top of page

Search Results

3874 results found with an empty search

Posts (3811)

  • നല്ല മലയാളം-23

    'കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരം സമയാസമയങ്ങളില്‍ നല്‍കുന്നു.' ഒരു, കിഡ്സ് ഡേ കെയര്‍- സെന്‍ററിന്‍റെ പരസ്യത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണ് ഈ വാക്യം. സമയാസമയങ്ങളില്‍, കാലാകാലങ്ങളില്‍ - എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ അര്‍ഥമറിഞ്ഞുമാത്രം ഉപയോഗിക്കേണ്ടതാണ്. രക്ഷിതാക്കളുടെ നിര്‍ദേശം മാനിച്ചാണെങ്കില്‍ത്തന്നെ ആ കുഞ്ഞുങ്ങള്‍ക്ക്, ഉചിതമായ സമയത്തേ (യഥാസമയം) ഭക്ഷണം കൊടുക്കാവൂ. അസമയത്ത് അതു പാടില്ലെന്നര്‍ഥം. 'സമയാസമയങ്ങളില്‍' എന്ന സമസ്തപദത്തിനര്‍ഥം, 'സമയത്തിലും അസമയത്തിലും' (ഉചിതസമയത്തും അങ്ങനെയല്ലാത്ത സമയത്തും) എന്നാണല്ലോ. അസമയത്താണ് ആ കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതെങ്കില്‍, ദഹനപ്രശ്നമുള്‍പ്പെടെ പല വിഷമങ്ങളും ഉണ്ടായെന്നുവരാം. എങ്കില്‍, രക്ഷിതാക്കളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നു പ്രവചിക്കാനാവില്ല.! 'കാലാകാലങ്ങളില്‍' കൃഷികള്‍ക്ക് വളപ്രയോഗം നന്നല്ലെന്നും ഓര്‍ക്കണം ! ഉചിതമായകാലത്തേ (യഥാകാലം) വളപ്രയോഗം ആകാവൂ. നല്ല മലയാളം ചാക്കോ സി. പൊരിയത്ത് അസ്സീസി മാസിക ജൂലൈ 2026

  • തിരുത്തുക തിരിയുക

    ജീവിതം ഒരു യാത്രയാണ്. പുണ്യപാപങ്ങളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടുള്ള യാത്ര. വീഴ്ചകളും വിജയങ്ങളും ഈ യാത്രയ്ക്കിടയില്‍ ഉണ്ടാകും. പരാജയം കണ്ടു തളരാതെയും വിജയം കണ്ട് അഹങ്കരിക്കാതെയും നാം യാത്ര തുടരണം. ചില സന്തോഷകരമായ അനുഭവങ്ങളില്‍ അവിടെത്തന്നെ നില്‍ക്കാമെന്ന് കരുതരുത്. എല്ലാം കടന്നുപോകുമെന്നുള്ള ചിന്ത നമ്മില്‍ ഉയര്‍ന്നുവരണം. എപ്പോഴും മാറ്റത്തിലേക്കു നീങ്ങണം. എനിക്ക് തിരുത്തലൊന്നും വേണ്ടായെന്നുള്ള ചിന്ത നമ്മെ അഹങ്കാരത്തിലേക്കു നയിക്കും. ഒറ്റയ്ക്കിരുന്ന് ജീവിതത്തെ ധ്യാനവിഷയമാക്കണം. അവിടെ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കും. സുവിശേഷത്തില്‍ താപസവര്യനായ സ്നാപകയോഹന്നാന്‍ ഈ മാറ്റത്തിലേക്ക് ജനത്തെ നയിക്കുന്നതായി കാണാം. ലൂക്കാ സുവിശേഷത്തിലെ മൂന്നാമദ്ധ്യായത്തില്‍ നമ്മില്‍ വരേണ്ട വ്യതിയാനങ്ങളെക്കുറിച്ചു വിവരിക്കുന്നു. മനുഷ്യരില്‍ അടിസ്ഥാനപരമായി വരേണ്ട നാലു മാറ്റങ്ങളുണ്ട്. ഈ നാലു മാറ്റങ്ങളില്‍ ജീവിതം മാറിവരും. ഇന്നുവരെ കാണാത്ത പുതിയ ലോകത്തിലേക്ക് നാം ചുവടുവച്ചു നീങ്ങും. ധ്യാനപൂര്‍വ്വം ഈ മാറ്റങ്ങളിലേയ്ക്ക് ശ്രദ്ധിക്കാം. ജീവിതത്തിലെ കുന്നുകളും മലകളും നിരത്തണം. കുന്നുകള്‍ എന്നു പറയുന്നത് അഹങ്കാരമാണ്. പല വിധത്തിലുള്ള അഹങ്കാരങ്ങള്‍ നമ്മളിലുണ്ട്. പാരമ്പര്യത്തിന്‍റെ അഹങ്കാരം, അറിവിന്‍റെ അഹങ്കാരം, അധികാരത്തിന്‍റെ അഹങ്കാരം എന്നിവ നമ്മിലുണ്ട്. ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുമെന്ന് പരിശുദ്ധ അമ്മ വരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അഹങ്കാരത്തിനു പിന്നാലെ അപമാനമുണ്ടാകുമെന്ന് വിശുദ്ധഗ്രന്ഥം പറയുന്നു. എളിമയിലേക്കു വളരുവാന്‍ എനിക്കു കഴിയുമ്പോള്‍ ഞാന്‍ വിജയിച്ചുതുടങ്ങും. തെറ്റിദ്ധരിക്കപ്പെടുമ്പോഴും അനാവശ്യമായി വിമര്‍ശിക്കപ്പെടുമ്പോഴും താഴ്മയോടെ നിന്നുകൊടുക്കണം. അങ്ങനെയുള്ള എളിമപ്പെടലില്‍ ദൈവം പ്രവര്‍ത്തിച്ചുതുടങ്ങും. വിനീതരെ ഉയര്‍ത്തുന്ന ദൈവത്തെയാണ് തിരുവചനം നമുക്കു കാണിച്ചു തരുന്നത്. മലകള്‍ എന്നു പറഞ്ഞാല്‍ നമ്മള്‍ നടത്തുന്ന സ്വയം നീതീകരണങ്ങളാണ്. എന്തെല്ലാം തെറ്റുകള്‍ സംഭവിച്ചാലും അതിന് നീതീകരണം നടത്തുന്ന മനോഭാവം നമ്മിലുണ്ടോ? മറ്റുള്ളവരുടെ തെറ്റുകളുമായി എന്‍റെ തെറ്റുകളെ താരതമ്യം ചെയ്യും. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാമെങ്കില്‍ എനിക്കും ചെയ്തുകൂടെ? ഈ മനോഭാവത്തില്‍ നിന്നും ഞാന്‍ പിന്മാറണം. ജീവിതത്തിലുണ്ടാകുന്ന താഴ്വരകളെ നമ്മള്‍ നികത്തണം. വിശുദ്ധ ബൈബിളില്‍ താഴ്വരയെന്നു പറയുന്നത് മനുഷ്യാത്മാവിന്‍റെ പാപാവസ്ഥയാണ്. പലതരം കുഴികള്‍ ജീവിതത്തില്‍ വന്നു പെടാം. മദ്യപാനത്തിന്‍റെ കുഴി, ദ്രവ്യാസക്തിയുടെ കുഴി, വിഷയാസക്തിയുടെ കുഴി - ഇവയെല്ലാം നികത്തപ്പെടണം. ചൂണ്ടയില്‍ കൊത്തിയ മത്സ്യത്തിന്‍റെ അവസ്ഥയിലാണ് മനുഷ്യന്‍. ഒരിക്കല്‍ കൊത്തിയാല്‍ പിന്നെ രക്ഷപ്പെടുക പ്രയാസകരമാണ്. മദ്യം, മയക്കുമരുന്ന്, പുകവലി, ബ്ലൂഫിലിം, മൊബൈല്‍ അഡിക്ഷന്‍ എന്നിവയെല്ലാം ചതിയുടെ കുഴികളാണ്. സെക്സിന്‍റെ വലയത്തില്‍ വീണുപോകുന്നതാണ് മറ്റൊരു കുഴി. "അഗാധത്തില്‍ നിന്നു ഞാന്‍ നിലവിളിക്കുന്നു" എന്ന സങ്കീര്‍ത്തകന്‍റെ രോദനം നാം ശ്രദ്ധിക്കണം. പടിപടിയായി ഈ താഴ്വരകളില്‍ നിന്നു ഞാന്‍ കയറിത്തുടങ്ങണം. ധൂര്‍ത്തപുത്രന്‍ പന്നിക്കുഴിയില്‍ നിന്നും കയറിവന്നതുപോലെ ഞാന്‍ കയറിത്തുടങങുന്നു: സുബോധത്തോടെയുള്ള ഒരു തിരിച്ചുവരവ് എന്നില്‍ സംഭവിക്കണം. ഉപവാസവും പ്രാര്‍ഥനയും വഴി പാപത്തിന്‍റെ താഴ്വരകളെ നികത്താം. ദാനധര്‍മ്മങ്ങള്‍ വഴി ഈ കുഴികള്‍ അടക്കാം. വചനവായനയും ധ്യാനവും, തീക്ഷ്ണമായ പ്രാര്‍ത്ഥനയും വഴി പാപത്തിന്‍റെ താഴ്വരകളെ നികത്താം. വളഞ്ഞ വഴികള്‍ നേരെയാക്കേണ്ടതുണ്ട്. ദ്വയാര്‍ത്ഥം വച്ചുള്ള സംസാരങ്ങള്‍, വളഞ്ഞ ഫോണ്‍വിളികള്‍, വളഞ്ഞ ബന്ധങ്ങള്‍ എന്നിവയെല്ലാം നേരേയാക്കണം. അകത്ത് കത്തിയും പുറത്തു പത്തിയും കാണിക്കുന്ന വഴികളോട് വിട പറയണം. ഉല്‍പത്തി 2: 25 ല്‍ പറയുന്നു: "പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. എങ്കിലും ലജ്ജ തോന്നിയിരുന്നില്ല". ഒളിക്കുവാനും മറയ്ക്കുവാനും ഒന്നുമില്ലാത്ത മനുഷ്യരായിരിക്കണം. മനസ്സില്‍ ഒന്നും വച്ചുകൊണ്ടിരിക്കരുത്. ഒളിക്കുന്നവര്‍ക്ക് ഭയമുണ്ടാവും, എന്നെങ്കിലും സത്യം വെളിപ്പെടുമോ എന്നുള്ള ഭയം. അങ്ങനെയുള്ള ഭയങ്ങള്‍ നമ്മെ അടിമപ്പെടുത്തരുത്. 