Search Results
3621 results found with an empty search
- സന്തുഷ്ട വിവാഹജീവിതം
മാതാപിതാക്കളുടെ ആരോഗ്യകരമായ വിവാഹജീവിതം കുട്ടികളെ സംബന്ധിച്ച് അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അമേരിക്കയില്‍ നടത്തിയ സമീപകാല ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാ പ്രദേശങ്ങളിലേയും ദമ്പതികള്‍ക്കു ബാധകമായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പ്രസ്തുത പഠനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് ചേര്‍ത്തിരിക്കുകയാണ് ഈ ലേഖനഭാഗത്തില്‍. 1. സന്തുഷ്ട വിവാഹജീവിതം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു സന്തുഷ്ടവും ദൃഢവുമായ ഒരു വിവാഹബന്ധം ദീര്‍ഘകാലം നിലനില്‍ക്കുന്നതായിരിക്കും. അസന്തുഷ്ടി നിറഞ്ഞ വിവാഹജീവിതം നയിക്കുന്നവരില്‍ അകാലചരമത്തിനുള്ള സാധ്യതയും കൂടുതലാണ്. ആരോഗ്യകരമായ ദാമ്പത്യജീവിതം നയിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ആയുസ്സ് ശരാശരി ആയുസിനേക്കാള്‍ അഞ്ചു വര്‍ഷത്തോളം കൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസന്തുഷ്ടരായ വിവാഹിതര്‍ക്ക് മറ്റുള്ളവരേക്കാള്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിങ്ഹാം യംഗ് യൂണിവേഴ്സിറ്റിയുടെ ബിഹേവിയറല്‍ മെഡിസിന്‍ അനാലിസിസില്‍ പറയുന്നു. ഒറ്റയ്ക്കു കഴിയുന്നവരാണ് ഇക്കാര്യത്തില്‍ ഇവരേക്കാള്‍ ഭേദം. താങ്ങായി എത്ര സുഹൃത്തുക്കള്‍ ഉണ്ടായാലും സ്ഥിതി മെച്ചപ്പെടില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2. മാതാപിതാക്കള്‍ ഇരുവരുമൊപ്പം താമസിക്കുന്ന കുട്ടികളില്‍ അല്ലാതെയുള്ള കുട്ടികളേക്കാള്‍ ശരാശരി ആരോഗ്യം വളരെ ഉയര്‍ന്ന തോതിലായിരിക്കും. വിവാഹമോചിതരുടെയോ, അവിവാഹിത അമ്മമാരുടെയോ കുട്ടികള്‍ക്ക് ആരോഗ്യം താരതമ്യേന കുറവായിരിക്കും. കാരണം മാതാപിതാക്കളുടെ വിവാഹമോചനമോ, വേര്‍പിരിയലോ കുട്ടികളുടെ ആരോഗ്യസ്ഥിതിയേയും നേരിട്ടല്ലാത്തവിധം ബാധിക്കുന്നുണ്ട്. 3. വിവാഹമോചിതരുടെ കുട്ടികളില്‍ മാനസികമായ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും ഉണ്ടാകാനുള്ള സാധ്യതാ നിരക്ക് ഉയര്‍ന്നതായിരിക്കും ഇത്തരം കുട്ടികള്‍ വളരുന്നതനുസരിച്ച് സാവധാനമായിരിക്കും മാനസിക അസ്വസ്ഥതകള്‍ പ്രകടമായി വരിക. ഭാവിയില്‍ ഇതുമൂലം പഠനത്തില്‍ പിന്നോക്കമാവുകയോ, വിവാഹത്തകര്‍ച്ചയോ, നല്ല രീതിയില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കാതെ സാമ്പത്തിക പരാധീനതയോ ഒക്കെയുണ്ടായേക്കും. മാതാപിതാക്കളുടെ സംഘര്‍ഷഭരിതമായ ജീവിതത്തിന്‍റെ രൂക്ഷതയനുസരിച്ച് പ്രശ്നങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കാം എന്നു മാത്രം. സംഘര്‍ഷം വളരെ കടുത്തതും സ്ഥായിയായി തുടരുന്നതുമാണെങ്കില്‍ മാതാപിതാക്കളുടെ വിവാഹമോചനം തന്നെയാവാം കുട്ടികളെ സംബന്ധിച്ച് ഗുണകരമാവുക. 4. വിവാഹമോചനവും വേര്‍പിരിയലും ആത്മഹത്യാനിരക്കു കൂട്ടുന്നു കുടുംബഛിദ്രങ്ങള്‍ മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ ആത്മഹത്യാനിരക്ക് ഉയര്‍ത്തുന്നു. വിവാഹമോചിതരായ സ്ത്രീ -പുരുഷന്മാരില്‍ ആത്മഹത്യാശ്രമങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 5.വിഷാദരോഗ സാധ്യത വിവാഹം കഴിക്കാത്ത അമ്മമാര്‍ക്ക് (ഇവര്‍ വിവാഹം കഴിക്കാതെ പുരുഷനോടൊപ്പം ജീവിക്കുന്നവരുമാകാം) വിവാഹിതരായ അമ്മമാരേക്കാള്‍ വിഷാദരോഗ സാധ്യത ഏറിയിരിക്കുന്നു വിവാഹത്തിന്‍റെ സാധുത അമ്മമാരില്‍ വിഷാദരോഗത്തിനുള്ള സാധ്യതയെ വ്യത്യാസപ്പെടുത്തുന്നു. ചെറുപ്പക്കാരായ ആളുകളില്‍ വിവാഹിതര്‍, വിവാഹമോചിതര്‍, തനിയെ കഴിയുന്നവര്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളനുസരിച്ച് വിവാഹം എന്നത് മാനസികവും വൈകാരികവുമായ ഒരു സുസ്ഥിതി സ്ത്രീപുരുഷന്മാര്‍ക്ക് നല്‍കുന്നതായി വ്യക്തമാക്കുന്നു. അവിവാഹിതരായ അമ്മമാരുടെ കാര്യത്തില്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കും കൂടി വിഷാദരോഗ സാധ്യത കൂടുതലായി ഉണ്ടായിരിക്കും. പിതാവിന്‍റെ സാമീപ്യവും സംലഭ്യതയും കുട്ടിയ്ക്കു നഷ്ടമാവുന്നതാണ് ഇതിനു കാരണം. 6. കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ വളരാത്ത കുട്ടികള്‍ക്ക് ഭാവിയില്‍ വിവാഹമോചനത്തിനും അവിവാഹിത മാതാപിതാക്കളാകാനും ഉള്ള സാധ്യത കൂടുതലാണ് മാതാപിതാക്കളുടെ വിവാഹമോചനം അവരുടെ കുട്ടികളേയും മുതിര്‍ന്നുവരുമ്പോള്‍ ആ അവസ്ഥയിലേക്കുതന്നെ കൊണ്ടുചെന്നെത്തിക്കാനുള്ള സാധ്യത താരതമ്യേന ഇരട്ടിയിലേറെയാണ്. 7. കുട്ടികളുടെ വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍വച്ചു തന്നെ പരാജയമാകാനുള്ള സാധ്യത മാതാപിതാക്കളുടെ വിവാഹമോചനം മൂലമുണ്ടാകാം മാതാപിതാക്കളുടെ വിവാഹമോചനവും അനുബന്ധ പ്രശ്നങ്ങളും വളരെയധികം ദീര്‍ഘവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലുണ്ടാക്കിയേക്കാം. ഇവര്‍ താഴ്ന്ന പഠനനിലവാരം പുലര്‍ത്താനും വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങളില്‍ പിന്നിലാവാനും സാധ്യതയുണ്ട്. എന്തിനേറെ, ചില കുട്ടികള്‍ ഹൈസ്കൂള്‍ പഠനംപോലും ഉപേക്ഷിക്കാനും ഇടയായേക്കാം. സ്വന്തം പിതാവു മരിച്ചു പോവുകയും മാതാവ് ഒറ്റയ്ക്ക് വളര്‍ത്തുകയും ചെയ്യുന്ന കുട്ടികളേക്കാളേറെ അവിവാഹിതരായ അമ്മമാരോ, വിവാഹമോചിതയായ സ്ത്രീയോ വളര്‍ത്തുന്ന കുട്ടികള്‍ക്കാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏറ്റവും ബാധകമാകുന്നത് അമ്മ പുനര്‍വിവാഹിതയായാല്‍ പോലും ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. 8. അവിവാഹിത, വിവാഹമോചിത അമ്മമാര്‍ തനിയെ വളര്‍ത്തുന്ന ആണ്‍കുട്ടികള്‍ തെറ്റുകളിലും കുറ്റകൃത്യങ്ങളിലും നിപതിക്കുവാനുള്ള സാധ്യത കൂടുതലായിരിക്കും പാരമ്പര്യമോ, അമ്മയുടെ വിദ്യാഭ്യാസ നിലവാരമോ, സാമൂഹിക സമ്പര്‍ക്കങ്ങളോ അറിവോ ഒന്നും തന്നെ ഈ അവസ്ഥയിലുള്ള ആണ്‍കുട്ടികളെ നല്ലനിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ സഹായിക്കില്ല. മുപ്പതുകളിലെത്തുമ്പോഴേയ്ക്കും ഏതെങ്കിലും കുറ്റകൃത്യങ്ങളാല്‍ ജയിലിലാകാനുള്ള സാധ്യതയും രണ്ട് ഇരട്ടിയോളമായിരിക്കും ഇവര്‍ക്ക്. (പുനര്‍ വിവാഹിതരുടെ മക്കളിലോ ഇത് മൂന്നിരട്ടിയും). 