top of page

വിശുദ്ധ ബൊനവഞ്ചരയുടെ ജീവിത വഴിയിലൂടെ

Jul 15

2 min read

ഡോ. ജെറി ജോസഫ് OFS
Image of St Boneventure

1217 ഇറ്റലിയിലെ ബാഗ്നോര്‍ജിയോ (Bagnoregio) എന്ന സ്ഥലത്ത് ജിയോവാനി (Giovani of Fidanza) യുടേയും മരിയ (Maria di Ritello) യുടെയും മകനായി ബൊനവഞ്ചര(Bonaventure) ജനിച്ചു. ജിയോവാനി (Giovani) എന്നായിരുന്നു ആദ്യം പേരിട്ടത്.


1225-35 കൊച്ചുകുട്ടി ആയിരിക്കെ ബാഗ്നോര്‍ജിയോ (Bagnoragio) യിലെ ഫ്രാന്‍സിസ്കന്‍ സഹോദരരുടെ കോണ്‍വെന്‍റില്‍ പഠനത്തിനായി ഏല്‍പ്പിച്ചു.


1226 കലശലായ, മരണകാരണമാകാമായിരുന്ന അസുഖം പിടിപെട്ടു. ബൊനവഞ്ചരയുടെ മാതാവ് അസ്സീസിയിലെ ഫ്രാന്‍സീസ്സിന്‍റെ മാധ്യസ്ഥം തേടി. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു.


1235-43 പാരീസ് യൂണിവേഴ്സിറ്റിയില്‍ പഠനം. മാസ്റ്റര്‍ ആര്‍ട്സ് നേടി.


1243 ഫ്രാന്‍സിസ്കന്‍ സന്യാസ ജീവിതം തിരഞ്ഞെടുത്തു. റോമന്‍ പ്രൊവിന്‍സിന്‍റെ കീഴില്‍ ആയിരുന്നു ആ സന്യാസ ഭവനം.


1243-48 ദൈവശാസ്ത്രപഠനം. പ്രശസ്തിയുടെ ഏറ്റവും ഉന്നതിയില്‍ നിലകൊണ്ടിരുന്ന ഹെയില്‍സിലെ അലക്സാണ്ടര്‍, റോഷെല്ലിലെ ജോണ്‍, മിഡില്‍ ടൗണ്‍ലെ വില്യം എന്നിവര്‍ ബൊനവഞ്ചരയുടെ അധ്യാപകരായിരുന്നു.


1248-50 വി. ഗ്രന്ഥപഠനത്തില്‍ അംഗീകാരം. പുതിയനിയമത്തില്‍ യോഹന്നാന്‍റെയും ലൂക്കായുടെയും സുവിശേഷങ്ങളുടെ വ്യാഖ്യാനവും പഴയനിയമത്തില്‍ സഭാപ്രാസംഗികന്‍റെ വ്യാഖ്യാനവും ഈ കാലഘട്ടത്തിലാണ് നടത്തിയത്.


1250-52 പീറ്റര്‍ ലോബാര്‍ഡ് (Peter Lonbard) ന്‍റെ The Four Books of Sentences എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി നാല് വാല്യം വ്യാഖ്യാനം തയ്യാറാക്കി.


1252-53 പാരീസ് യൂണിവേഴ്സിറ്റിയില്‍ ആയിരിക്കെ ക്രിസ്തിയ വിജ്ഞാനിയത്തിലെയും, ത്രിത്വത്തെക്കുറിച്ചും, സുവിശേഷ പരിപൂര്‍ണ്ണതയെക്കുറിച്ചും തര്‍ക്ക വിഷയങ്ങളായ ചോദ്യങ്ങളെ കുറിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചു. (Disputed Questions)


1257 ഫെബ്രുവരി 2 ന് റോമില്‍ കൂടിയ ഫ്രാന്‍സിസ്കന്‍ സഹോദരങ്ങളുടെ ജനറല്‍ ചാപ്റ്ററില്‍ അലക്സാണ്ടര്‍ നാലാമന്‍ മാര്‍പ്പാപ്പയുടെ സാന്നിധ്യത്തില്‍ 7-ാമത് മിനിസ്റ്റര്‍ ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.


1257 യൂറോപ്പിന്‍റെ പലഭാഗങ്ങളിലും മിനിസ്റ്റര്‍ ജനറലായി സന്ദര്‍ശനം നടത്തി.

-ആത്മാവിന്‍റെ ദൈവത്തിങ്കലേക്കുള്ള യാത്ര (The Journey of the Soul into God)

-വി. ഫ്രാന്‍സീസ് അസ്സീസിയെക്കുറിച്ച് രണ്ട് ജീവചരിത്രങ്ങള്‍ (Major & Minor Life of St Francis)

- മൂന്ന് മാര്‍ഗ്ഗങ്ങള്‍ (The Triple Way)

- ജീവന്‍റെ വൃക്ഷം (The Tree of Life)

- ഉണ്ണി ഈശോയുടെ അഞ്ച് തിരുനാളുകള്‍ (The five feasts of the Child Jesus)

എന്നിവ ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ടവയാണ്.


1273 അൽബാനോ (Albano) യിലെ കാ‍ർഡിനൽ ബിഷപ്പായി പോപ് ഗ്രിഗറി X, മെയ് 28 ന് ബൊനവെഞ്ചറിനെ നാമനിര്‍ദ്ദേശം ചെയ്തു. നവംബര്‍ 11 ന് സ്ഥാനാരോഹണം നടന്നു.


1274 ലിയോണില്‍ (Lyon) കൗണ്‍സിലില്‍ പങ്കെടുത്ത് ഗ്രീക്ക്, ലത്തീന്‍ സഭകളുടെ അനുരഞ്ജനത്തിനായി ശ്രമിച്ചു. ജൂലൈ 15 ന് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.


1482 സിക്സ്റ്റസ് നാലാമൻ പാപ്പ (Pope Sixtus IV), ഏപ്രില്‍ 14 ന് വിശുദ്ധനായി പ്രഖ്യാപിച്ചു.


1587 സിക്സ്റ്റസ് അഞ്ചാമൻ പാപ്പ( Pope Sixtus V) മാര്‍ച്ച് 14 ന് വിശുദ്ധനെ സഭയുടെ വേദപാരാഗതനായി പ്രഖ്യാപിച്ചു.(Doctor of the Church)


വിശുദ്ധ ബൊനവഞ്ചരയുടെ ജീവിത വഴിയിലൂടെ

ഡോ. ജെറി ജോസഫ് OFS

അസ്സീസി മാസിക, ജൂലൈ 2025

Recent Posts

bottom of page