'നേരേ വാ, നേരേ പോ' എന്ന നിലപാട് നമ്മില്‍ ഉയര്‍ന്നുവരണം. പരുഷമായ സംസാരങ്ങളും പെരുമാറ്റങ്ങളും എന്നില്‍ നിന്ന് പിഴുതുമാറ്റണം. ചെയ്തു പരിചയിച്ച പല കാര്യങ്ങളുണ്ട്. സംസാരിച്ചു സ്വന്തമാക്കിയ ശൈലികളുണ്ട്. അവയെല്ലാം എന്‍റെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ടോ? ഞാന്‍ ഒറ്റയ്ക്കിരുന്നു ധ്യാനിക്കണം. ദൈവം എന്നെക്കുറിച്ച് എന്തു പറയും? എന്‍റെ കൂടെ ജീവിക്കുന്നവരും എന്നെ അറിയുന്നവരും എന്തു പറയും? സ്വയം നടത്തുന്ന ആത്മശോധനയില്‍ നിന്നും ഒരു പുതിയ മനുഷ്യനായി ഞാന്‍ മാറണം. പരുഷമായ സംസാരത്തില്‍ സാവധാനം ഒരു ശാന്തത കൊണ്ടുവരണം. പൊട്ടിത്തെറിക്കുന്ന സ്വഭാവത്തില്‍ മാറ്റം വരുത്തണം. മറ്റു മനുഷ്യര്‍ക്ക് സമാധാനത്തോടെ സംസാരിക്കാനും ബന്ധപ്പെടുവാനുമുള്ള ഒരന്തരീക്ഷം ഞാന്‍ സ്ഥാപിക്കണം. ശാന്തസ്വഭാവമുള്ള ഒരു വ്യക്തിയായി മറ്റുള്ളവര്‍ എന്നെ വിലയിരുത്തണം. തിരുത്തുക തിരിയുക ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ അസ്സീസി മാസിക ജൂലൈ 2026

  • പൊടിക്കൈ

    ഒരു സ്വകാര്യാവശ്യത്തിനു പോയിട്ടു തിരികെവരുന്നവഴിയായിരുന്നു. എനിക്കു പോകാനുള്ള റൂട്ടില്‍ ഒരു പ്രൈവറ്റ് ബസ്സ് കിടപ്പുണ്ടായിരുന്നു. മൂന്നുമണികഴിഞ്ഞ സമയമായിരുന്നതുകൊണ്ട് വലിയ തിരക്കില്ലായിരുന്നെങ്കിലും ഞാന്‍ ബസ്സില്‍ കയറുമ്പോഴേക്കും മിക്കവാറും സീറ്റുകള്‍ നിറഞ്ഞിരുന്നു. പിന്നിലത്തെ ഡോറിനെതിര്‍വശത്തായി മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു സ്കൂള്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെയടുത്തിരുന്നു. കണ്ടക്ടര്‍ മുന്‍ഭാഗത്തുനിന്നും ടിക്കറ്റുകൊടുത്ത് പിന്നിലെത്തി. ഞാന്‍ ടിക്കറ്റെടുത്തു. എന്‍റെയടുത്തിരുന്ന കുട്ടികളോടു കണ്ടക്ടര്‍ പറഞ്ഞു: 'ബസ്സുപോകാന്നേരത്തു സീറ്റുണ്ടെങ്കിലെ ഇരിക്കാവൂന്നു കുട്ടികളോടു പറഞ്ഞിട്ടുള്ളതല്ലേ?' 'അതു കണ്‍സഷന്‍ ചോദിച്ചെങ്കിലല്ലേ, ഞങ്ങളു തന്നോടു കണ്‍സഷന്‍ ചോദിച്ചില്ലല്ലോ.' 'എന്നാപ്പിന്നെ എങ്ങോട്ടാണാവോ സാറന്മാര്‍ക്കു ഫുള്‍ടിക്കറ്റ്?' അവര്‍ പത്തുപന്ത്രണ്ടു കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിന്‍റെ പേരുപറഞ്ഞു. 'വീട്ടിലോ സ്കൂളിലോ എങ്ങാനും പറഞ്ഞേച്ചാണോടാ മക്കളെ ഈ വൈകുന്നേരം ടൗണിലേക്ക്?' ടിക്കറ്റിന്‍റെ ബാക്കി കൊടുത്തുകൊണ്ട് കണ്ടക്ടര്‍ ചോദിച്ചു. 'അതിപ്പൊ തന്നോടു പറയണ്ടകാര്യമില്ലല്ലോ. എടോ കണ്ടക്ടറേ, കണ്ടക്ടറു കണ്ടക്ടറുടെ പണിചെയ്താല്‍ മതി. ഹെഡ്മാസ്റ്ററു കളിക്കണ്ട.' 'ഓ സോറി പിള്ളേരെ. അറിയാതെ ചോദിച്ചുപോയതാ. അപ്പനുമമ്മയും മക്കളെ വഴക്കു പറഞ്ഞാപ്പോലും പിടിച്ചു ജയിലിലിടുന്ന കാലമാ. ജനിച്ചിച്ചുവളര്‍ത്തി ഇത്രേമൊക്കയാക്കാന്‍ അപ്പനുമമ്മയും വേണം. അതുകഴിഞ്ഞാല്‍പ്പിന്നെ അവരുടെ പാട്ടിനു വിടണംപോലും. അമേരിക്കയിലും വിദേശത്തുമൊക്കെ അങ്ങനെയൊണുപോലും. അതിന്‍റെയൊക്കെ ഗുണം കണ്ടില്ലേ? അവിടെയൊക്കെ സ്കൂളുകളില്‍ വെടിയും കൊലയും മിക്കപ്പൊഴും പത്രത്തില്‍ വായിക്കാറില്ലേ. നമ്മുടെ നാട്ടില്‍ത്തന്നെ കഞ്ചാവും മയക്കുമരുന്നും പള്ളിക്കൂടങ്ങള്‍ക്ക് ചുറ്റുമല്ലേ കൂടുതല്‍. അതൊക്കെ അടിച്ചാല്‍പ്പിന്നെ എന്തൊക്കെ പേക്കൂത്തുകളാ.' ബാക്കിയുള്ളവര്‍ക്കു ടിക്കറ്റുകൊടുക്കുന്നതിനിടയില്‍ കണ്ടക്ടര്‍ അടുത്തകാലത്തുണ്ടായ ചില ദുരന്തങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ യാത്രക്കാരുടെയെല്ലാം സംസാരം പിന്നെ അതിനെപ്പറ്റിയൊക്കെയായി. കുട്ടികളുരണ്ടും സ്വകാര്യത്തില്‍ തമ്മിലെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒന്നിലും ശ്രദ്ധിക്കാത്തമട്ടിലിരുന്നിട്ട് കുറച്ചുകഴിഞ്ഞപ്പോള്‍ ഞാനവരോടു പേരെന്താണെന്നും പഠിക്കുന്ന ക്ലാസ്സിനെപ്പറ്റിയും സ്കൂളിനെപ്പറ്റിയുമൊക്കെ ചോദിച്ചു. 'മോന്‍റെ അപ്പന്‍റെ പേരെന്താ?' തൊട്ടടുത്തിരുന്ന കുട്ടിയോടു ഞാന്‍ ചോദിച്ചു. 'മാത്യു' 'നാട്ടുകാരാക്കെ വിളിക്കുന്നതോ?' 'മാത്തുക്കുട്ടിന്ന്.' 'മോനും അപ്പനെ വിളിക്കുന്നത്, എടോ മാത്തുക്കുട്ടിന്നായിരിക്കുമല്ലോ.' ഞാന്‍ ചോദിച്ചതു മനസ്സിലാകാതെ അവനെന്നെ വല്ലാതെ നോക്കി. 'നിങ്ങളുടെ അപ്പന്മാരെക്കാള്‍ പ്രായക്കൂടുതലുള്ളയാളല്ലെ ആ കണ്ടക്ടര്‍. അങ്ങേരെ എടോ, താന്‍ എന്നൊക്കെ നിങ്ങളു വിളിച്ചതു കേട്ടതുകൊണ്ടു ചോദിച്ചതാ.' അവരൊന്നും പറയാതെ അല്പം മാറിയിരുന്നു. 'നിങ്ങളു പിണങ്ങാന്‍ പറഞ്ഞതല്ല. അയാള്‍ക്കും നിങ്ങളുടെ പ്രായമുള്ള മക്കള്‍ കാണും. അവര്‍ നിങ്ങളുടെ അപ്പനെ എടോ, താന്‍ എന്നൊക്കെ വിളിച്ചാല്‍ നിങ്ങള്‍ക്കതു സഹിക്കുമോ? അതൊന്ന് ഓര്‍പ്പിക്കാന്‍ ചോദിച്ചതാ.' 