

മനുഷ്യജീവിതം ബന്ധങ്ങളുടെ ഒരു കെട്ടുവലയാണെന്ന് പറയാറുണ്ട് ക്രിസ്റ്റ്യൻ പശ്ചാത്തലമുള്ള തത്ത്വചിന്തകർ. അത് ശരിയുമാണ്. കാരണം, ബന്ധങ്ങൾ അറ്റ ഒറ്റ ബിന്ദുവായി നിലനില്ക്കാൻ ആർക്കാണ് സാധിക്കുക?!
എന്നാൽ, ബന്ധങ്ങൾക്ക് പരമപ്രാധാന്യം നല്കുമ്പോൾ ഏതു വിധേനയും ബന്ധങ്ങളെ നിലനിർത്താൻ വേണ്ടിയാവും നമ്മുടെ ശ്രദ്ധയത്രയും. മക്കളെ പിണക്കേണ്ടാ, സഹോദരങ്ങളുടെ അതൃപ്തി സമ്പാദിക്കേണ്ടാ എന്നെല്ലാം കരുതി ഏതുതരം നീക്കുപോക്കുകൾക്കും മനുഷ്യർ അപ്പോൾ സന്നദ്ധരാകും. ക്രിസ്ത്യൻ ദൈവശാസ്ത്ര ചിന്തയനുസരിച്ച് അതിലൊരു അപകടം പതിയിരിക്കുന്നുണ്ട്.
"എന്നെക്കാളധികമായി അപ്പനെയോ അമ്മയെയോ ... മകനെയോ മകളെയോ സ്നേഹിക്കുന്നയാൾ എനിക്ക് യ ോഗ്യമല്ല" എന്ന് പ്രഖ്യാപിക്കുന്നുണ്ട്, ഒരവസരത്തിൽ യേശു.
സത്യമില്ലാത്ത - ഇതര വ്യക്തിയുടെ നന്മയെ ലക്ഷ്യം വെക്കാത്ത, സ്നേഹമാണ് ഇവിടെ സൂചിതം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്നേഹമില്ലാത്ത സ്നേഹം തന്നെ - സ്വാർത്ഥത എന്നുപറയാം അതിനെ ഒറ്റവാക്കിൽ.
സ്നേഹവും വ്യക്തിബന്ധങ്ങളും പോലും ചില ദൈവിക മാനദണ്ഡങ്ങളാൽ നയിക്കപ്പെടുന്നില്ലെങ്കിൽ ആത്മീയതയുടെ മേഖലയിലേക്ക് അവ പ്രവേശനം നേടുന്നില്ല എന്നത് നടുക്കമുളവാക്കുന്നതാണ്.






