9. ഉപദ്രവങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യത വിവാഹിതരില്‍ വളരെയേറെ കുറഞ്ഞിരിക്കുന്നു വിവാഹമോചിതയോ ഒറ്റയ്ക്ക് കഴിയുന്നതോ ആയ സ്ത്രീ ഉപദ്രവങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യത നാലുമുതല്‍ അഞ്ച് ഇരട്ടിവരെയാണ്. ബലാത്സംഗങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത മൂന്നിരട്ടിയോളവുമുണ്ട്. അതുപോലെ തന്നെ ഒറ്റയ്ക്കു താമസിക്കുന്നതോ, വിവാഹ മോചനം നേടിയവരോ ആയ പുരുഷന്മാര്‍ക്കും ഇത്തരം സാധ്യതകള്‍ നാലിരട്ടിയോളം വരും. കുറ്റവാളികളായിരുന്ന യുവാക്കളില്‍ നടത്തിയ പഠനമനുസരിച്ച് വിവാഹം കഴിച്ച് ഭാര്യയോടൊപ്പം ജീവിക്കുന്നവരില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത മൂന്നില്‍ രണ്ടായി താഴുന്നു. വിവാഹം കഴിക്കാത്തവരുമായി തട്ടിച്ചു നോക്കുമ്പോള്‍ വിവാഹിതരായ പുരുഷന്മാര്‍ വളരെ സമയം ഭാര്യയോടും കുട്ടികളോടുമൊപ്പം ചെലവഴിക്കേണ്ടി വരുന്നതുമൂലം അക്രമവാസനകള്‍ നിരുത്സാഹിപ്പിക്കപ്പെടുകയും അത് പ്രോത്സാഹിപ്പിക്കുന്ന സുഹൃത് സംഘങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം കുറയുകയും ചെയ്യുന്നു. 10. വിവാഹിതരായ മാതാപിതാക്കള്‍ക്കൊരുമിച്ച് താമസിക്കാത്ത കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഉയര്‍ന്ന തോതിലാണ് മാതാവിനൊപ്പമോ, വളര്‍ത്തച്ഛനൊപ്പമോ ജീവിക്കുന്ന കുട്ടികള്‍ക്ക് ദുരുപയോഗപ്പെടുത്തലിനുള്ള സാധ്യതകള്‍ ഏറിയിരിക്കുന്നു. അമ്മ മാത്രം ഒപ്പമുള്ള കുഞ്ഞുങ്ങള്‍ കരുതിക്കൂട്ടിയുള്ള ഒരു ശ്രമത്തിലൂടെ വധിക്കാപ്പെടാന്‍ പോലും ഇടയായേക്കാം. വളര്‍ത്തച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുട്ടിക്ക് യഥാര്‍ത്ഥ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന കുട്ടിയേക്കാള്‍ ലൈംഗിക ദുരുപയോഗപ്പെടുത്തലിന് ഇരയാകേണ്ടിവരുന്നുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹമെന്നാല്‍ വ്യക്തിപരമായ ഒരു വൈകാരികബന്ധത്തിനും അപ്പുറമുള്ളതാണ്. ഇത് ഒരു സാമൂഹിക നന്മ കൂടിയാണ്. നല്ല വിവാഹബന്ധങ്ങള്‍ നിലനില്ക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്മാര്‍ ഇവരെ സംബന്ധിച്ച് അതിന്‍റെ സദ്ഫലങ്ങള്‍ വളരെയാണ്. വിവാഹബന്ധത്തിന്‍റെ പ്രാധാന്യത്തെപ്പറ്റിയും അതിന്‍റെ ഊര്‍ജ്ജദായകത്വത്തെപ്പറ്റിയുമുള്ള ശാസ്ത്രീയപഠനങ്ങള്‍ അനാവശ്യ വിവാഹമോചനങ്ങള്‍ ഒഴിവാക്കാനും വിവാഹബന്ധങ്ങളെ ദൃഢപ്പെടുത്താനുമുള്ള നയങ്ങളും പരിപാടികളും ആവിഷ്ക്കരിക്കാന്‍ വളരെയധികം ഉപകാരപ്രദമാണ്. (പരിഭാഷ: ഷീന സാലസ് )
- പത്തു സ്നേഹസംഭരണികള്‍
യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തി പറഞ്ഞു, "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെയടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന് വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും." മറ്റൊരിക്കല്‍ അവന്‍ പറഞ്ഞു, "ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമത്രേ." നമ്മുടെ ദൈവം സമൃദ്ധിയുടെ ദൈവമാണ്. നമുക്ക് ആരോഗ്യത്തിന്‍റെ, സന്തോഷത്തിന്‍റെ, സമ്പത്തിന്‍റെ, സ്നേഹത്തിന്‍റെ ഒക്കെ സമൃദ്ധിയുണ്ടായിരിക്കണമെന്നാണ് അവനാഗ്രഹിക്കുന്നത്. വിവാഹത്തിലും ഈ സമൃദ്ധി അവിടുന്ന് കനിഞ്ഞനുവദിച്ചിട്ടുണ്ട്. ജീവാത്മകത മങ്ങിയതും ശൂന്യവുമായ സ്നേഹ സംഭരണികള്‍ വിവാഹത്തിന്‍റെ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം പ്രാരംഭത്തിലെ ജീവാത്മകത നഷ്ടപ്പെടാന്‍ തുടങ്ങുന്നു. പങ്കാളിക്ക് സ്നേഹം പകര്‍ന്നുകൊടുത്ത് പകര്‍ന്നുകൊടുത്ത് പലരിലും സ്നേഹത്തിന്‍റെ സംഭരണി ശൂന്യമായിത്തീരുന്നു. പങ്കാളിക്ക് ഇനിയും സ്നേഹം ചൊരിഞ്ഞു കൊടുക്കണമെന്നുണ്ടെങ്കില്‍ ഏക പോംവഴി നിങ്ങളുടെ ഉള്ളിലുള്ള സ്നേഹസംഭരണികള്‍ നിറയ്ക്കുകയാണ്. സന്തുഷ്ടവും ആരോഗ്യകരവുമായ വിവാഹജീവിതത്തിന് നിങ്ങളിലുള്ള പത്തു സ്നേഹസംഭരണികളെ നിറച്ചു സൂക്ഷിക്കേണ്ടതുണ്ട്. ശൂന്യമായ സംഭരണികളുമായി കടന്നുവരുന്ന പലരും തങ്ങളുടെ പങ്കാളി നിറവുള്ളയാളായിരിക്കണമെന്ന് പ്രതീക്ഷിക്കാറുണ്ട്. പരിണിതഫലമോ നിരാശാജനകമായ വിവാഹജീവിതവും. നിങ്ങളുടെ ഉള്ളിലെ ഈ സ്നേഹസംഭരണികളെ നിറയ്ക്കാന്‍ നിങ്ങള്‍ സ്വയമൊന്നു ശ്രമിച്ചാല്‍ സാധിക്കുന്നതാണ്. ഗര്‍ഭത്തിലുരുവാകുമ്പോള്‍ മുതല്‍ ജനനം വരെ ഉദരത്തിലെ ശിശു ഒരു ദൈവിക ഊര്‍ജ്ജവുമായി ബന്ധത്തിലാണ്. ഈ ഊര്‍ജ്ജമാണ് നമുക്കുവേണ്ടി എല്ലാം ചെയ്തുതരുന്നത്. ഇതാണ് ദൈവവുമായുള്ള ആദ്യബന്ധം. എല്ലാ സൗഖ്യങ്ങളും സംഭവിക്കുന്നതും, ഈ ഊര്‍ജ്ജത്തില്‍ നിന്നത്രേ. രണ്ടു വയസ്സാകുന്നതോടെ നാം ഇതില്‍നിന്ന് വേര്‍പെട്ടുപോകുന്നു. ദൈവം നമ്മെ എപ്പോഴും പരിപാലിക്കുന്നെന്നും സഹായിക്കുന്നെുമുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴുതിമാറാന്‍ പ്രേരണയുണ്ടാകുന്നു. ജനനം മുതല്‍ ഏഴു വയസ്സുവരെയുള്ള കാലയളവാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടം. ഇത് ഒരു വളര്‍ച്ചാ ഘട്ടവുമാണ്. നാമാരാണെന്നോ നമുക്ക് അര്‍ഹതപ്പെട്ടതെന്താണെന്നോ മാതാപിതാക്കള്‍ നല്കുന്നതിനപ്പുറം നമുക്കറിയില്ല. ഈ ഘട്ടത്തില്‍ രണ്ട് അടിസ്ഥാന മനോഭാവങ്ങള്‍ കുട്ടികള്‍ ഹൃദിസ്ഥമാക്കുന്നു. ഒന്ന് 'എനിക്ക് ആവശ്യങ്ങളുണ്ട്, അതു നേടിയെടുക്കാനുള്ള ശക്തിയും.' അല്ലെങ്കില്‍ 'എനിക്ക് ആവശ്യങ്ങളുണ്ട് എന്നാല്‍ അത് നേടിയെടുക്കാനുള്ള കഴിവില്ല'. അങ്ങനെ കഴിവുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള അറിവില്‍ നാം മുന്നോട്ടു പോകുന്നു. ആവശ്യമായവ നേടിയെടുക്കാനുള്ള കഴിവില്ലെന്നു തോന്നിയാല്‍ പിന്നീട് ആവശ്യമായവയെ തിരിച്ചറിയാനുള്ള കഴിവും നഷ്ടമായെന്നു വരാം. നമുക്കുവേണ്ടത് ദൈവാശ്രയത്വത്തിന്‍റെയും സ്വാശ്രയത്വത്തിന്‍റെയും ഒപ്പം പരാശ്രയത്വത്തിന്‍റെയും ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥയാണ്. മുന്‍പു പറഞ്ഞ സ്നേഹസംഭരണികള്‍ നിറച്ചു സൂക്ഷിക്കാന്‍ നിങ്ങള്‍ക്കായാല്‍ നിങ്ങളുടെ പങ്കാളിയുമായി സുഖപ്രദമായ ഒരടുപ്പം രൂപീകരിച്ചെടുക്കാനും പരസ്പര അംഗീകാരത്തിലൂടെ, ഉള്‍ക്കൊള്ളലിലൂടെ, നന്ദി നിറഞ്ഞ ഹൃദയത്തിലൂടെ പരസ്പരം താങ്ങാകാനും കഴിയും. ഇടയ്ക്കുള്ള സംഭരണി പരിശോധന ഇക്കാര്യത്തില്‍ വളരെയേറെ ഉപകാരപ്പെട്ടേക്കും. ഇന്ന് എന്‍റെ സ്നേഹസംഭരണിക്കുള്ളിലെത്ര അളവുണ്ടെന്ന് ദിവസേന സ്വയം ചോദിക്കുക ഒന്നുമുതല്‍ പത്തുവരെയുള്ള സ്കെയിലില്‍ അളന്നാല്‍ അത് ഏഴില്‍ താഴെയാവുമോ? എന്നിട്ട് വീണ്ടും ചോദിക്കുക, ഇത് വീണ്ടും നിറയ്ക്കാന്‍ എനിക്ക് എന്തു ചെയ്യാനാവും? അതിനായി പരമാവധി ശ്രമിക്കുക. പത്തു സ്നേഹസംഭരണികളും അവ നിറയ്ക്കേണ്ട വിധവും (ജോണ്‍ഗ്രേയുടെ പുസ്തകമായ 'ഹൗ ടു ഗെറ്റ് വാട്ട് യു വാണ്ട് ആന്‍ഡ് വാട്ട് യു ഹാവ്' എന്നു പുസ്തക പ്രകാരം സ്നേഹസംഭരണികള്‍ ഇവയാണ്). 