'വീട്ടിലിരുന്നാലും, സ്കൂളില്‍ച്ചെന്നാലും, പള്ളിയില്‍ പോയാലും, ബസ്സില്‍ കയറിയാലും എല്ലാവരുമെന്തിനാ ഞങ്ങടെ നേരെ വഴക്കിടുന്നത്? കഴിഞ്ഞ തിങ്കളാഴ്ച അസംബ്ലിയില്‍വെച്ച് പ്രിന്‍സിപ്പല്‍ സാര്‍ എവിടെയോ ആരാണ്ടു കുട്ടികള്‍ അവരെ വഴക്കുപറഞ്ഞതിന് അവരുടെ അപ്പനേം അമ്മേം ജയിലില്‍ കയറ്റിയെന്നും പറഞ്ഞായിരുന്നു വഴക്ക്. ഞായറാഴ്ച വേദപാഠത്തിനുചെന്നപ്പോള്‍ ഞങ്ങളെല്ലാം തലതിരിഞ്ഞവരാണെന്നും പറഞ്ഞ് വികാരിയച്ചന്‍ വഴക്ക്. വീട്ടിലാണെങ്കില്‍ എന്‍റെയപ്പന്‍ എന്നും അമ്മയുമായിട്ടടിയാ. ഇപ്പൊ അപ്പന്‍ അമ്മക്കെതിരെ കേസും കൊടുത്തിരിക്കുവാ. എന്‍റെ വീടിനടുത്താ ഇവന്‍റേം വീട്. ഇവന്‍റെയമ്മയാണെങ്കില്‍ ഇവനെക്കൊണ്ട് ഒരു പ്രാവശ്യം വീട്ടിന്നിറങ്ങിപ്പോയതാ. ഞങ്ങളുരണ്ടും പ്ലസ് വണ്ണിനു പഠിക്കുവാണെന്നു പറഞ്ഞല്ലോ. അപ്പനുംഅമ്മയും തമ്മില്‍ അടിക്കാത്തപ്പോള്‍ പഠിക്കാന്‍ പറഞ്ഞ് എപ്പൊഴും ഞങ്ങളോടു വഴക്ക്. തിരിച്ചു രണ്ടെണ്ണം പറയാന്‍ തുടങ്ങിയപ്പോള്‍ കുറച്ചു കുറവുണ്ട്.' അവന്‍ പറഞ്ഞതൊന്നും കേള്‍ക്കാത്തമട്ടില്‍ ഞാന്‍ ചോദിച്ചു. 'നിങ്ങളിപ്പോള്‍ ഫുള്‍ടിക്കറ്റുമെടുത്ത് ടൗണിലെന്തിനു പോകുവാ?' 'ഞങ്ങളു ക്രിസ്മസ് കാര്‍ഡു വാങ്ങാന്‍ പോകുവാ. വീട്ടില്‍നിന്നു സമ്മതിച്ചിട്ടാ. സന്ധ്യയ്ക്കുമുമ്പ് തിരിച്ചുചെല്ലണമെന്നു പറഞ്ഞിട്ടുണ്ട്.' 'അപ്പനുമമ്മേം തമ്മിതല്ലുമ്പോള്‍ അമ്മ അപ്പനെ വിളിക്കുന്നതായിരിക്കും എടോ പോടോന്നൊക്കെയല്ലേ?' അതുവരെ വലിയ ടെന്‍ഷലായിരുന്ന രണ്ടുപേരും ചിരിച്ചുപോയി. 'അതുശരി, അപ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാനറിയാം. ഇതുതന്നെയാ ഏറ്റവും നല്ല ശിക്ഷ. അപ്പനേമമ്മേം ജയിലില്‍ പിടിച്ചിടാനൊന്നും പോകണ്ട. അവരടിപിടികൂടി മുത്തു വരുമ്പോള്‍ നിങ്ങളൊറ്റചിരിയങ്ങു പാസ്സാക്കണം. നല്ല ഉറക്കെ. അടികിട്ടാതെ മാറിനിന്നുകൊണ്ടേ ഈ അഭ്യാസം ഇറക്കാവൂ.' 'അവരു ഞങ്ങളെ അടിക്കാറൊന്നുമില്ല.' 'അപ്പോള്‍ അവര്‍ക്കു മക്കളോടു സ്നേഹമുണ്ടെന്നുറപ്പ്.' അവരൊന്നും മിണ്ടിയില്ല. 'ടിവിയിലെ സീരിയലില്‍ കാണുന്ന സ്റ്റണ്ടിനേക്കാള്‍ രസം വീട്ടിലെ അവരുടെ അടിപിടിയാ. അപ്പോഴങ്ങു ചിരിക്കണം. അങ്ങനെയൊരു അഞ്ചാറു പ്രാവശ്യത്തെ ചിരിചികിത്സ കഴിയുമ്പോള്‍ സാധാരണ അപ്പനുമമ്മേം കുറെക്കൂടി ശ്രദ്ധിക്കാനും അലമ്പു കുറയ്ക്കാനും തുടങ്ങും. അടിപിടി കുറയുകയും ചെയ്യും. ഇതുഫലിച്ചില്ലേല്‍ വേറൊരു മരുന്നുണ്ട്. തല്‍ക്കാലം ഇതുമതി.' അവര്‍ക്കും ചിരിവന്നു. എന്തായാലും ഞാനാരാണെന്നും ഇനി എങ്ങനെയാ കാണുന്നതെന്നോ ഒന്നുംഅവരു ചോദിച്ചില്ല. 'അപ്പനുമമ്മേം ഒന്നും നിങ്ങളാദ്യം പറഞ്ഞപോലെ അത്ര മോശക്കാരൊന്നുമല്ല. മക്കളു ഞാന്‍ പറഞ്ഞുതന്നതുപോലുള്ള ചില്ലറ മരുന്നൊക്കെ വല്ലപ്പോഴും അവര്‍ക്കൊന്നു കൊടുത്താല്‍ മതി. എന്നിട്ടിതെല്ലാം ക്ലാസ്സില്‍ച്ചെന്നു കൂട്ടുകാരോടു പറയുകയൊന്നും വേണ്ട. പിന്നെ, വണ്ടിയില്‍ നിന്നു നിങ്ങളിറങ്ങുമ്പോള്‍ ആ കണ്ടക്ടറോട് 'ഞങ്ങളു ചുമ്മാതെ വഴക്കുണ്ടാക്കിയതാ. സോറി'ന്നുംകൂടെ ഒന്നുപറഞ്ഞാല്‍ നിങ്ങള്‍ക്കുള്ള മരുന്നും ആകും. എന്തു പറയുന്നു?' 'കണ്ടെങ്കി പറയാം.' ഏതായാലും ടൗണിലെത്തിയപ്പോള്‍ എനിക്കൊരു നന്ദിയുംപറഞ്ഞ് അവരിറങ്ങി. വാതില്‍ക്കലുണ്ടായിരുന്ന കണ്ടക്ടറോട് അവരെന്തോ പറയുന്നതും അയാള്‍ ചിരിക്കുന്നതും കണ്ടു. പൊടിക്കൈ ഫാ. ജോസ് വെട്ടിക്കാട്ട് അസ്സീസി മാസിക ജൂലൈ 2026

View All

Other Pages (63)

  • Assisi Magazine | Franciscan Capuchin Ideals

    Explore Assisi Magazine's Featured Posts on Franciscanism, Theology, Spirituality, Social justice and environment. Discover insightful articles on Franciscanism and more from our online magazine. Featured Posts Recent Articles സുന്ദരം ഏറ്റവും നല്ല അന്യഭാഷാ ചിത്രത്തിനും അഭിനേതാവിനും ഉള്ളതടക്കം മൂന്ന് ഓസ്കറുകളും, കാനിലെ ഗ്രാൻ്റ് പ്രിയും നേടിയ ചലച്ചിത്രമാണ് 1997-ലെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ". സംവിധായകൻ റൊബേർത്തോ ബെനീഞ്ഞി തന്നെയാണ് മുഖ്യവേഷത്തിലും എത്തുന്നത്. നന്നേച്ചെറിയ ബാലനായ തൻ്റെ മകനെ നാസികളുടെ ക്രൂരതകൾ ബാധിക്കാതിരിക്കാനായി, "നമ്മളെല്ലാം ഒരു നാടകത്തിൽ അഭിനയിക്കുകയാണ്" എന്നുപറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവസാനം, നാസി പടയാളികളാൽ പിടിക്കപ്പെട്ട്, അവർ അയാളെ വെടിവെച്ച് കൊല്ലുമ്പോൾ തൻ്റെ പിതാവിന്റെ ഏറ്റവും നല്ല അഭിനയമ ഒരു മഞ്ഞിൻ കണം George Valiapadath Capuchin Jun 24 1 min read മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു പ്രഖ്യാപിച്ചത് 1948 ഡിസംബർ 10-ന് ആയിരുന്നു. ഇന്നേക്ക് എഴുപത്തേഴര വർഷം! ഇത്തരം കാര്യങ്ങളൊക്കെ വല്ലപ്പോഴും വായിക്കുന്നത് നല്ലതല്ലേ? ആർട്ടിക്കിൾ 1: സമത്വത്തിനുള്ള അവകാശം - നാമെല്ലാവരും സ്വതന്ത്രരായി ജനിച്ചവരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണ്. ആർട്ടിക്കിൾ 2: വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം - വംശം, നിറം, ലിംഗഭേദം, ഭാഷ, മതം, അല്ലെങ്കിൽ പദവി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും എല്ലാ അവകാശങ്ങൾക്കും അ ഒരു മഞ്ഞിൻ കണം George Valiapadath Capuchin Jun 11 2 min read യാക്കോബിന്റെ ജീവിതം പഴയനിയമത്തിലെ ഒരു പ്രത്യേക കഥാപാത്രമാണ് യാക്കോബ്. ഒത്തിരി പ്രത്യേകതകളുള്ള ഒരു വ്യക്തിത്വത്തെ യാക്കോബില് നാം കാണുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തിന്റെ പല മേഖലകളിലും ഈ യാക്കോബ് കടന്നുവരാറില്ലേ? ഏശാവും യാക്കോബും സഹോദരന്മാരായിരുന്നു. ധ്യാനപൂര്വ്വം നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള് യാക്കോബിന്റെ സ്വഭാവരീതികള് ഒളിഞ്ഞും തെളിഞ്ഞും നമ്മില് ഉയരുന്നതു കാണാം. ഒന്നാമതായി മറ്റൊരു മനുഷ്യന്റെ പ്രയാണത്തിനു തടസ്സം നിന്നവനായിരുന്നു യാക്കോബ്. ജനിച്ചുവീണ നിമിഷത്തില് മൂത്തവ ധ്യാനം ഫാ. ജോസഫ് പുത്തന്പുരയ്ക്കല് Jun 9 2 min read കടത്തുവഞ്ചി നമ്മുടെ വി.