊഴിമുത്തുകള്‍

Jan 10, 2003

1 min read

ഫ്രാന്‍സ��ിസ് ആചാര്യ
Francis Acharya
Francis Acharya

* നമുക്കു സുവിശേഷം ജീവിക്കാം.


*ദൈവവചനം നിങ്ങളുടെ ബുദ്ധിയില്‍ കയറിയാല്‍ പോരാ, ഹൃദയത്തിലേക്കു പ്രവേശിക്കണം.


* വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതിനേക്കാള്‍ പ്രധാനം വിശുദ്ധനായിരിക്കുക എന്നതാണ്.


* ദൈവസ്നേഹം, സഹോദരസ്നേഹം, പ്രാര്‍ത്ഥന എന്നിവയില്‍ ഒരാളെ വളര്‍ത്തുക എന്നതാണ് സന്ന്യാസരൂപീകരണത്തിന്‍റെ ഉദ്ദേശ്യം.


* മറ്റുള്ളവരെ പഠിപ്പിക്കുന്നതിലൂടെ, താന്‍ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഗുരുപോലും പുതിയ ഒരബോധത്തിലെത്തിച്ചേരുന്നു.


* ഗുരു തന്‍റെ ആശയങ്ങള്‍ ശിഷ്യരെ അടിച്ചേല്പിക്കാന്‍ പാടില്ല. ഓരോരുത്തര്‍ക്കും ഇണങ്ങുന്നത് സ്വാംശീകരിക്കാന്‍ അവരെ അനുവദിക്കണം.


* മറ്റെല്ലാ ദൈവവിളികളുടെയും അടിസ്ഥാനവും മാതാവുമാണ് സന്ന്യാസദൈവവിളി.


* ദൈവത്തോട് അടിവച്ചടുത്ത് അവിടുത്തെ അത്ഭുതകൃത്യങ്ങള്‍ പ്രഘോഷിക്കുവാനാണ് (സങ്കീ 73: 28) സന്ന്യാസിമാര്‍ ശ്രമിക്കേണ്ടത്.


* ദൈവത്തോട് അടുക്കാന്‍ ഒരുവനെ സഹായിക്കുന്നത് അയാളുടെ ആത്മാവാണ്.


* ദൈവത്തോടടുക്കുക എന്നത് ദുര്‍ഘടമായ കാര്യമാണ്. പ്രത്യേകമായ ദൈവകൃപ അതിന് അനുപേക്ഷണീയമാണ്.


* നമ്മുടെ ലക്ഷ്യം ഐകമത്യമാണ്, ഐകരൂപ്യമല്ല.


* അനുതാപത്തോടൊപ്പം ദൈവത്തിലേക്കുള്ള തിരിച്ചുപോക്കും കൂടി ഉണ്ടായെങ്കിലേ മാനസാന്തരം പൂര്‍ണ്ണമാകുകയുള്ളൂ.


* മറ്റുള്ളവരിലെ നന്മ കണ്ടെത്താന്‍ ഉത്സുകരായിരിക്കുവിന്‍.


* ഒരു ആത്മീയ ഗണമെന്ന നിലയ്ക്ക് നോക്കുമ്പോള്‍, ഉണര്‍ന്നിരിക്കുക എന്നതിനേക്കാള്‍ പ്രധാനം അവബോധമുണ്ടായിരിക്കുക എന്നതാണ്.


* പരസ്പരം പാപങ്ങള്‍ ഏറ്റുപറയുന്നതിലെ (യാക്കോ. 5:16) സ്വാഭാവികത രഹസ്യ കുമ്പസാരത്തില്‍ നഷ്ടമാകുന്നു.


* തന്‍റെ കുറവുകള്‍ ഏറ്റുപറഞ്ഞ് ക്ഷമായാചനം നടത്തുന്നവന് ആത്മപ്രകാശം സിദ്ധിക്കുന്നു.

Jan 10, 2003

0

3

Recent Posts

bottom of page