1. ദൈവത്തിന്‍റെ സ്നേഹവും പിന്‍തുണയും: ഈ സ്നേഹസംഭരണി നിറയ്ക്കാന്‍ പ്രാര്‍ത്ഥനയിലൂടെയോ, ധ്യാനത്തിലൂടെയോ, വചനവായനയിലൂടെയോ ദൈവത്തോട് നിരന്തര സമ്പര്‍ക്കം ആവശ്യമാണ്. ഓരോ ദിവസവും ജീവിതത്തെ ദൈവോന്മുഖമാക്കിത്തീര്‍ക്കുക. അരമണിക്കൂറെങ്കിലും സ്വയം പ്രേരിതവും കുടുംബത്തോടൊപ്പവുമുള്ള പ്രാര്‍ത്ഥനയിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങളെ ക്രമീകരിച്ച് മുന്നോട്ടു പോകാനാവും (വായിക്കുക സങ്കീ: 90:14) 2. മാതാപിതാക്കളില്‍ നിന്നുള്ള സ്നേഹവും പിന്‍തുണയും: വ്യക്തികള്‍ മുതിര്‍ന്ന് കഴിഞ്ഞാല്‍ ഈ സ്നേഹസംഭരണി നിറയ്ക്കാന്‍ അവരുടെ മാതാപിതാക്കള്‍ത്തന്നെ വേണമെന്നില്ല. ഒരു കൗണ്‍സലറെ കാണുന്നതും മാതാപിതാക്കളെ ശ്രവിക്കുന്നതിനു തുല്യമായ കാര്യമാണ്. നിങ്ങള്‍ക്ക് അവശ്യം വേണ്ടത് നിങ്ങളുടെ ഉള്ളിലെ കുഞ്ഞിനെ മനസ്സിലാക്കാനും അതിന്‍റെ ആവശ്യങ്ങളോട് പ്രതികരിക്കാനുമുള്ള കഴിവാണ്. ഒപ്പം ആ കുഞ്ഞ് ആഗ്രഹിക്കുന്ന വ്യവസ്ഥയില്ലാത്ത സ്നേഹം നല്‍കാനും സ്വയം ശ്രമിക്കുക. സ്നേഹപൂര്‍ണ്ണവും സമാധാനപൂര്‍വകവുമായ രീതിയില്‍ നിങ്ങളുടെ വൈകാരികാനുഭവങ്ങളെ കൈകാര്യം ചെയ്യാന്‍ ആകുന്നില്ലെങ്കില്‍ ഈ സംഭരണി ശൂന്യമാണെന്ന് നിങ്ങളറിയണം. അത് നിറയ്ക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്.(വായിക്കുക എഫേ. 6:4) 3. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള സ്നേഹവും പിന്‍തുണയും: നിങ്ങളുടെ ജീവിതം ഏറെ ഗൗരവപൂര്‍വ്വകവും വിരസവുമാണെങ്കില്‍ ദാ, ഈ ടാങ്കാണ് നിങ്ങള്‍ക്കു നിറയ്ക്കാനുള്ളത്. സൗഹൃദങ്ങളെ വളര്‍ത്തുകയും ആസ്വദിക്കുകയും ചെയ്ത് ജീവിതത്തെ സന്തോഷകരമാക്കുക. ഒരു തമാശ നിറഞ്ഞ സിനിമ ആസ്വദിച്ച് ചിരിച്ചു നോക്കൂ. മനസ്സിന് സന്തോഷം പകരുന്ന പുതുമയുള്ള കാര്യങ്ങള്‍ കണ്ടുപിടിച്ച് ചെയ്യുക, രസകരമായി ജീവിക്കുക. മേല്‍പ്പറഞ്ഞ മൂന്നു സംഭരണികളും ഒരു വ്യക്തിയുടെ 14 വയസ്സിനുള്ളില്‍ നിറയേണ്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ അത് സംഭവിച്ചിട്ടില്ലെങ്കില്‍ അത് നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെയും താറുമാറാക്കിയേക്കും. അതുകൊണ്ട് നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് ലഭിക്കാതെപോയ സ്നേഹം നല്കി ഈ സംഭരണികളെ നിറച്ചു സൂക്ഷിക്കുക. അടുത്ത രണ്ട് സംഭരണികള്‍ പ്രത്യക്ഷപ്പെടുന്നത് 14-21 വയസിനുള്ളിലാണ് (വായിക്കുക 1 തിമോ 3:4-5) 4. സമാനരായുള്ളവരുടെ പിന്‍തുണ: ഈ സംഭരണി നിറയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരു ക്ലബ്ബില്‍ അംഗമാകുകയോ ആ രീതിയിലുള്ള ഒരു ഗ്രൂപ്പിന്‍റെ പിന്തുണ ലഭിക്കുകയോ ചെയ്യണം. അതുകൊണ്ട് ഒരു നല്ല പൊതുപ്രവര്‍ത്തന ടീമില്‍ അംഗമാകുക. പള്ളിയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുക. ഇങ്ങനെയൊക്കെ ഈ പ്രത്യേക ഊര്‍ജ്ജത്തെ ഉണര്‍ത്തിവിട്ട് നിങ്ങള്‍ക്ക് പുതിയൊരു ശക്തിയും ഓജസ്സും കരഗതമാക്കാവുന്നതാണ്. (വായിക്കുക: നടപടി 4:32-35) 5. സ്വയം സ്നേഹിക്കുക: നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാന്യമുള്ളവരാകുക. സ്വയം അറിയുകയും സത്യസന്ധത കാണിക്കുകയും സ്വന്തം ജീവിതത്തിന് തന്നത്താന്‍ ഉത്തരവാദിയാകുകയും ചെയ്യുക. സന്തോഷം നല്‍കാത്ത കാര്യങ്ങളോട് 'നോ' പറയാന്‍ കഴിവുനേടുക. ജീവിതത്തെ സ്വയം നിരീക്ഷിച്ചും പരീക്ഷിച്ചുമറിയുക. വ്യത്യസ്തതയോടെ പെരുമാറുക. പുതുമയുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സ്വയം അനുവദിക്കുക. ഒരിക്കലും പോകാത്തിടങ്ങളില്‍ പോവുക. മറ്റുള്ളവര്‍ നിങ്ങളെ മനസിലാക്കാതെ വിഡ്ഢികളായി കാണുമ്പോള്‍ സ്വയം മനസിലാക്കി ആസ്വദിക്കാന്‍ പഠിക്കുക. ജീവിതത്തില്‍ എന്തു നേടണമെന്നാഗ്രഹിക്കുന്നുവോ അതിനായി ശ്രമിക്കുകയും ലക്ഷ്യബോധം കൈവിടാതിരിക്കുകയും ചെയ്യുക. ഈ സ്നേഹസംഭരണി നിറയ്ക്കാന്‍ ദിവസവും അല്പസമയമെടുക്കാന്‍ മറക്കരുതേ. ബാക്കി സംഭരണികള്‍ വീണ്ടും മുതിരുമ്പോഴാണ് നിറയ്ക്കപ്പെടുക. (വായിക്കുക സങ്കീ 8:5) 6. ബന്ധങ്ങള്‍, ദാമ്പത്യം, പ്രണയം: നിങ്ങള്‍ സ്വയം നിങ്ങളുടെ പങ്കാളിയുമായി പങ്കുവയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട് ഇവിടെ. നിങ്ങള്‍ ആ വ്യക്തിയെയും ആ വ്യക്തി നിങ്ങളെയും ആശ്രയിക്കുന്നുണ്ട. ഇത് നിറവേറ്റപ്പെടുന്നത് സ്നേഹത്തില്‍ പരസ്പരബന്ധിതമായ ഒരു ലൈംഗിക പങ്കാളിത്തത്തിലൂടെയാണ്. അടുപ്പം പങ്കിടുമ്പോള്‍ നിങ്ങള്‍ ഒരുമിച്ച് വളരുകയും വളര്‍ത്തുകയും ചെയ്യുന്നു. ഇത് വര്‍ഷങ്ങള്‍ കൊണ്ടാവും ആഴത്തിലെത്തപ്പെടുക. ഒരുവന്‍ മാത്രം നല്‍കുകയും അപരന്‍ സ്വീകരിക്കുകമാത്രം ചെയ്യുകയുമാണെങ്കില്‍ ആ ബന്ധം അനാരോഗ്യകരമായിത്തീരുന്നു. ആത്മമിത്രങ്ങള്‍ പോലും പൂര്‍ണ്ണരല്ല. പങ്കാളികള്‍ കൂടിയാവുമ്പോള്‍ മാത്രമാണ് അവിടെ പൂര്‍ണ്ണതയുണ്ടാവുക. (വായിക്കുക മത്താ: 19:5) 7. നിങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് പരിധിയില്ലാത്ത സ്നേഹം നല്‍കുക: 35 വയസ്സിനുശേഷം പരിധിയില്ലാതെ നല്‍കുവാനുള്ള അവസരങ്ങള്‍ സ്വയം സൃഷ്ടിച്ചെടുക്കുക. കുട്ടികളെ, ഓമനമൃഗങ്ങളെ, ചെടികളെ ഇങ്ങനെ എന്തിനെയെങ്കിലുമൊക്കെ സ്നേഹിക്കാനും പരിചരിക്കാനുമുള്ള ഉത്തരവാദിത്വം കണ്ടെത്തേണ്ടതുണ്ട്. 8. സമൂഹത്തിന് പ്രതിഫലം നല്‍കുക: സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഈ സംഭരണി നിറയ്ക്കാന്‍ വേണ്ടി, നിങ്ങള്‍ ജീവിതത്തില്‍ മറ്റുള്ളവരില്‍നിന്ന് സ്വീകരിച്ചവ - സമയം, ധനം മുതലായവ ചുറ്റുമുള്ളവര്‍ക്ക് മടക്കി നല്‍കാനുള്ള വഴികള്‍ അന്വേഷിക്കുക. ഇവ ചെയ്യുമ്പോള്‍ ഒരിക്കലും സ്വന്തം കുടുംബത്തെ അവഗണിച്ചു വിടാനും ഇടയാകരുത്. (വായിക്കുക മത്താ: 25:45) 9. ലോകത്തിന് പ്രതിഫലം നല്‍കുക: നിങ്ങളുടെ ചക്രവാളങ്ങള്‍ വിശാലമാക്കിക്കൊള്ളുക. രാജ്യസ്നേഹം വളര്‍ത്തുക. മനുഷ്യാവകാശം, ആഗോളതാപനം, പരിസ്ഥിതി-സമാധാന മുന്നേറ്റങ്ങള്‍ ഇത്തരം ആഗോളതാല്പര്യകാര്യങ്ങള്‍ക്ക് പരിഗണന നല്‍കുക. ഈ സംഭരണി നിറച്ചു കിട്ടാനായി ലോകത്തിന്‍റെ കാര്യങ്ങളിലേയ്ക്ക് സദുദ്ദേശ്യപരമായി ഇടപെടുക.(വായിക്കുക യോഹ: 17:17) 10. ദൈവത്തെ സേവിക്കുക: ഈ സംഭരണി നിറയ്ക്കാനായി നിങ്ങള്‍ ദൈവേഷ്ടത്തിനായി സ്വയം താദാത്മകപ്പെടുക. ജീവിതത്തില്‍ അവിടുത്തെ ഇഷ്ടം തേടുകയും അതിനോട് നിങ്ങളുടെ ഇഷ്ടങ്ങളെ അടിയറവു വയ്ക്കുകയും ചെയ്യുക. (വായിക്കുക ലൂക്കാ 1:38)നിങ്ങളുടെ സ്നേഹടാങ്കുകള്‍ നിറവുള്ളതാണെങ്കില്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് കൂടുതല്‍ വിശ്വസ്തരും പ്രതികരണശേഷിയുള്ളവരുമായിരിക്കും.