ടിയെയും മാന്മാര്ക്ക് കുടയെയും ഓര്മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള് തുന്നുന്ന ഒരു സ്ത്രീയാണ് അവര്. ഇരുപത്തിയൊന്നാം വയസ്സില് ആണ് അവള് ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന് പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള് അവളില് സൃഷ്ടിച്ച ഹര്ഷം വാക്കുകളില് നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല് അ സഞ്ചാരിയുടെ നാൾവഴി ബോബി ജോസ് കട്ടിക്കാട് Jun 8 2 min read ഒപ്പമുള്ള ഹൃദയം Key Takeaways: This Cover story article focuses on the importance of compassion, family unity and the Sacred Heart. പണ്ട്, പെരുന്നാള് കടകളില് ഒരു സ്റ്റിക്കര് കിട്ടുമായിരുന്നു. ചിലപ്പോള് സ്റ്റിക്കര് വലിപ്പത്തിലുള്ള ചെറിയ തകിടുകളും. രണ്ടിലും എഴുതിയിരുന്നത് ഒന്നു തന്നെയാണ് "ഈശോ ഈ വീടിന്റെ നാഥന്." വീടുകള്ക്ക് വലിയ ഭംഗിയൊന്നുമില്ലാത്ത കാലം. ഓടുമേഞ്ഞ വീടുകള്. മഴ പെയ്താല് ചോര്ച്ചയുള്ള മുറികള്. എങ്കിലും മിക്ക വീടുകളുടെയും നെറ്റിയില് ആ വാക്കുകള് പതിഞ്ഞു കിടക്കും. വീടു കവർസ്റ്റോറി ജോയി മാത്യു Jun 8 3 min read ഉള്ക്കാഴ്ചയിലേക്ക് Key Takeaways Editorial reflects on spiritual insight, human perception, and the necessity of seeing people beyond societal divisions കാണുന്ന കാഴ്ചകള് പലപ്പോഴും അപൂര്ണമാണ്. പകുതി മാത്രമേ നമ്മള് കാണാറുള്ളു. മറുപുറം കൂടി കാണാന് പലപ്പോഴും കഴിയാറില്ല. അങ്ങനെയൊരു വശം കൂടി ഉണ്ടെന്ന് പോലും ചിലപ്പോള് നമ്മള് ഓര്ക്കാറുപോലുമില്ല. കുറച്ചു കുരുടര് ചേര്ന്ന് ആനയെ കണ്ടതുപോലെയൊക്കെ ഒരു ഭാഗത്തില് മാത്രം നമ്മുടെ കാഴ്ചകള് അവസാനിക്കുന്നു. സമഗ്രമായ ഒരു കാഴ്ചയിലേക്കാണ് ക്രിസ്തുവിന്റെ ക എഡിറ്റോറിയൽ റോണി കിഴക്കേടത്ത് കപ്പൂച്ചിന് Jun 7 3 min read ശരീരം വില്പ്പനയ്ക്ക്... Key Takeaways: Vineeth John writes regarding the film Love Sonia and the reality of sex trafficking in India. ഡാനി ബോയല് സംവിധാനം ചെയ്ത് 2008 ല് റിലീസ് ചെയ്ത സ്ലം ഡോഗ് മില്യനയര് റിലീസ് ചെയ്ത സമയത്ത് ഇവിടുത്തെ പല പ്രമുഖ ചലച്ചിത്ര പ്രവര്ത്തകരും അത് ഇന്ത്യയുടെ യഥാര്ത്ഥ മുഖമല്ലെന്നും അത് വെള്ളക്കാരന് ഇന്ത്യക്കാരനെ അപഹസിക്കാന് എടുത്ത സിനിമയാണെന്നും ആക്ഷേപമുണ്ടായി. അന്ന് ഇത്തരത്തില് ആ സിനമയെ ആക്ഷേപിച്ചവരില് ഇന്ത്യയിലെ പല പ്രമുഖ സിനിമാ പ്രവര്ത്തകരും ഉണ്ടായിരുന്നു. ഡാനി ബ സിനിമ വിനീത് ജോണ് Jun 7 3 min read ദ് റിയല് കേരള സ്റ്റോറി Key Takeawys: This article is regarding the communal harmony and religious cooperation in Kerala. നമുക്കു കൈ കോര്ക്കാന്, ഒന്നിച്ചൊരു പാട്ടു പാടാന്, സാഹോദര്യത്തിന്റെ ആനന്ദനൃത്തമാടാന് ആരുടെയൊക്കെ അനുമതി വേണം? കോട്ടയം നട്ടാശേരിയില് ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യന് പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. "ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിന് അധിപന്" എന്നു പാടുംമുമ്പ് ഗായകന് നവീന് മോഹന് പറഞ്ഞ വാക്കുകള് കാലികം ഫാ. ഷാജി CMI Jun 6 2 min read പുതിയ ആകാശവും പുതിയ ഭൂമിയും....! Key Takeaways: This cover story of June issue focuses on environmental protection, responsibility, and eco-spirituality. ജൂണ് 5 പരിസ്ഥിതി ദിനം..... നാം വസിക്കുന്ന ഭൂമിയെന്ന ഭവനത്തെ മാനിക്കാനും സംരക്ഷിക്കുവാനും കടമയുണ്ടെന്നു നമ്മെ ഓര്മ്മിപ്പിക്കാന് ഒരു ദിനം. സ്കൂളുകളില് പരിസ്ഥിതി ദിനാഘോഷങ്ങളും വനമഹോത്സവവും വിത്തു വിതരണവും വൃക്ഷത്തൈ നടലും പിന്നെ അതിന്റെ ഫോട്ടോ പ്രചാരണവുമെല്ലാം തകൃതിയായി വരും ദിവസങ്ങളില് നടക്കും. സോഷ്യല് മീഡിയയില് ആരോ കുറിച്ച വരികള് പോലെ' നമ്മു കവർസ്റ്റോറി ഫാ നൗജിന് വിതയത്തില് Jun 5 4 min read ഭൂമിയ്ക്ക് തീയിടുന്നവര് ഒരുപക്ഷേ, ഇന്ന് യുദ്ധത്തിനും സായുധ സംഘര്ഷങ്ങള്ക്കുമെതിരേ ലോകത്തില് ഉയര്ന്നുകേള്ക്കുന്ന ഏറ്റവും വ്യക്തവും ശക്തവുമായ ശബ്ദം കത്തോലിക്കാ സഭയുടേതാണ്. ഫ്രാന്സിസ് പാപ്പായും ഇപ്പോഴത്തെ പാപ്പായായ ലിയോ പാപ്പായും നിരന്തരമെന്നോണം യുദ്ധങ്ങളോടും രാഷ്ട്രീയ സംഘര്ഷങ്ങളോടും ശക്തമായ വിധത്തില് പ്രതികരിച്ചിട്ടുണ്ട്. 'എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ് യുദ്ധം' എന്നത് ഫ്രാന്സിസ് പാപ്പാ ആവര്ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വാചകമാണ്. 