top of page

അതിരുകൾക്കപ്പുറം

Apr 18, 2018

1 min read

Assisi Magazine
woods of the tree

ദയവായി ചപ്പ് ചവറുകള്‍ തീയിടരുത്. കരിയിലകള്‍ കത്തിക്കരുത്. മഴയില്ല, കുടിവെള്ളമില്ല, കിണര്‍ വറ്റുന്നു... ചൂട് കൂടുന്നു...പുല്ലുകള്‍ കരിഞ്ഞുണങ്ങുന്നു...

പരിസരം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി നമ്മള്‍ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു.... ഏക്കറുകളോളമുളള ജൈവവൈവിദ്ധ്യവും ചില മരങ്ങളും പടര്‍ന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം...

 

ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന സേവനം ആരറിയുന്നു?

 

$  അവ ഭൂമിക്കുമേല്‍ പ്രകൃതി തീര്‍ത്ത ജൈവാവരണമാണ്!

$  വേനലില്‍ മണ്ണ് ഉണങ്ങാതിരിക്കാന്‍...!

$  ഭൂമിയിലെ നനവ് വറ്റാതിരിക്കാന്‍...!

$  മണ്ണിലെ അസംഖ്യം ജീവികള്‍ നശിക്കാതിരിക്കാന്‍...!

$  അന്തരീക്ഷത്തിലേക്ക് പൊടിപടര്‍ന്നു കയറാതിരിക്കാന്‍!

$  കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച് പോലെ വലിച്ചെടുത്ത് ഭൂമിയിലെ കുടിപ്പിക്കാന്‍...!

$  കിണറുകള്‍ വീണ്ടും നിറക്കാന്‍...!

$  മണ്ണ് തണുപ്പിക്കാന്‍...!

$  വൃക്ഷവേരുകള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍...!

 

ഇവ തീയിട്ടാല്‍ എന്ത് സംഭവിക്കും?

$  മണ്ണില്‍ നേരിട്ട് സൂര്യപ്രകാശം പതിയും

$  ഭൂമി ചൂടാകും

$  നനവുകള്‍ വറ്റും

$  തോട്ടങ്ങളില്‍ കൃഷിക്കും ചെടികള്‍ക്കും അമിതമായി വെള്ളം ഒഴിക്കേണ്ടി           വരും 

$  ജലാശയങ്ങളിലെ വെള്ളം വറ്റും

$  കുടിവെള്ളം കുറയും

$  കുടിക്കാനില്ലാതെ, നനക്കാനാവില്ല. അങ്ങിനെ കൃഷി നശിക്കും.

 

കത്തിച്ചാല്‍ ചാരം ഭൂമിക്ക് വളമാകില്ലേ?

$ ഒരു ചെടി ശേഖരിക്കുന്ന എനര്‍ജിയുടെ വെറും 2% മാത്രമാണ് ചാരമാക്കിയാല്‍ നമുക്ക് വളമായി ലഭിക്കുന്നത്. അതേസമയം, അത് കത്തിക്കാതെ ജൈവീകമായി വീണടിയുകയാണെങ്കില്‍ 100% എനര്‍ജിയും ഭൂമിയിലേക്ക് എത്തിപ്പെടും. മാത്രമല്ല, അവ കത്തിക്കുമ്പോള്‍ ബഹിര്‍ഗമിക്കുന്ന വിഷവാതകവും അവ പുറത്തുവിടുന്ന താപവും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വേറെയും. ലാഭം എന്ത്? ചിന്തിക്കുക.

 

മരം നടല്‍ മാത്രമല്ല, സസ്യ സംരക്ഷണവും നമ്മുടെ കര്‍ത്തവ്യമാണ്

 മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ട് വേനല്‍ക്കാലത്ത് ആ വെള്ളത്തിനായി നമ്മള്‍ നെട്ടോട്ടമോടുന്നു. നമ്മുടെ തൊടിയില്‍ വീഴുന്ന ഒരു തുള്ളി വെള്ളംപോലും പുറമേക്ക് ഒഴുക്കാതെ തൊടിയില്‍ തടകെട്ടി താഴ്ത്തി നോക്കൂ. അത്ഭുതം സംഭവിക്കും.


 *അതുകൊണ്ട് ഇനി മുതല്‍ ചപ്പ് ചവറുകള്‍ കത്തിക്കാതിരിക്കാനും, മഴവെള്ളം     ഒഴുക്കിക്കളയാതിരിക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാവാം.

*നമുക്ക് വേണ്ടി

* ഭൂമിക്ക് വേണ്ടി

*പ്രകൃതിക്ക് വേണ്ടി

*വരുംതലമുറക്ക് വേണ്ടി...


Recent Posts

bottom of page