- വൈവാഹിക സംഘര്‍ഷങ്ങള്‍
കഴിഞ്ഞ മാസത്തില്‍ വൈവാഹിക ജീവിതത്തിലെ രണ്ടു പ്രധാന ഘട്ടങ്ങളെപ്പറ്റി (പ്രണയാര്‍ദ്ര സ്നേഹത്തിന്‍റെ ഘട്ടം, നൈരാശ്യത്തിന്‍റെ ഘട്ടം) പ്രതിപാദിച്ചിരുന്നല്ലോ. ഇനി നാം പഠനവിധേയമാക്കുന്നത്, എങ്ങിനെയാണ് ചില സംഘര്‍ഷാവസ്ഥകള്‍ ദമ്പതികളെ ഉറപ്പേറിയ ഒരു ബന്ധത്തിലേയ്ക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നതെന്നാണ്. മൂന്നാംഘട്ടം - തിരിച്ചറിവും അവബോധവും (പ്രഭാ. 30:18-19) നിങ്ങളുടെ ബന്ധം നിങ്ങള്‍ കരുതിയതിനുമപ്പുറത്താണെന്നും പല പുതിയ മാറ്റങ്ങളും വരുത്താന്‍ നിങ്ങള്‍ക്കു കഴിയുമെന്നും ഈ ഘട്ടത്തില്‍ നിങ്ങള്‍ തിരിച്ചറിയുന്നു. പങ്കാളികളെന്ന നിലയില്‍ നിങ്ങള്‍ക്കിടയില്‍ സന്തോഷം കൈവരിക്കാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ത്തന്നെ ഏറ്റെടുക്കുക. സ്വന്തം പെരുമാറ്റ നവീകരണത്തിലൂടെ ഇത് ഏറ്റം ഉത്തമമായി ചെയ്യാനായേക്കും. നിങ്ങളുടെ വൈവാഹിക ജീവിതത്തെ നിങ്ങളാഗ്രഹിക്കുന്ന മൂല്യങ്ങളാല്‍ നിറയ്ക്കാനും സാധിക്കും. നാലാംഘട്ടം - രൂപാന്തരീകരണം (ഉത്തമഗീതം 8:6) ഈ ഘട്ടത്തിലാകട്ടെ, പരസ്പര ആശയവിനിമയ രീതികളെയും നല്ലതും സുന്ദരവുമായ പെരുമാറ്റശൈലികളെയും വൈകാരിക സുരക്ഷിതത്വം പകരാനുള്ള കഴിവുകളെയുമൊക്കെ വളര്‍ത്താനും പരിശീലിക്കാനുമുള്ള ഒരു ശ്രമം ബോധപൂര്‍വ്വം ഉണ്ടായിവരുന്നു. നിങ്ങള്‍ സാവധാനം നിങ്ങളുടെതന്നെയും പങ്കാളിയുടെയും സൗഖ്യദാതാവും വളര്‍ച്ചയ്ക്കുള്ള സഹായിയും ആയിത്തീരുന്നു. നിങ്ങളുടെയുള്ളിലെ വീക്ഷണമനുസരിച്ചുള്ള ഒരു ബന്ധത്തിനായുള്ള ദാഹം മനസ്സിലും ഹൃദയത്തിലും കൊണ്ടുനടന്ന് അത് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നു. ഇവിടെ മറ്റേതു കാര്യത്തേക്കാളുമേറെ നിങ്ങളുടെ സാമര്‍ത്ഥ്യം നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനാവുന്നു. രൂപാന്തരീകരണമെന്നത്, ദാമ്പത്യജീവിതത്തിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്ന സന്തോഷവും ഒരുമയും ജീവാത്മകതയുമുള്ള ഒരു കുടുംബാന്തരീക്ഷത്തിലേയ്ക്കുള്ള ആത്മീയ യാത്രയാണ്. സ്നേഹം എന്നത് ദിവസേന തുടരുന്ന ഒരു പെരുമാറ്റ പ്രക്രിയയാണെന്ന് ഈ പരിവര്‍ത്തന വഴിയില്‍വച്ച് നിങ്ങള്‍ മനസിലാക്കുന്നു. പങ്കാളി ആഗ്രഹിക്കുന്നതെന്തോ, അത് വ്യത്യസ്ത രീതികളിലൂടെ, വാക്കുകളിലൂടെ ആ വ്യക്തിക്കു നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുകയും അങ്ങനെ നിങ്ങള്‍ സ്നേഹിക്കാന്‍ പഠിച്ചു തുടങ്ങുകയും ചെയ്യുന്നു. അഞ്ചാം ഘട്ടം-പരമാര്‍ത്ഥസ്നേഹം (ഉത്തമഗീതം 4:10) ഈ ഘട്ടത്തില്‍, തങ്ങള്‍ ഒന്നാണെന്ന ബോധ്യത്തില്‍ ചരടുകളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുതന്നെ ആഴമേറിയ പരസ്പര ബഹുമാനം നല്‍കുകയും ഹൃദയത്തില്‍ പങ്കാളിയെ വിലമതിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ആഹ്ലാദത്തിന്‍റെയും പ്രണയത്തിന്‍റെയും ഗാഢബന്ധത്തിന്‍റെയും സന്തോഷത്തിന്‍റെയും പരസ്പര ആസ്വാദനത്തിന്‍റെതുമായ ഒരു അവസ്ഥ സംജാതമാകുന്നു. മെല്ലെ, നിങ്ങളുടെ ബന്ധത്തിന്‍റെ ആത്മീയ ഗാഢതകളിലേയ്ക്ക് നിങ്ങള്‍ നീങ്ങുകയും അങ്ങനെ പരിപൂര്‍ണ്ണതയിലേക്കു പുതിയ ഒരു പ്രയാണം സമാരംഭിക്കുകയും ചെയ്യുന്നു. ചിന്തകളിലും പെരുമാറ്റ ഭാഷയിലും നിങ്ങള്‍ക്ക് പങ്കാളിയോടുള്ള സ്നേഹം അതിശുദ്ധമായി കാണപ്പെടുന്നു. ഒരുമിച്ച് ഇതിനായി യത്നിക്കാന്‍ തയ്യാറാകൂ, ഈ പരമാര്‍ത്ഥ സ്നേഹം തീര്‍ച്ചയായും നിങ്ങള്‍ക്കും നേടാനാകും! ഇത് വെറുതേ സംഭവിച്ചു കിട്ടുന്നതല്ലെന്നറിയുക. അതുകൊണ്ട് റിട്ടയര്‍ ചെയ്യുന്ന കാലംവരെ ഇതിനായി കാത്തിരിക്കരുത്. അതോടൊപ്പം, തുലോം തുച്ഛമായ ഒരു കാലയളവിനുള്ളില്‍ ഇതു സംഭവിക്കുകയുമില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ സ്വപ്നം കാണുന്ന അര്‍ത്ഥവത്തായ ഒരു ബന്ധത്തിന്‍റെ തുടക്കം കുറിക്കാനുള്ള ആദ്യപടി ഇപ്പോള്‍ത്തന്നെയാവട്ടെ! ജീവിതത്തില്‍ എന്തു തന്നെ സംഭവിച്ചാലും ശരി, നിങ്ങളുടെ പങ്കാളിത്തവും നിയോഗവും പരിപൂര്‍ണ്ണമാക്കാന്‍ ഒരു കൂട്ടായ യത്നം മാത്രം മതിയാവും. ഇതിനായി നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടോ? എങ്കിലത് തേടാന്‍ അമാന്തിക്കരുത്. നിരാശയിലേക്കു നീങ്ങുകയുമരുത്. നിങ്ങളുടെ ബന്ധം അസ്വസ്ഥവും ബുദ്ധിമുട്ടേറിയതുമായി തോന്നുന്നതാണെന്ന കാരണത്താല്‍ ഉപേക്ഷിച്ചുകളയാന്‍ പാടില്ല. ഇനി മറ്റൊരു പുതിയ ബന്ധം തുടങ്ങിയാലും കടമ്പകള്‍ ഒട്ടുംതന്നെ വ്യത്യസ്തമായിരിക്കില്ല. (തീര്‍ച്ചയായും, ഇതിന് അപവാദങ്ങളില്ലെന്നല്ല. നിങ്ങളുടെയോ കുഞ്ഞുങ്ങളുടെയോ ജീവിതത്തിന് ജീവിതപങ്കാളി ഭീഷണിയാണെങ്കില്‍ നിങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തകരുടെ സഹായം തേടേണ്ടതാണ്. പങ്കാളി ചില ആസക്തികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണെങ്കിലും സഹായം തേടേണ്ടതാണ്. തേടിയില്ലെങ്കില്‍ നിങ്ങളുടെ നല്ല ഉദ്ദേശ്യങ്ങള്‍ തന്നെ തകിടം മറിഞ്ഞേക്കാം.) പക്ഷേ, ഓര്‍മ്മിക്കുക: ഒരുമയില്‍ നില്‍ക്കുകയും കൂട്ടായ്മയോടെ അല്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ വിവാഹമോചനവും വേര്‍പിരിയലുമൊന്നും നിങ്ങള്‍ക്കിടയിലേയ്ക്കു കടന്നുവരില്ലെന്നതുതന്നെയാണ് സത്യം. അങ്ങനെ നിങ്ങളുടെ ബന്ധത്തെ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും കുട്ടികള്‍ക്കും ഒരനുഗ്രഹം