'ഒരു യുദ്ധത്തിലും വിജയികളില്ല. ഒരു യുദ്ധം ജയിക്കാനുള്ള മാര്ഗ്ഗം കവർസ്റ്റോറി George Valiapadath Capuchin Jun 5 2 min read തിരുത്തുക തിരിയുക ജീവിതം ഒരു യാത്രയാണ്. പുണ്യപാപങ്ങളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടുള്ള യാത്ര. വീഴ്ചകളും വിജയങ്ങളും ഈ യാത്രയ്ക്കിടയില് ഉണ്ടാകും. പരാജയം കണ്ടു തളരാതെയും വിജയം കണ്ട് അഹങ്കരിക്കാതെയും നാം യാത്ര തുടരണം. ചില സന്തോഷകരമായ അനുഭവങ്ങളില് അവിടെത്തന്നെ നില്ക്കാമെന്ന് കരുതരുത്. എല്ലാം കടന്നുപോകുമെന്നുള്ള ചിന്ത നമ്മില് ഉയര്ന്നുവരണം. എപ്പോഴും മാറ്റത്തിലേക്കു നീങ്ങണം. എനിക്ക് തിരുത്തലൊന്നും വേണ്ടായെന്നുള്ള ചിന്ത നമ്മെ അഹങ്കാരത്തിലേക്കു നയിക്കും. ഒറ്റയ്ക്കിരുന്ന് ജീവിതത്തെ ധ്യാനവിഷയമാക്കണം ധ്യാനം ഫാ. ജോസഫ് പുത്തന്പുരയ്ക്കല് 2 days ago സംശയിക്കുന്ന തോമ്മാ അനുഷ്ഠാനങ്ങളില് മറയുന്ന ദൈവം പിതാവിനോടുള്ള വ്യക്തിപരവും ഏകാന്തവുമായ പ്രാര്ത്ഥനയില് യേശു ഏറെനേരം ചെലവഴിച്ചിരുന്നുവെന്ന് നമുക്കറിയാം. അതുപോലെതന്നെ സിനഗോഗിലെ... ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന് കവർസ്റ്റോറി ഒപ്പമുള്ള ഹൃദയം Key Takeaways: This Cover story article focuses on the importance of compassion, family unity and the Sacred Heart. പണ്ട്, പെരുന്നാള് കടകളില് ഒരു സ്റ്റിക്കര് കിട്ടുമായിരുന്നു. ചിലപ്പോള് സ്റ്റിക്കര് വലിപ്പത്തിലുള്ള ചെറിയ തകിടുകളും. രണ്ടിലും എഴുതിയിരുന്നത് ഒന്നു തന്നെയാണ് "ഈശോ ഈ വീടിന്റെ നാഥന്." വീടുകള്ക്ക് വലിയ ഭംഗിയൊന്നുമില്ലാത്ത കാലം. ഓടുമേഞ്ഞ വീടുകള്. മഴ പെയ്താല് ചോര്ച്ചയുള്ള മുറികള്. എങ്കിലും മിക്ക വീടുകളുടെയും നെറ്റിയില് ആ വാക്കുകള് പതിഞ്ഞു കിടക്കും. വീടു ജോയി മാത്യു Jun 8 3 min read പുതിയ ആകാശവും പുതിയ ഭൂമിയും....! Key Takeaways: This cover story of June issue focuses on environmental protection, responsibility, and eco-spirituality. ജൂണ് 5 പരിസ്ഥിതി ദിനം..... നാം വസിക്കുന്ന ഭൂമിയെന്ന ഭവനത്തെ മാനിക്കാനും സംരക്ഷിക്കുവാനും കടമയുണ്ടെന്നു നമ്മെ ഓര്മ്മിപ്പിക്കാന് ഒരു ദിനം. സ്കൂളുകളില് പരിസ്ഥിതി ദിനാഘോഷങ്ങളും വനമഹോത്സവവും വിത്തു വിതരണവും വൃക്ഷത്തൈ നടലും പിന്നെ അതിന്റെ ഫോട്ടോ പ്രചാരണവുമെല്ലാം തകൃതിയായി വരും ദിവസങ്ങളില് നടക്കും. സോഷ്യല് മീഡിയയില് ആരോ കുറിച്ച വരികള് പോലെ' നമ്മു ഫാ നൗജിന് വിതയത്തില് Jun 5 4 min read ഭൂമിയ്ക്ക് തീയിടുന്നവര് ഒരുപക്ഷേ, ഇന്ന് യുദ്ധത്തിനും സായുധ സംഘര്ഷങ്ങള്ക്കുമെതിരേ ലോകത്തില് ഉയര്ന്നുകേള്ക്കുന്ന ഏറ്റവും വ്യക്തവും ശക്തവുമായ ശബ്ദം കത്തോലിക്കാ സഭയുടേതാണ്. ഫ്രാന്സിസ് പാപ്പായും ഇപ്പോഴത്തെ പാപ്പായായ ലിയോ പാപ്പായും നിരന്തരമെന്നോണം യുദ്ധങ്ങളോടും രാഷ്ട്രീയ സംഘര്ഷങ്ങളോടും ശക്തമായ വിധത്തില് പ്രതികരിച്ചിട്ടുണ്ട്. 'എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ് യുദ്ധം' എന്നത് ഫ്രാന്സിസ് പാപ്പാ ആവര്ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വാചകമാണ്. 'ഒരു യുദ്ധത്തിലും വിജയികളില്ല. ഒരു യുദ്ധം ജയിക്കാനുള്ള മാര്ഗ്ഗം George Valiapadath Capuchin Jun 5 2 min read വാക്കു കൊണ്ടു മുറിഞ്ഞ വീടുകള് വീടിനുള്ളിലെ സംസാരം മുറിവായി മാറിയതു കൊണ്ട് നമുക്കെത്ര പേരെ നഷ്ടപ്പെട്ടു! നാടുവിട്ടവര്. മരണം വരിച്ചവര്. ലഹരിയില് ഒടുങ്ങിയവര്. പകയില് നീറുന്നവര്. സ്നേഹത്തിന്റെ ഉറവക്കണ്ണുകള് അടഞ്ഞു പോയവര്. നല്ല അപ്പനാകാനും നല്ല അമ്മയാകാനും, നല്ല ഭാര്യയാകാനും നല്ല ഭര്ത്താവാകാനും, നല്ല മകനും മകളുമാകാനും കഴിയാതെ പോകുന്നവര്. എല്ലാത്തിന്റെയും അടിസ്ഥാനം വീടിനുള്ളില് രൂപപ്പെടുന്ന സംസാര ശൈലികളാണ്. ജോയി മാത്യു May 6 4 min read ആദിയില് വചനമുണ്ടായി Key Takeaways: The Article discusses language shaping culture, Sapir-Whorf hypothesis, and political rhetoric. 1. ആദിയില് വചനമുണ്ടായി മനുഷ്യന് കൂട്ടമായി ജീവിച്ചു തുടങ്ങിയടത്തു ആദ്യമായി രൂപപ്പെട്ടത് എന്തായിരിക്കും? നിയമങ്ങളോ, രീതികളോ അതോ ഭാഷയോ? നിയമങ്ങള് എഴുതപ്പെടുന്നതിനോ, വ്യവസ്ഥകള് നിലവില് വരുന്നതിനോ, സ്ഥാപനങ്ങള് പണിയപ്പെടുന്നതിനോ മുന്പ് തന്നെ ഒരു സംസ്കാരം രൂപപ്പെടുന്നുണ്ട് അത് സംഭാഷണങ്ങളിലൂടെയും തമാശകളിലൂടെയും തര്ക്കങ്ങളിലൂടെയുമാണ്. നാം പലപ്പോളും തെറ്റിദ്ധരിക്കുന സാജന് പാപ്പച്ചന് May 6 4 min read നിങ്ങളെ കേള്ക്കുന്ന കുട്ടികള് തങ്ങള് ജീവിക്കുന്ന സമൂഹത്തിലെ സംസാരങ്ങള്ക്കും സംഭാഷണങ്ങള്ക്കും കുഞ്ഞുങ്ങളുടെ വളര്ച്ചയില് വലിയ പങ്കുണ്ട്. ഒരു കുട്ടി ഭാഷ പഠിക്കുന്നതുമുതല് സാമൂഹികബന്ധങ്ങള് കെട്ടിപ്പടുക്കുന്നതുവരെ ഈ സ്വാധീനം നീളുന്നു. മുതിര്ന്നവര് പരസ്പരം സംസാരിക്കുന്നത് കേള്ക്കുമ്പോഴാണ് വാക്കുകള് എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് അവര് പഠിക്കുന്നത്. കുട്ടികള് സ്വാഭാവികമായും അനുകരണശീലമുള്ളവരാണ്. സ്വപ്ന ചെറിയാന് May 4 3 min read VIEW MORE സഞ്ചാരിയുടെ നാൾവഴി കടത്തുവഞ്ചി നമ്മുടെ വി.ടിയെയും മാന്മാര്ക്ക് കുടയെയും ഓര്മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള് തുന്നുന്ന ഒരു സ്ത്രീയാണ് അവര്. ഇരുപത്തിയൊന്നാം വയസ്സില് ആണ് അവള് ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന് പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള് അവളില് സൃഷ്ടിച്ച ഹര്ഷം വാക്കുകളില് നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല് അ ബോബി ജോസ് കട്ടിക്കാട് Jun 8 ഹൃദയവയല് Key Takeaways: The article discusses the symbolism of the cross, contrasting safety with risk-taking using Christ's life as an example. 1 എല്ലാം അലങ്കാരങ്ങളാവുകയാണ്. ഒരു കഴുമരം പോലും. ഉവ്വ്, കുരിശിനെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. തൂക്കുമരത്തിലേറ്റപ്പെട്ട പോരാളികളെ കാട്ടാന് ചെറിയ കുട്ടിയായ തന്നെയും കൊണ്ട് അച്ഛന് പോയ ഓര്മ്മ നിക്കോസ് കസന്ദ് സാക്കീസിന്റെ റിപ്പോര്ട്ട് ടു ഗ്രീക്കോ (Nikos Kazantzakis, The report to Greco) യിലുണ്ട്. കഠിനവും മനം മറിപ്പിക്കുന്നതുമായ കാഴ്ച ബോബി ജോസ് കട്ടിക്കാട് May 9 ഒറ്റ Ai Generated image on loneliness Key Takeaways: This article by Fr Bobby Jose Kattikkad is about loneliness/solitude. Article discusses loneliness via Biblical context, Basho, Robinson Crusoe, and final anecdote 1 He came to that which was his own, but his own did not receive him. ഒറ്റ വാക്കില് അയാളുടെ ജീവിതം ചുരുക്കിയത് യോഹന്നാനാണ്. ഉറ്റവരിലേക്ക് അയാള് വന്നു. അവരാകട്ടെ അകത്ത് നിന്ന് ഓടാമ്പലിട്ട് നിന്നു. വര്ഷങ്ങള്ക്ക് മുമ്പാണ്. കനത്ത മൂടല് മഞ്ഞ് മൂലം ഒരു ഫുട്ബോള് മാച ബോബി ജോസ് കട്ടിക്കാട് Apr 6 നാലാമത്തെ ചഷകം The Key Takeaways: The article discusses the fourth cup of wine at the Last Supper and facing one's personal struggles. തെല്ലുനേരത്തേക്ക് മനുഷ്യരുടെ കരങ്ങളില് താന് ഏല്പിക്കപ്പെടും എന്ന് തന്നെയാണയാള് ഗലീലിയില് വച്ച് പറഞ്ഞത്. ഏതൊരു മനുഷ്യന്റെയും ശിരോലിഖിതമാണിതെന്ന് തോന്നുന്നു. സ്വന്തം ജീവിതത്തെ തിരശ്ശീലയിലെന്നപോലെ നിസ്സംഗമായി കാണേണ്ട കാണി മാത്രമാണ് ഇനി നിങ്ങള്. കുടുംബകോടതിയില് തല കുനിച്ച് നില്ക്കുന്ന വീട്ടമ്മയെപ്പോലെ ജീവിതം! ആരൊക്കെയോ നിങ്ങള്ക്ക് വേണ്ടി കഥ മെനയുന്നു ബോബി ജോസ് കട്ടിക്കാട് Mar 8 സാന്ത്വന കല സ്വര്ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും (purgatory) ഒക്കെ മരണാനന്തര അനുഭവങ്ങളായി മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ലെന്ന് സാരം. അത് എന്റെ കാലത്തിന്റെയും ഇടത്തിന്റെയും വര്ത്തമാന സാധ്യതയാണ്. നഗരം ഇതുവരെ പര്ഗേറ്ററിയായിരുന്നുവെന്നും ഇപ്പോഴത് നരകമായെന്നും പറയുന്നതില് അടക്കം ചെയ്ത ധ്വനി കാണാതെ പോവരുത്. ഒരേ യാതനകളാണ് രണ്ട് ഇടങ്ങളിലും സങ്കല്പിക്കപ്പെടുന്നത്. എന്നാല് ആദ്യത്തേതില് ഒരു ഒപ്റ്റിമിസമുണ്ട്. ഇന്നല്ലെങ്കില് നാളെ ഇതിന് ഒരറുതിയുണ്ടാകും. എന്നാല് നരകം അനന്തമായൊരു നിലനില്പാണ്. ബോബി ജോസ് കട്ടിക്കാട് Feb 8 അന്പ്/ അരുള്/ അനുകമ്പ എല്ലാ നുകങ്ങളും എടുത്തു മാറ്റുകയാണ് ഞാനഭിലഷിക്കുന്ന ഉപവാസമെന്ന ഏശയ്യായുടെ മൊഴിയൊക്കെ നാം മറന്നു പോയി. പാര്ക്കുന്ന ഇടത്തിലെ മനുഷ്യരെ പരമാവധി ഭാരമില്ലാതെ ജീവിക്കാന് സഹായിക്കുകയാണ് ശരിയായ പുണ്യമെന്ന് സാരം. അങ്ങനെയാണ് അവനോടൊപ്പം ഉയര്ക്കേണ്ടത്. ബോബി ജോസ് കട്ടിക്കാട് Jan 7 VIEW MORE Franciscanism ഫ്രാന്സിസ്കന് തനിമ Logo of the year of St Francis of Assisi Key Takeaways: Article on Franciscan spirituality and the upcoming 800th anniversary of St. Francis' death. It reflects on St. Francis' life and the ongoing relevance of the Franciscan way. ഇപ്പോള് താമസിക്കുന്ന ആശ്രമത്തിന്റെ നടുമുറ്റത്ത് വളരുന്ന വള്ളിച്ചെടിയില് തേന് കുരുവികള് കൂടുകൂട്ടിയിരുന്നു. അമ്മക്കിളി അടയിരിക്കുന്നത് അറിയാവുന്നതിനാല് ഞങ്ങള് ഒരു തരത്തിലും ശല്യപ്പെടുത്താതെ നോക്കിയിരുന്നു. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്ക്ക് തൂവല് റോണി കിഴക്കേടത്ത് കപ്പൂച്ചിന് 3 min read ഫ്രാന്സിസിന്റെ കവിത വിശുദ്ധഗ്രന്ഥത്തിന്റെ വെളിപാടുകള് മനുഷ്യ ബുദ്ധിയെ കടന്നു നില്ക്കുന്ന ഒരു തലത്തിലാണ്. ദൈവം തന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള് വെളിപ്പെടുത്തിയിട്ട് 'നിങ്ങള് അതിനോട് യോജിക്കുന്നുവോ?' എന്നല്ല നമ്മോട് ചോദിക്കുന്നത്. ദൈവം നമ്മുടെ ഇടയില് വന്ന് നമ്മിലൊരുവനായി, തോളത്തുകൈയിട്ട്, നിറങ്ങളുള്ള ഒരു പുറംകുപ്പായം നമ്മെ അണിയിച്ച്, കൈയില് മോതിരമണിയിച്ച്, ഉള്ളില് കൂട്ടിക്കൊണ്ടുപോയി, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കിയ മേശയില് നമ്മെയിരുത്തി, നമുക്കായി സംഗീതമാലപിച്ചു. ഫ്രാന്സ ക്രിസ്റ്റഫര് കൊയ് ലോ 4 min read ഇന്നും പ്രസക്തമാകുന്ന 'സൃഷ്ടികീര്ത്തനം' 800 വര്ഷങ്ങള് പിന്നിടുന്ന അസ്സീസിയിലെ ഫ്രാന്സിസിന്റെ 'സൃഷ്ടികീര്ത്തനം'. അസ്സീസിയിലെ വിശുദ്ധ ഫ്രാന്സിസിന്റെ 'സൃഷ്ടി കീര്ത്തനം'... ടോം മാത്യു 3 min read VIEW MORE കാലികം ദ് റിയല് കേരള സ്റ്റോറി Key Takeawys: This article is regarding the communal harmony and religious cooperation in Kerala. നമുക്കു കൈ കോര്ക്കാന്, ഒന്നിച്ചൊരു പാട്ടു