തന്നെയാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. സ്നേഹത്തികവുള്ള ഒരു ബന്ധത്തിനായുള്ള ചില പൊടിക്കൈകള്‍ 1. നിങ്ങള്‍ക്കു നിയന്ത്രിക്കാനാവുന്ന കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കുക: - നിങ്ങളുടെ മനോഭാവം, പെരുമാറ്റം, വാക്കുകള്‍, ഊര്‍ജ്ജം ഇവയൊക്കെ നിങ്ങള്‍ക്ക് നിയന്ത്രണവിധേയമാണ്. നിങ്ങളുടെ വിവാഹബന്ധത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനാഗ്രഹമുണ്ടെങ്കില്‍ ആദ്യം നിങ്ങളുടെ - പങ്കാളിയുടേതല്ല - വ്യക്തിത്വസവിശേഷതകളിലും പ്രവൃത്തികളിലും വേണ്ട മാറ്റങ്ങള്‍ വരുത്തുക. 2 . നിങ്ങളുടെ നിരാശ, ദേഷ്യം, മോഹഭംഗങ്ങള്‍ ഇവയൊക്കെ പ്രകടിപ്പിക്കാന്‍ ആരോഗ്യകരമായ രീതികള്‍ പഠിച്ചെടുക്കുക. അത് സത്യസന്ധവും ആധികാരികവുമായിരിക്കണം. അതുപോലെതന്നെ അലിവും സ്നേഹവും നിങ്ങളുടെ ബന്ധത്തില്‍ ഉടനീളം തെളിയണം. 3 . സ്നേഹത്തിന്‍റെ ആദ്യഘട്ടം എത്ര സന്തോഷപ്രദമായിരുന്നെന്ന് മറക്കാതിരിക്കുക. പങ്കാളിയോടുള്ള നിങ്ങളുടെ അഭിനിവേശത്തിന്‍റെയും ആകര്‍ഷണത്തിന്‍റെയും ആഗ്രഹത്തിന്‍റെയും അനുഭൂതികളെ തിരികെ വിളിക്കുക. പങ്കാളിയോട് നിങ്ങളെ അടുപ്പിച്ചിരുന്ന സവിശേഷതകളെപ്പറ്റി ചിന്തിച്ചു ചിന്തിച്ച് പണ്ടുണ്ടായിരുന്ന വികാരങ്ങളെ വീണ്ടെടുക്കുക. 4. പങ്കാളിയുടെ നല്ല ഗുണങ്ങളെ വിലമതിക്കുകയും നിങ്ങള്‍ പങ്കിടുന്ന ജീവിതത്തോട് നന്ദിയുള്ളവരായിരിക്കുകയും ചെയയ്യുക. പ്രതിനന്ദി എപ്പോഴും നിങ്ങളുടെ ബന്ധത്തെ വളര്‍ത്തുകയേയുള്ളൂ. 5. വൈകാരികമായ അടുപ്പത്തിന് ഊന്നല്‍ നല്‍കുക: വേണ്ടിവന്നാല്‍ ഇത്തിരി നൊമ്പരപ്പെടാന്‍പോലും തയ്യാറാകുന്നൊരു മനോഭാവം ആരോഗ്യകരമായ ഒരു സ്നേഹബന്ധത്തിലുണ്ടാവണം. 6. നിങ്ങളുടെ വികാരവിചാരങ്ങള്‍ക്ക് ഉത്തരവാദി നിങ്ങള്‍ തന്നെയെന്നറിയുക. നിങ്ങളെ വിലയറ്റവരോ വിഡ്ഢികളോ ആക്കിത്തീര്‍ക്കുന്നത് നിങ്ങളുടെ പങ്കാളിയല്ല. നിങ്ങള്‍ അസംതൃപ്തരോ ദുഃഖിതരോ ആണെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങളിലേയ്ക്കും ലക്ഷ്യത്തിലേയ്ക്കും തിരിഞ്ഞു നോക്കുക. സ്വയം അര്‍ത്ഥം കണ്ടെത്താന്‍ കഴിയുന്ന ഒരു ജീവിതം നയിക്കാന്‍ കഴിയുന്നുണ്ടോ? നിങ്ങള്‍ നിങ്ങളുടെ മനസ്സാക്ഷിയെ പിന്‍ ചെല്ലുന്നുണ്ടോ? ഈ ഘട്ടത്തില്‍, നിങ്ങളുടെ വ്യക്തിത്വം, മനസ്സ്, ആത്മാവ് ഇവയെ പരിപോഷിപ്പിക്കുകയും നിങ്ങളില്‍ സന്തോഷമുളവാക്കുന്ന സംഗതികളുടെ ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്യുക. എന്നിട്ട് നിങ്ങള്‍ സ്വപ്നം കാണുന്ന ഒരു നല്ല ജീവിതം സ്വയം സമാരംഭിക്കുക. 7 . ഏതെങ്കിലും ഘട്ടത്തില്‍ കൗണ്‍സിലിംഗ് ആവശ്യമായി വന്നാല്‍ അതു തേടുക. നിങ്ങള്‍ക്ക് സ്നേഹത്തിന്‍റെ അനുഭവം നഷ്ടമാകുന്നു എന്നത് ഒരുപക്ഷേ നിങ്ങളുടെ തോന്നലാവാം. ഇനി അതല്ല, ഇരുപങ്കാളികളും ഈ പ്രശ്നം അനുഭവിക്കുന്നെങ്കില്‍ ഇതു നിങ്ങള്‍ ഒരുമിച്ച് തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വസ്തുതാപരമായ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നിങ്ങളെ സഹായിക്കാന്‍ ഒരു ചികിത്സകനോ കൗണ്‍സിലര്‍ക്കോ വിശ്വസ്ത സുഹൃത്തിനോ തീര്‍ച്ചയായും കഴിഞ്ഞേക്കാം. ഒരു നല്ല വിവാഹത്തെപ്പറ്റി ബൈബിള്‍ എന്താണു പറയുന്നത്? ഒരു വിവാഹബന്ധത്തില്‍ വ്യക്തികള്‍ എങ്ങനെയാണ് ആയിരിക്കേണ്ടതെന്ന് പൗലോസ് അപ്പസ്തോലന്‍ പലപ്പോഴായി തന്‍റെ കത്തുകളില്‍ സൂചിപ്പിക്കുന്നുണ്ട്. 1കോറി. 7:2-16 ലും എഫേ. 5:22-33ലും അദ്ദേഹം വിശ്വാസികളോട് പറയുന്ന തത്ത്വങ്ങളെ ചേര്‍ത്തു വച്ചു നോക്കിയാല്‍ ഒരു നല്ല വിവാഹബന്ധത്തിന്‍റെ ചട്ടക്കൂട് രൂപപ്പെടുത്താനുള്ള തത്ത്വങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പരിഭാഷ: ഷീനാ സാലസ്
- അഹവുമായി നേർക്കുനേർ
നിശ്ശബ്ദമാവുക, ഇറങ്ങി നടക്കുക, വിജനതകളിലേക്ക് പോവുക എന്നെല്ലാം നോമ്പിനെക്കുറിച്ച് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തിനായാണ് ഇത്തരം പരിപാടികളിൽ നാം ഏർപ്പെടേണ്ടത് എന്നത് വ്യക്തമല്ലേ?! നമ്മുടെ മനസ്സിന് ഒരു കുഴപ്പമുണ്ട്. കൂടുതൽ വിഷമകരമായ കാര്യങ്ങളിൽനിന്ന് വളരെ വിദഗ്ദ്ധമായി അത് നമ്മെ വിടുവിച്ച് സ്കൂട്ടാക്കും. ഓളമായി, ശബ്ദമായി, തിരക്കായി, സോഷ്യൽ മീഡിയയായി, എഴുത്തായി, രാഷ്ട്രീയമായി, കമ്പനിയടിക്കലായി ഒക്കെ അത് നമ്മെ എളുപ്പമുള്ള വഴികളിലൂടെ വഴി തിരിച്ചുവിടും. നമ്മെ ഡീ-റൂട്ട് ചെയ്യാൻ മനസ്സിന് എളുപ്പം കഴിയാതിരിക്കുന്നതിനുവേണ്ടിയാണ് ആദ്യം പറഞ്ഞ സാഹചര്യങ്ങളിലേക്ക് നാം അതിനെ കൊണ്ടുചെന്നാക്കുന്നത്. അബദ്ധത്തിൽ നാം അത്തരം സാഹചര്യങ്ങളിലേക്ക് എത്തുന്നതുകൊണ്ട് - പ്രത്യേകിച്ചും അല്പ നേരമേ ഉള്ളൂവെങ്കിൽ - വലിയ പ്രയാേജനമുണ്ടായി എന്നുവരില്ല. ബോധപൂർവ്വം അത്തരം ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ടേ എന്തെങ്കിലും ഫലം ഉണ്ടായെന്നുവരൂ. തന്നെത്തന്നെ കാണുക, അഥവാ താനാരാണെന്ന് തിരിച്ചറയുക എന്നതാണ് പ്രധാനം. ഈ സ്വയം കാഴ്ച സംഭവിച്ചെങ്കിലല്ലേ പോകേണ്ടതെവിടെയെന്നറിയാൻ കഴിയൂ. അപ്പോഴല്ലേ അവിടേക്കുള്ള വഴിയേതെന്ന് തെരഞ്ഞെടുക്കാൻ സാധിക്കൂ! കാഴ്ച പോയപ്പോൾ പൗലോസ് ഒറ്റക്കായി, നിശബ്ദമായി, വിജനതയിലായി. യുദ്ധത്തടവുകാരനായി, ന്യൂമോണിയ ബാധിച്ചപ്പോൾ ഫ്രാൻസിസ് ഒറ്റക്കായി, നിശബ്ദമായി, വിജനതയിലായി. യുദ്ധത്തിൽ കാലിന് മുറിവേറ്റപ്പോൾ ഇഗ്നേഷ്യസ് ഒറ്റക്കായി, നിശബ്ദമായി, വിജനതയിലായി. അങ്ങനെയൊക്കെത്തന്നെ ഒട്ടുമിക്കവരും!
- മാറ്റമെവിടെ?
ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ പല പ്രാർത്ഥനകളും കേട്ടാൽ മറ്റുള്ളവർക്ക് ചിരി വരും. ദൈവത്തോട് ഇത്തരം കാര്യങ്ങൾ പറയുകയോ ചോദിക്കുകയോ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് പുറത്തുള്ളവർ പലപ്പോഴും മൂക്കത്ത് വിരൽ വക്കും. സത്യത്തിൽ, പരമ്പരാഗത ക്രൈസ്തവ സഭകളിൽ മിക്കവാറും എല്ലാ പ്രധാന പ്രാർത്ഥനകളും ദൈവത്തോട് നേരിട്ടാണ്. ചുരുക്കം അവസരങ്ങളിൽ വിശുദ്ധരുടെ മാധ്യസ്ഥ്യം ചോദിച്ചു കൊണ്ടുള്ളവയും ഉണ്ടാകും. എന്തിനാണ് പ്രാർത്ഥന? ഇംഗ്ലീഷിലെ Prayer എന്ന പദത്തിനും സംസ്കൃത ധാതുവിൽ നിന്നുള്ള പ്രാർത്ഥന എന്ന വാക്കിനും വിനയപൂർവ്വമുള്ള / താണുവീണുള്ള അർത്ഥന എന്നാണല്ലോ അർത്ഥം. അപ്പോൾ സ്വാഭാവികമായും പ്രാർത്ഥനയുടെ ലക്ഷ്യം എന്തായിരിക്കണം? നമുക്ക് എന്തെങ്കിലും ആത്മീകമാേ ഭൗതികമോ ആയ അനുഗ്രഹങ്ങൾ ചോദിച്ചു കൊണ്ടാകണമല്ലോ പ്രാർത്ഥനകളെല്ലാം! അപ്പോൾ, ദൈവം മനസ്സുമാറ്റണം, അഥവാ ദൈവത്തിൽ മാറ്റം വരണം എന്നതാണ് പ്രാർത്ഥനകളുടെ ആത്യന്തികമായ ലക്ഷ്യം എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ, യാഥാർത്ഥ്യം എന്താണെന്നുവച്ചാൽ, ദൈവത്തിൽ / ദൈവത്തിൻ്റെ മനസ്സിൽ മാറ്റം വരുത്തണം എന്നതിനെക്കാൾ നമ്മിൽ മാറ്റം വരണം എന്ന് ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ് ക്രൈസ്തവരുടെ പ്രാർത്ഥനകൾ മിക്കതും. ഞാൻ മുമ്പ് ഉണ്ടായിരുന്ന നഗരത്തിൽ ഇല്ലാത്ത പരമ്പരാഗത ക്രൈസ്തവ സമൂഹങ്ങൾ ഇല്ലായിരുന്നു. ഗ്രീക്ക് ഓർത്തഡോക്സ്, കോപ്റ്റിക്, മാരണൈറ്റ്, സിറിയക്ക്, മെൽക്കെെറ്റ്, കാൽഡിയൻ, യുക്രേനിയൻ-ബൈസൻ്റൈൻ, അർമേനിയൻ, സീറോ-മലബാർ, സീറോ-മലങ്കര എന്നിങ്ങനെ കത്തോലിക്കാ - ഓർത്തഡോക്സ് വിഭാഗങ്ങളിൽപ്പെട്ട വിവിധ വിഭാഗങ്ങളുടെ പള്ളികളും അവിടെ ഉണ്ടായിരുന്നു. മേല്പറഞ്ഞ പള്ളികളിലെല്ലാം തന്നെ പോകാൻ കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം തന്നെ പൗരസ്ത്യ സഭകളാണ്. യുക്രേനിയൻ -ബൈസൻ്റൈൻ കുർബാനയിൽ പങ്കെടുത്തപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, "കർത്താവേ കനിയണമേ" എന്ന ആവർത്തനം ആദ്യവസാനം ഉണ്ട് എന്നതാണ്. ദൈവത്തിൻ്റെ കാരുണ്യമല്ലേ ക്രിസ്തു; കുരിശുമരണം, മാനവ വിമോചനം എന്നൊക്കെ ഞാൻ ചിന്തിച്ചു. നമുക്ക് ലഭിച്ചുകഴിഞ്ഞ ഒന്നിനുവേണ്ടി എന്തിനാണ് ഇത്ര തുടർച്ചയായി പ്രാർത്ഥിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് ഒരു പുതിയ വെട്ടം മനസ്സിലേക്ക് വന്നത്: എല്ലാം ദൈവം നല്കിക്കഴിഞ്ഞതാണ്. പക്ഷേ, നാം പ്രാർത്ഥിക്കുന്നത് നമ്മെത്തന്നെ ഒരുക്കാൻ വേണ്ടിയാണ്; നമ്മിൽത്തന്നെ മാറ്റം വരുത്താൻ വേണ്ടിയാണ്; ദൈവത്തിൻ്റെ മഹാകാരുണ്യം, കനിവ് സ്വീകരിക്കാൻ സ്വന്തം മനസ്സിനെയും ഹൃദയത്തെയും തുറക്കാൻ വേണ്ടിയാണ്! എത്രകാലം പ്രാർത്ഥിച്ചാലാണ് നാമൊക്കെ നമ്മുടെ കമിഴ്ത്തിവച്ച പാത്രങ്ങളെ ഒന്നു തുറന്നുവക്കാൻ കൂട്ടാക്കുന്നത്!!!
- നേരിടേണ്ട ഭൂതം
'ഭൂതം' എന്ന സംസ്കൃത പദത്തിന് മുഖ്യമായും മൂന്ന് അർത്ഥങ്ങളാണ്. കഴിഞ്ഞുപോയത് എന്നതാണ് അതിൽ പ്രധാനം. തൽഭവമായി ഉണ്ടായതാവണം മറ്റ് രണ്ട് അർത്ഥങ്ങളും എന്ന് ഞാൻ കരുതുന്നു. മരിച്ചിട്ടും ജീവനുള്ളത് - 'ഗോസ്റ്റ്' എന്നതാണ് രണ്ടാമത്തേത്. ജീവജാലങ്ങൾ എന്നതാണ് മൂന്നാമത്തെ അർത്ഥം. തൻ്റെ കൈയ്യബദ്ധത്താലോ തെറ്റിനാലോ പകയോ പ്രതികാരമോ ഇന്നലെയിൽ എവിടെയെങ്കിലും അവശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനെ അഭിമുഖീകരിക്കുക എന്നത് വളരെ ദുഷ്ക്കരമായിരിക്കും. എന്നാൽ, അതിനെ അഭിമുഖീകരിക്കാതെ മുന്നോട്ടു പോക്ക് അസാധ്യമാണ്. ഇത്തരം പല സന്ദർഭങ്ങളും പഴയനിയമത്തിലും പുതിയനിയമത്തിലും നാം കാണും. യാക്കോബിൻ്റെ കാര്യംതന്നെയെടുക്കൂ. തൻ്റെ ഇരട്ടയാണെങ്കിലും തനിക്ക് ഏതാനും സെക്കൻ്റ് മുന്നേ ജനിച്ചത് ഏസാവ് ആയിരുന്നു. മൂത്തവൻ എന്ന നിലയിലും കരുത്തനായ വേട്ടക്കാരൻ എന്ന നിലയിലും അപ്പനായ ഇസഹാക്കിന് ഏസാവിനോടായിരുന്നു ഇഷ്ടം. അമ്മയായ റബേക്കക്കാവട്ടെ ബുദ്ധിമാനായ യാക്കോബിനോടും. വാർദ്ധക്യത്തിൽ കണ്ണുകൾ മങ്ങിയ ഇസഹാക്കിനെ അമ്മയുടെ കുബുദ്ധികൊണ്ട് കബളിപ്പിച്ച് മൂത്തവന് അവകാശപ്പെട്ട പിതാവിൻ്റെ അനുഗ്രഹം വാങ്ങിച്ചെടുത്ത് നാടുവിട്ടതാണ് യാക്കോബ്. അമ്മയുടെ വീട്ടിൽ പോയി അമ്മാവനാൽ കബളിപ്പിക്കപ്പെട്ട് ഒന്നിനു പകരം രണ്ട് മുറപ്പെണ്ണുങ്ങളെ കല്യാണം കഴിച്ചും അധ്വാനിച്ചും അമ്മാവനെ കബളിപ്പിച്ചുമായി കുറേ സമ്പത്ത് ആർജിച്ചും അയാൾ സ്വന്തനാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. പക്ഷേ, ഇന്നലെയെ - ഏസാവിനെ - എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയം അയാളെ പിന്നാക്കം വലിക്കുന്നു. ഭാര്യമാരെയും മക്കളെയും ഭൃത്യരെയും സമ്പത്തുകളെയും ഏസാവിനടുത്തേക്ക് വിട്ടിട്ട് അയാൾ പിൻവലിയുകയാണ്. ആ രാത്രിയിൽ ഒരു ദൈവദൂതൻ അയാളുമായി മല്പിടിത്തം നടത്തുന്നു. മുടന്തിയിട്ടാണെങ്കിലും പിറ്റേന്ന് അയാൾക്ക് മുന്നോട്ട് പോകാനേ കഴിയൂ എന്ന് വരുത്തുന്നു. അങ്ങനെ അയാൾ തൻ്റെ ഭൂതത്തെ - ഭയത്തെ - ഇരട്ടയെ - അഭിമുഖീകരിക്കുന്നു. മോശയെ നോക്കൂ. ക്രൂരനായ ഫറവോയുടെ അരമനയിൽ വളർന്ന ഹെബ്രായനാണയാൾ. അടിമകളായ ജനതയുടെ ഭാഗമാണ് താനെന്ന സ്വത്വബോധം അയാളിൽ ഉണർന്നപ്പോൾ പീഡകനായ ഒരു ഈജിപ്തുകാരനെ അയാൾ ആക്രമിക്കുന്നു. കൊല്ലാൻ ഉദ്ദേശിച്ചതല്ലെങ്കിലും അയാൾ മരണപ്പെടുന്നു. അയാളെ മോശ തന്നെ രഹസ്യമായി മറവുചെയ്യുന്നു. പിറ്റേന്ന് സ്വന്തക്കാരെന്ന് അയാൾ കരുതിയവർ പരസ്പരം ശണ്ഠകൂടുന്നത് കാണുമ്പോൾ അതിൽ അയാൾ ഇടപെടുന്നു. 'നീ ആരാണ്? ഇന്നലെ ഈജിപ്തുകാരനെ കൊന്നതുപോലെ ഞങ്ങളെയും കൊല്ലാനാണോ നിൻ്റെ ഭാവം?' എന്ന് അവർ മോശയോട് കയർക്കുന്നു. താൻ ചെയ്ത കൊലപാതകം പരസ്യമായി എന്നറിയുന്ന മോശ ഈജിപ്തിൽ നിന്ന് പലായനം ചെയ്തതാണ്. മിദിയാനിലെ ജെത്രോ യുടെ മകളെ വിവാഹം ചെയ്ത്, അയാളുടെ ചെമ്മരിയാടുകളെ മേയ്ച്ചുകൊണ്ട് നടക്കവേയാണ് മോശക്ക് ദൈവത്തിൻ്റെ ദർശനവും അരുളപ്പാടും ഉണ്ടാകുന്നത്. തൻ്റെ ഭൂതത്തെ അയാൾ ഏറെ ഭയന്നിരുന്നു. ദൈവം പക്ഷേ, അയാളോട് പറയുന്നത് തിരിച്ചുപോകാനും, അയാളുടെ ഭൂതത്തെ അഭിമുഖീകരിക്കാനുമാണ്. അങ്ങനെയാണ് മോശ ഫറവോയെ അഭിമുഖീകരിക്കാനായി തിരികെച്ചെല്ലുന്നത്. പലായനം വെറും താല്ക്കാലികമാണ്. വിമോചനം ആരംഭിക്കുന്നത് - മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുന്നതും നാം നമ്മുടെ ഭൂതത്തെ - ഭയത്തെ- പരാജയത്തെ അഭിമുഖീകരിക്കുമ്പോഴാണ്. നമ്മുടെ ഭൂതത്തെ, ഭയത്തെ അഭിമുഖീകരിക്കുക എന്ന ലക്ഷ്യവുമുണ്ട് നോമ്പുകാലത്ത് നാം വിജനതയിലേക്ക് പോകുന്നതിൽ!