പാടാന്, സാഹോദര്യത്തിന്റെ ആനന്ദനൃത്തമാടാന് ആരുടെയൊക്കെ അനുമതി വേണം? കോട്ടയം നട്ടാശേരിയില് ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യന് പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. "ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിന് അധിപന്" എന്നു പാടുംമുമ്പ് ഗായകന് നവീന് മോഹന് പറഞ്ഞ വാക്കുകള് ഫാ. ഷാജി CMI Jun 6 2 min read ബന്ധങ്ങളുടെ മനഃശാസ്ത്രം Key Takeaways: This article is on relationship psychology to the editor. Article discusses positive modern family changes: education, women's empowerment, stability, and tech. Concerns include time scarcity and lack of positive sibling interactions; mobile use needs discussion. കഴിഞ്ഞുപോയ പത്തു വര്ഷങ്ങളെ പരിശോധിച്ചാല് ഏറ്റവും അധികം വ്യത്യാസം വന്നിട്ടുള്ള മേഖലകളില് ഒന്ന് നമ്മുടെ കുടുംബങ്ങളാണ്. ഒരുപക്ഷേ ജീവനുള്ള ഓരോ മനുഷ്യനും ഇതിന്റെ ഭാഗം ആയതിനാലും, ഒരു വ്യവസ്ഥ എന്ന നിലയില ഫാ. റോബിന് തെക്കേല് May 11 2 min read ലോകത്തെ കൂട്ടിയൊട്ടിക്കാന് ഈ നന്മപ്പശ Key Takeaways: This articleis on Pentecostal themes. Article details Holy Spirit's role in creation, sustenance, common grace, and transforming the universe toward Christ. Text discusses discerning the Spirit versus ego/false self, contrasting fear with unity. പരിശുദ്ധാത്മാവിന് ലോകത്തിലെന്താ കാര്യം? എന്ന് പണ്ടൊരിക്കല് ഒരാളെന്നോട് ചോദിച്ചിരുന്നു. ലോകം തിന്മയാണ് എന്ന ചിന്തയുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. 'അയ്യോ, അങ്ങേര്ക്ക് ആകെ കാര്യമുള്ളത് ലോകത്തില് മാത്രമാണല്ലോ' എന്ന George Valiapadath Capuchin May 7 5 min read VIEW MORE ഇടിയും മിന്നലും പൊടിക്കൈ ഒരു സ്വകാര്യാവശ്യത്തിനു പോയിട്ടു തിരികെവരുന്നവഴിയായിരുന്നു. എനിക്കു പോകാനുള്ള റൂട്ടില് ഒരു പ്രൈവറ്റ് ബസ്സ് കിടപ്പുണ്ടായിരുന്നു. മൂന്നുമണികഴിഞ്ഞ സമയമായിരുന്നതുകൊണ്ട് വലിയ തിരക്കില്ലായിരുന്നെങ്കിലും ഞാന് ബസ്സില് കയറുമ്പോഴേക്കും മിക്കവാറും സീറ്റുകള് നിറഞ്ഞിരുന്നു. പിന്നിലത്തെ ഡോറിനെതിര്വശത്തായി മൂന്നു പേര്ക്കിരിക്കാവുന്ന സീറ്റില് രണ്ടു സ്കൂള്കുട്ടികള് മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെയടുത്തിരുന്നു. കണ്ടക്ടര് മുന്ഭാഗത്തുനിന്നും ടിക്കറ്റുകൊടുത്ത് പിന്നിലെത്തി. ഞാന് ടിക ഫാ. ജോസ് വെട്ടിക്കാട്ട് 2 days ago 2 min read 'ഏച്ചുകെട്ടി ബന്ധനം..' ഇടിയും മിന്നലും മൂന്നു മാസത്തിനുള്ളില് നാലാംതവണയും അയാളു വരുന്നതു കണ്ടപ്പോള് കാണാതെ ഒഴിഞ്ഞുമാറിയാലോ എന്നാലോചിച്ചതായിരുന്നു. എന്നാലും നേരിട്ടു പറഞ്ഞുതന്നെ ഒഴിവാക്കിയില്ലെങ്കില് ഇനിയും വന്നുകൊണ്ടിരിക്കുമല്ലോ എന്നോര്ത്തപ്പോള് കാണാമെന്നുതന്നെ തീരുമാനിച്ചു. സംഭവബഹുലമാണ് അയാളുടെ പൂര്വ്വചരിത്രം. ഇളയ മകനായിരുന്നതുകൊണ്ട് പഠിത്തം കണ്ടമാനം ഉഴപ്പിയെങ്കിലും സാമാന്യം നല്ല സമ്പത്തുണ്ടായിരുന്നതുകൊണ്ട് അപ്പന് കണ്ണടച്ചു. പഠനം നിര്ത്തിയിട്ടും വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കൂട ഫാ. ജോസ് വെട്ടിക്കാട്ട് Jun 10 4 min read 'ഇസ്ക്കും' 'പൊക്കും' Key Takeaways; Article narrative explores lessons on lying/dishonesty observed in various situations. The core theme is that children learn deception from observing adults/family actio നല്ല തിരക്കുണ്ടായിരുന്ന കെ.എസ്.ആര്.ടി.സി. ബസ്സിലെ യാത്രക്കാര്ക്കു ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുന്ന കണ്ടക്ടര്. യാത്ര രാവിലെയായിരുന്നതു കൊണ്ട് ഇലക്ഷന്, രാഷ്ട്രീയം, ക്രിക്കറ്റ്, തീവ്രവാദം തുടങ്ങി പത്രവാര്ത്തകളെ ചുറ്റിപ്പറ്റിയുള്ള ചര്ച്ചകളാണ് ബസ്സിനകത്ത് സര്വ്വത്ര നടക്കുന്നത്. താമസിച്ചെത്ത ഫാ. ജോസ് വെട്ടിക്കാട്ട് May 11 3 min read VIEW MORE കഥ ആശാനിവാസ് ജീവിതത്തിലെ വളരെ നിര്ണ്ണായകമായ ഒരു യാത്രയിലായിരുന്നു ഞാന്. സ്വപ്നങ്ങളുടെ ചിതാഭസ്മവും പേറി, ഒരിക്കലും നടത്തേണ്ടിവരുമെന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരു യാത്രയില് ... യാത്രയിലുടനീളം പ്രകൃതി കരയുകയായിരുന്നു. ആ കണ്ണീര് വെള്ളച്ചാട്ടങ്ങളായി വഴികളിലേക്ക് ആര്ത്തലച്ചു നിപതിച്ചു. അരുവികളിലൂടെയും പുഴകളിലൂടെയും കരകവിഞ്ഞൊഴുകി. പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന, പലവര്ണ്ണങ്ങളിലുള്ള കുടകള് വില്ക്കുന്ന ഒരു നാടോടി പെണ്കുട്ടി നിവര്ത്തിയതും നിവര്ത്തതുമായ കുടകളുമായി വഴ ലിന്സി വര്ക്കി 5 min read അര്ദ്ധനാരീശ്വരന് ഒരു ക്രിസ്തുമസ് കാലത്തായിരുന്നു ആദ്യമായി അവരെ പരിചയപ്പെടുന്നത്. ഉത്തര്പ്രദേശിലെ ഞങ്ങളുടെ സെമിനാരിയുടെ അകത്തേക്ക് അപ്രതീക്ഷിതമായി കുറച്ചുപേര് അന്ന് പ്രവേശിച്ചു. കേരളത്തില് നിന്നുമുള്ള ബ്രദേഴ്സ് റെക്ടര് അച്ചന്റെ അടുത്തെത്തി കാര്യം പറഞ്ഞു: 'ശിഖണ്ഡികള് എത്തി'. റെക്ടര് അവരെ സ്നേഹപൂര്വ്വം തിരുത്തി 'ശിഖണ്ഡികള് അല്ല ട്രാന്സ് ജെന്ഡര്സ്'. തീരെ സുഖകരമല്ലാത്ത ഒരു പെരുമാറ്റം കാഴ്ചവച്ചുകൊണ്ട് അവര് അല്പം സമയം ഞങ്ങളുടെ സെമിനാരി ക്യാമ്പസില് ഓടി നടന്നു. 