- സ്വാതന്ത്ര്യം
ഹെബ്രായ ജനതയ്ക്ക് എന്നാണ് കല്പനകൾ ലഭിക്കുന്നത്? ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിമോചിപ്പിക്കപ്പെട്ട് സീനായ് മലയിൽ എത്തുമ്പോഴാണ് പത്ത് കൽപ്പനകൾ അവർക്ക് നൽകപ്പെടുന്നത്. അടിമത്തത്തിൽ കഴിഞ്ഞ ജനമായിരുന്നു അവർ. വിശ്രമമില്ലാതെ, കഠിനമായി പണിയെടുപ്പിക്കപ്പെട്ട ജനത. എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യവും വിശ്രമവും ആവശ്യമാണ്. അവ എല്ലാവരുടെയും അവകാശമാണ്. അത്തരം ഒരു അവകാശ പ്രഖ്യാപനം ആയിരുന്നു പത്ത് കല്പനകൾ. കർത്താവിൻ്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. അന്നേദിവസം ഏവരും എല്ലാവിധ ജോലികളിൽ നിന്നും വിരമിക്കണം. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് എല്ലാവരും വിശ്രമിക്കണം. അക്കാര്യത്തിൽ ഒഴികഴിവില്ല. അടുക്കളയിൽ പാചകം ചെയ്യുന്നതൊന്നും അധ്വാനമായി അടുത്ത കാലം വരെ കണക്കാക്കിയിരുന്നില്ല. എന്നാൽ, സാബത്ത് നിയമം അനുസരിച്ച് സ്ത്രീകൾപോലും അന്നേദിവസം പാചകം ചെയ്യാതെ വിശ്രമിക്കാൻ പ്രസ്തുത കല്പന ഇടം നൽകിയിരുന്നു. ചുരുക്കത്തിൽ, സാബത്ത് എന്നത് ഒരേസമയം സ്വാതന്ത്ര്യവും വിശ്രമവും, ആറു ദിവസത്തെ ഒരാളുടെ അധ്വാനത്തെയും ജീവിതത്തെയും ദൈവത്തിൻ്റെ സൃഷ്ടി കർമ്മവുമായി കൂട്ടിച്ചേർക്കുക വഴി ദൈവികമാക്കി മൂല്യം നൽകുന്ന വിശുദ്ധ ദിനവും ആയിരുന്നു. പ്രാർത്ഥനാ വേളയിൽ പൂച്ചയെ കെട്ടിയിടുന്ന കഥയിലേതുപോലെ, മേല്പറഞ്ഞ ബോധ്യങ്ങൾ നഷ്ടപ്പെട്ട്, സാബത്ത് കണിശതയാർന്ന നിയമാനുഷ്ഠാനമായി മാറിപ്പോയിരുന്നു, യേശുവിൻ്റെ കാലത്ത്. സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരല്പം വിശദീകരണം ആവശ്യമുണ്ട്. എന്താണ് സ്വാതന്ത്ര്യം? ബാഹ്യമായ നിയന്ത്രണങ്ങളും നിർബന്ധങ്ങളും മുടക്കുകളും ഇല്ലാതെ പറയാനും പ്രവർത്തിക്കാനും ആരാധിക്കാനും തീരുമാനങ്ങൾ എടുക്കാനും ഉള്ള കഴിവും അവകാശവുമാണ് സ്വാതന്ത്ര്യം. കൂടുതൽ വിശദമാക്കിയാൽ, തന്റെയും മറ്റുള്ളവരുടെയും സമൂഹത്തിൻ്റെയും പൂർണ്ണതയിലേക്കുള്ള പ്രയാണ സാധ്യതയാണത്. നേരെ തിരിച്ചായാൽ അത് ദുസ്വാതന്ത്ര്യമാകും. കുറ്റകരവും ആകും. മറ്റൊരാളെ കൊല്ലുന്നതോ അയാൾക്ക് ദോഷം വരുത്തുന്നതോ സ്വാതന്ത്ര്യമാവില്ല. തന്നെത്തന്നെ നശിപ്പിക്കുന്നതുപോലും സ്വാതന്ത്ര്യമാവില്ല. സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിലാണ് സാബത്തിനെക്കുറിച്ചുള്ള യേശുവിൻ്റെ പ്രസിദ്ധമായ ചോദ്യം സ്വാർത്ഥകമാകുന്നത്. "സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണ് നിയമാനുസൃതം?" (Mk.3:3) സാബത്തിൽ ഒന്നും ചെയ്തുകൂടാ എന്നാല്ലോ നിയമം. അതിനാൽ ഈ ചോദ്യം അപ്രസക്തമല്ലേ എന്നാണ് പൊതുവേ എല്ലാവരും ഉള്ളിൽ കരുതുക. എന്നാൽ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യമാണത് എന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. ഒരു സ്വാതന്ത്ര്യം ഉദ്ദേശിച്ച് ഉള്ളതാണ് നിയമമെങ്കിൽ, തിന്മ ചെയ്യുന്നത് സ്വാതന്ത്ര്യം ആവില്ല; ജീവൻ നശിപ്പിക്കുന്നതും സ്വാതന്ത്ര്യമാവില്ല. അതിനാൽത്തന്നെ അവ നിയമാനുസൃതവും ആവില്ല. സ്വാഭാവികമായും നന്മ ചെയ്യുന്നതും ജീവൻ രക്ഷിക്കുന്നതും മാത്രമാവും നിയമാനുസൃതം. അടിസ്ഥാനപരമായി നോമ്പുകാലം ഇത്തരം സ്വാതന്ത്ര്യത്തിലേക്കുള്ള വളർച്ചയുടെ കാലമാണ് എന്നത് മറന്നുകൂടാത്തതാണ്.
- ഉപേക്ഷിക്കൽ
അബ്രാമിൻ്റെ വിളിയോടെയാണ് ഉല്പത്തി പുസ്തകത്തിൻ്റെ 12-ാം അധ്യായം ആരംഭിക്കുന്നത്. അതിനുമുമ്പത്തെ അധ്യായത്തിൻ്റെ ആദ്യത്തിലാണ് ബാബേൽ ഗോപുരകഥ. പതിനൊന്നാം അധ്യായത്തിൻ്റെ രണ്ടാം പകുതിയിൽ ഹേമിൻ്റെ വംശാവലിയും മറ്റുമങ്ങുന്ന കുടുംബ ബന്ധങ്ങളാണ്. അവിടെ ഒരു യാത്രയെക്കുറിച്ചു കൂടി സൂചനയുണ്ട്. അബ്രാത്തിൻ്റെ പിതാവ് തേരാഹ് അബ്രാത്തെയും മരുമകൾ സാറായിയെയും, മരിച്ചു പോയ തൻ്റെ മകൻ്റെ മകൻ ലോത്തിനെയും കൂട്ടിക്കൊണ്ട് കല്ദായരുടെ ഊർ ഉപേക്ഷിച്ച് കാനാനിലേക്ക് യാത്രയായി എന്നാണത്. അവർ വന്ന് താമസിച്ചതാകട്ടെ ഹാരാനിലും. അവിടെ വച്ചാണ് തേരാഹ് മരിക്കുന്നത്. അപ്പൻ്റെ മരണശേഷം - അപ്പൻ ആരംഭിച്ച യാത്ര പൂർത്തിയാക്കാനാണ് എന്നുപറയാം - ദൈവം അബ്രാമിനെ വ്യക്തിപരമായി വിളിക്കുന്നതും അയാൾക്ക് വ്യക്തിപരമായി വാഗ്ദാനങ്ങൾ നല്കുന്നതും. പിതൃദേശം വിട്ട് ഹാരാനിലായിരുന്നു അയാൾ അപ്പോൾ കഴിഞ്ഞിരുന്നത്. സ്വാഭാവികമായും അപ്പനെ അടക്കിയ മണ്ണുപോലും ഉപേക്ഷിക്കാനാണ് ദൈവം കല്പിക്കുന്നത്. ഇറങ്ങിപ്പോകലിൻ്റെ രണ്ടാം തലമുറയാണ് അബ്രാം. ദൈവം അയാൾക്ക് വലിയ വാഗ്ദാനങ്ങളാണ് നല്കുന്നത്. നീ വഴി സർവ്വജനതകളും ആശീർവദിക്കപ്പെടും എന്നുകൂടി പറയുന്നുണ്ട് ദൈവം. ചുരുക്കത്തിൽ അബ്രാമിനും മുമ്പേ തുടങ്ങിയതാണ് വിട്ടുപേക്ഷിക്കലുകൾ. ദൈവികമായ വിളികളിലെല്ലാം വിട്ടുപേക്ഷിക്കലിൻ്റെ ഒരു തലം ഏറിയും കുറഞ്ഞും കാണാനുണ്ട്. പ്രവാചകന്മാരുടെ വിളികളിലും, ഏറ്റവും ഒടുവിലായി ശിഷ്യരെ യേശു വിളിക്കുമ്പോഴും ഈയൊരു വീട്ടുപേക്ഷിക്കലിൻ്റെ തലം പ്രകടമായി കാണാനുണ്ട്. ഇറങ്ങി നടപ്പാണ് നമ്മുടെ ലോകത്തെ ഇവിടെവരെ എത്തിച്ചിട്ടുള്ളത്! വിട്ടുപേക്ഷിക്കുക - ഇറങ്ങി നടക്കുക - എന്നത് പ്രധാനപ്പെട്ട ഒരു ആത്മീയ സാധനയാണ് എന്ന് നാം തിരിച്ചറിയുന്നു - പ്രത്യേകിച്ച് ഒരു നോമ്പുകാലത്ത്.
- ഒഴിവാക്കൽ
ഞാൻ താമസിക്കുന്ന മുറിയിൽ പുസ്തകങ്ങളും തുണികളുമൊക്കെ മിക്കവാറും അടുക്കി ക്രമീകരിച്ച് വയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, കടലാസുകളും പലതരം രേഖകളുമൊക്കെ ക്രമീകരിച്ച് ഫയലുകളാക്കി വയ്ക്കുന്ന കാര്യത്തിൽ വലിയ മടി തന്നെയാണ് എനിക്ക്. ചിലപ്പോൾ വഴിയിൽ സ്ക്രൂ, ആണി, നട്ട്, എന്നിവ കിടക്കുന്നതുകണ്ടാൽ ഇപ്പോഴും ഞാൻ പെറുക്കിയെടുത്തെന്നുവരും. എന്നുവരികിലും മുറിയൊരു ചപ്പുചവറുകൂനയൊനുമല്ലെന്നാണ് എൻ്റെ വിശ്വാസം. മുറിക്കകം തീരെ വൃത്തിഹീനമായ രീതിയിൽ ജീവിക്കുന്ന സന്ന്യാസികളെയും ഞാൻ കണ്ടിട്ടുണ്ട്. ചിലർ ഹോഡേഴ്സ് ആണ്. എന്നെക്കുറിച്ചും ചുരുക്കം ചിലരെങ്കിലും അങ്ങനെ പറഞ്ഞേക്കും. ഹോഡിങ് ഒരു മാനസിക പ്രശ്നമായാണ് ഇന്ന് തിരിച്ചറിയപ്പെടുന്നത്. ഹോഡേഴ്സ് യാതൊന്നും എറിഞ്ഞുകളയുകയോ ഒഴിവാക്കുകയോ ഇല്ല. അത്തരം മനുഷ്യരുടെ മുറികളും വീടുകളും സത്യത്തിൽ മുനിസിപ്പാലിറ്റിയുടെ മാലിന്യപ്പറമ്പ് പോലെ ഉണ്ടാകും. ദാരിദ്ര്യത്തോടൊപ്പം ശുചിത്വക്കുറവും കൂട്ടുവരും എന്ന് കരുതുന്നവർ ധാരാളമുണ്ട്. പലപ്പോഴും ഞാനുമങ്ങനെ കരുതിയിട്ടുണ്ട്. എന്നാൽ, അതീവ ദരിദ്രരായ ചില മനുഷ്യരുടെ കൊച്ചുകൂരകൾ പോലും അവർ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതും കാണാൻ ഇടയായിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദരിദ്രർക്ക് ശുചിത്വം സൂക്ഷിക്കാൻ കഴിയില്ല എന്ന ചിന്ത അസ്ഥാനത്താണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശാരീരിക ശുചിത്വവും മാനസിക ശുചിത്വവും ആത്മീയ ശുചിത്വവും പോലെതന്നെ പ്രധാനമാണ് വീട്ടക ശുചിത്വവും പരിസര ശുചിത്വവും. വ്യക്തിശുചിത്വത്തിനും വീട്ടക ശുചിത്വത്തിനും പരിസര ശുചിത്വത്തിനും - എറിഞ്ഞുകളയുക, ഉപേക്ഷിക്കുക എന്നീ ചടങ്ങുകളാണ് അവശ്യം പാലിക്കേണ്ടത്. ലളിതവല്ക്കരണത്തിൻ്റെ ഒരു മുഖ്യ ഘടകം തന്നെയാണത്. സമസ്ത വശങ്ങളിലെയും ശുചിത്വവും അനാവശ്യങ്ങൾ ഒഴിവാക്കി ആവശ്യങ്ങളിലേക്കും, അവിടെനിന്ന് മെല്ലെ അത്യാവശ്യങ്ങളിലേക്കും ചുരുങ്ങുക എന്നത് നോമ്പുകാലത്തിൻ്റെ ഒരു പ്രധാന ആഭിമുഖ്യം തന്നെയാവണം. കണ്ണോടിക്കാം, ഉള്ളിലും ചുറ്റിലും.
- Leaving behind
The 12th chapter of the Book of Genesis begins with the call of Abram. The story of the Tower of Babel is dealt at the beginning of the previous chapter. The second half of the 11th chapter is about the genealogy of Hem and other family relationships. There is also a hint of a journey of leaving behind there. Abram's father Terah took Abram, his daughter-in-law Sarai, and his deceased son's offspring Lot and left Ur of the Chaldeans and set out for Canaan. They came and settled in Haran. It was there that Terah died. After his father's death - so we can say- to complete the journey his father had begun - God personally called Abram and gave him many promises. He had already left his father's land and was living in Haran at the time. Naturally, God commanded him to leave even the land where his father was buried. Therefore, Abram is the second generation of this journey of leaving behind. God gives him great promises. God also says that through you all nations of the earth will be blessed. In short, the abandonments had already begun even before Abram. A level of leaving behind of greater or lesser extent can be seen in all the divine calls. This level of leaving behind and abandonment is clearly seen in the calls of the prophets and, lastly, in the call of the disciples by Jesus. It is by leaving behind and abandonment, that our world has come this far! We recognize that leaving behind/ abandonment /walking away - is an important spiritual exercise - especially during a season of Lent.
- Temptations
Making stones to become bread; jumping off the temple tower; falling prostrate and worshiping the devil: these are the temptations that Jesus seemed to have faced at the beginning of his public life. Let's read these three temptations from the back. That is, let's look at them from Jesus' responses. To the first temptation Jesus' response was, "Man does not live by bread alone, but by every word that proceeds from the mouth of God." In other words, man is not mearly matter, but also divinity. Many have gotten glued to scientific and philosophical schools of thought, such as philosophical materialism; existential nihilism; secular humanism; genetic determinism, etc that state that humans are merely matter. (It is better to allow oneself to become bread than to make stones to become bread!) Jesus' response to the second temptation was, "You shall not put the Lord your God to the test." When does one put God to test? According to the Bible, one tests God whenever one disbelieves or doubts God’s presence, God’s promise, God’s power! (The jumping shouldn't be from the temple tower to the earth, rather from the earth on to the temple tower!) Jesus’ response to the third temptation was, “You shall worship the Lord your God and only him.” What Bible would call idolatry is 'worshiping' anything other than God. Power, money, fame, comfort, success, appearance, beauty, technology, ideology, politics, sex, and ego could be the things one gives importance to in life more than God. Anything that is not God and is the most important thing in life- that's idolatry. (From the unreal to the real, from darkness to light, From mortality to immortality!) -We are not only matter. -Faith is real seeing -God alone is the Lord
- പ്രലോഭനങ്ങൾ
കല്ലിനെ അപ്പമാക്കുക; ദേവാലയ ഗോപുരത്തിൽ നിന്ന് താഴേക്ക് ചാടുക; താണുവീണ് തന്നെ ആരാധിക്കുക: ഇവയാണ് യേശു നേരിട്ട പരീക്ഷണങ്ങളായി പറയുന്നത്. ഈ മൂന്ന് പരീക്ഷണങ്ങളെ പിന്നിൽനിന്ന് വായിച്ചു നോക്കാം. അതായത് യേശുവിൻ്റെ പ്രതികരണങ്ങളിൽ നിന്ന് പ്രലോഭനങ്ങളെ നോക്കിയാലോ? ഒന്നാമത്തെ അവസരത്തിൽ യേശുവിൻ്റെ പ്രതികരണം, "മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിൻ്റെ ഓരോ വചനംകൊണ്ട് കൂടിയാണ് ജീവിക്കുന്നത്" എന്നാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, മനുഷ്യൻ ജഡം / ദ്രവ്യം മാത്രമല്ല, ദൈവികതകൂടി ചേർന്നതാണ്. ദാർശനികമായ പദാർത്ഥവാദം അഥവാ ഭൗതികവാദം; അസ്തിത്വപരമായ ശൂന്യവാദം; സെക്കുലർ മാനവികതാവാദം; ജനിതക നിർണ്ണയവാദം എന്നിങ്ങനെ ശാസ്ത്രീയവും ദാർശനികവുമായ നിരവധി ചിന്താപദ്ധതികളിൽ മനുഷ്യർ ദ്രവ്യം മാത്രമാണെന്ന രീതിയിൽ തറഞ്ഞുപോയിട്ടുണ്ട്. (കല്ലിനെ അപ്പമാക്കാൻ ശ്രമിക്കുകയല്ല, സ്വയം അപ്പമാക്കാൻ ശ്രമിക്കുകയാണ് ശ്രേയസ്കരം) രണ്ടാമത്തെ പരീക്ഷണത്തോടുള്ള യേശുവിൻ്റെ പ്രതികരണം "നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്" എന്നാണ്. എപ്പോഴാണ് ഒരാൾ ദൈവത്തെ പരീക്ഷിക്കുന്നത്? ദൈവസാന്നിധ്യത്തെ, ദൈവ വാഗ്ദാനത്തെ, ദൈവശക്തിയെ - അവിശ്വസിക്കുകയോ സന്ദേഹിക്കുകയോ ചെയ്യുമ്പോളൊക്കെ ബൈബിൾ ഭാഷ്യമനുസരിച്ച് ഒരാൾ ദൈവത്തെ പരീക്ഷിക്കുകയാവും! (ചാട്ടം ദേവാലയ ഗോപുരത്തിൽ നിന്ന് താഴേക്കല്ല, മണ്ണിൽ നിന്ന് ദേവാലയ ഗോപുരത്തിലേക്കാണ് വേണ്ടത്) മൂന്നാമത്തെ പരീക്ഷണത്തോടുള്ള യേശുവിൻ്റെ പ്രതികരണം "നിൻ്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ" എന്നാണ്. ദൈവത്തെയല്ലാതെ മറ്റെന്തിനെ ആരാധിക്കുന്നതും 'വിഗ്രഹാരാധന' എന്ന പേരിലാണ് ബൈബിൾ വ്യവഹരിക്കുന്നത്. അധികാരം, പണം, പ്രശസ്തി, സുഖസൗകര്യങ്ങൾ, വിജയം, ആകാരം, സൗന്ദര്യം, സാങ്കേതികവിദ്യ, പ്രത്യയശാസ്ത്രം, രാഷ്ട്രീയം, ലൈംഗികത, ഈഗോ എന്നിവയെല്ലാം ആകാം പലർക്കുമെന്നപോലെ നമുക്കും ജീവിതത്തിലെ പരമപ്രധാനമായ കാര്യങ്ങൾ. ദൈവമല്ലാത്ത ഏതൊന്നുതന്നെ പരമപ്രധാനമാകുന്നുവോ, അതാണ് വിഗ്രഹാരാധന. (അയഥാർത്ഥത്തിൽ നിന്ന് യഥാർത്ഥത്തിലേക്കും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും മൃതത്വത്തിൽ നിന്ന് അമൃതത്വത്തിലേക്കും) ദ്രവ്യം മാത്രമല്ല നാം. വിശ്വാസമാണ് കാഴ്ച ദൈവം മാത്രമാണ് കർത്താവ്