10000 രൂപ എങ്കിലും തന്ന ഹാരിസ് കപ്പൂച്ചിന് 2 min read മരിക്കാത്ത പ്രതീക്ഷകളുടെ പ്ലാറ്റ് ഫോം ഒരിക്കൽ സ്റ്റേഷൻ മാസ്റ്റർ അയാളോട് ചോദിച്ചു, "മാധവാ, ഇനി ആരും വരാനില്ലെന്ന് നിനക്കറിയില്ലേ? എന്തിനാണ് ഈ പാഴായ കാത്തിരിപ്പ്?" മാധവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ പുഞ്ചിരിയിൽ ആയിരം വാക്കുകളുണ്ടായിരുന്നു. ചില കാത്തിരിപ്പുകൾ ലക്ഷ്യത്തിലേക്കുള്ളതല്ല, മറിച്ച് യാത്രയുടെ ഭാഗമാണ്. ഇമ്മാനുവേൽ ഇഞ്ചക്കാട്ടുമണ്ണിൽ 2 min read VIEW MORE സിനിമ ശരീരം വില്പ്പനയ്ക്ക്... Key Takeaways: Vineeth John writes regarding the film Love Sonia and the reality of sex trafficking in India. ഡാനി ബോയല് സംവിധാനം ചെയ്ത് 2008 ല് റിലീസ് ചെയ്ത സ്ലം ഡോഗ് മില്യനയര് റിലീസ് ചെയ്ത സമയത്ത് ഇവിടുത്തെ പല പ്രമുഖ ചലച്ചിത്ര പ്രവര്ത്തകരും അത് ഇന്ത്യയുടെ യഥാര്ത്ഥ മുഖമല്ലെന്നും അത് വെള്ളക്കാരന് ഇന്ത്യക്കാരനെ അപഹസിക്കാന് എടുത്ത സിനിമയാണെന്നും ആക്ഷേപമുണ്ടായി. അന്ന് ഇത്തരത്തില് ആ സിനമയെ ആക്ഷേപിച്ചവരില് ഇന്ത്യയിലെ പല പ്രമുഖ സിനിമാ പ്രവര്ത്തകരും ഉണ്ടായിരുന്നു. ഡാനി ബ വിനീത് ജോണ് Jun 7 3 min read വംശീയതയുടെ ജീവതന്മാത്രകള് Key Takeaways: The article is about the film KIRKANN focusing on themes of racism, caste prejudice, and flawed aesthetics. The article analyzes the film's critique of honor killings and inherited societal biases. The piece concludes KIRKANN's theme is impactful despite its weak cinematic style. 2005 ല് കോട്ടയത്ത് നടന്ന ഒരു പെണ്കുട്ടിയുടെ മരണവും അതിന്റെ അന്വേഷണവും ആധാരമാക്കി 2023ല് നിര്മ്മിച്ച സിനിമയാണ് കിര്ക്കന്/ 120 മനിറ്റ്/ മലയാളം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും വിനീത് ജോണ് May 7 4 min read യുദ്ധംവരച്ചിട്ട രാജ്യാതിര്ത്തികള് Key Takeaways: It is a review of German film "303". Review details film's road trip plot, wide-ranging philosophical discussions. Film praised for showing humanism over borders ആദ്യത്തെ സീന് കോളേജ് വൈവ, വൈവയ്ക്കിടയില് ഡിജിറ്റല് സാങ്കേതിക വിദ്യയില് അമിതമായി ആശ്രയിക്കുന്നതിനെതിരെ താക്കീത്. രണ്ടാമത്തെ സീന് പൊളിറ്റിക്കല് കറക്ട്നെസ്സിനെക്കുറിച്ച്. മൂന്ന് ഷോട്ടുകള്ക്കപ്പുറം അടുത്ത സീനില് സംസാരിക്കുന്നത് ഗര്ഭചിദ്രത്തെക്കുറിച്ച്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട് വിനീത് ജോണ് Apr 8 4 min read VIEW MORE വേദധ്യാനം "ശിഷ്യത്വത്തില് ത്യാഗമില്ല" Key Takeaways: The article argues that discipleship focuses on joyfully gaining Christ, not sacrificing the past. The core message is: "There is no sacrifice in discipleship." ചില യുവസന്ന്യാസികളുമായുള്ള അഭിമുഖങ്ങള് നല്ല ഉദ്ദേശത്തോടെ അപ്ലോഡ് ചെയ്യപ്പെട്ടതു യുട്യൂബില് കണ്ടിട്ടുണ്ട്. അവരില് ചിലരൊക്കെ പരിചയക്കാരുമാണ്. എല്ലാ അഭിമുഖങ്ങളുടെയും ഒരു പൊതു നറേറ്റിവ് ഇതാണ്: നല്ല നിലയില് ജീവിച്ചുവന്നവരായിരുന്നു അവര്. വലിയ ജോലി, വലിയ ശമ്പളം, വലിയ പ്രശസ്തി... എന്നാല്, ക്രിസ്തുവിന്റെ ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ 4 min read ദൈവരാജ്യം സ്റ്റേജിലെ പരിപാടികളല്ല ദൈവരാജ്യമെന്നതു മരണത്തിനുശേഷം നമ്മള് പ്രവേശിക്കാന് പോകുന്ന ഒരിടമായിട്ടാണ് ക്രിസ്ത്യാനികള് പൊതുവെ കാണുന്നത് എന്നു തോന്നുന്നു. എന്നാല്, ദൈവരാജ്യത്തിന്റെ വരവോടെ ഈ മണ്ണില്, പ്രത്യേകിച്ചും ഇസ്രായേലില്, സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് പഴയനിയമത്തിലെ പരാമര്ശങ്ങളെല്ലാംതന്നെ. ഒരുദാഹരണംമാത്രം മതി കാര്യം വ്യക്തമാകാന്: "അപ്പോള്, അന്ധരുടെ കണ്ണുകള് തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല. അപ്പോള് മുടന്തന് മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്റെ നാവ് സന്തോഷത്തിന്റെ ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ 5 min read ഫലശൂന്യത ഒരു ഓപ്ഷനേയല്ല ഫലശൂന്യമായ അത്തിമരത്തിന്റെ ഉപമ ലൂക്കായില് (13:6-9) മാത്രമേ നാം കാണുന്നുള്ളൂ. മത്തായിയിലും (21:18-19) മര്ക്കോസിലും (11:12-14) ഒരു അത്തിമരത്തെ യേശു ശപിക്കുന്നതായും തുടര്ന്നത് ഉണങ്ങിപ്പോയതായും നാം വായിക്കുന്നുണ്ടല്ലോ. ഈ അത്ഭുതത്തെ ലൂക്കാ ഉപമയായി അവതരിപ്പിച്ചതാണെന്ന വാദമുണ്ട്. ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ 3 min read VIEW MORE മനോവിജ്ഞാനം നമ്മുടെ അടിസ്ഥാന വ്യക്തിത്വം എന്ത് ? പ്രസാദത്തിലേയ്ക്ക് പതിനാലു പടവുകള് The Key Takeaways: The Article is on mood mapping and personality types. It discusses Dr. Liz Miller's mood mapping therapy and four personality tables. The content details approaches to defining one's core personality type. ലോകത്ത് ലക്ഷക്കണക്കിനാളുകളെ ആത്മഹത്യയുടെ വക്കിലേക്കെത്തിക്കുന്ന വിഷാദരോഗ (depression) ത്തിനും അതിന്റെ അതി തീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും പൂര്ണ ഫലപ്രദമായ ചികില്സാ പദ്ധതി ആവിഷ്കര ടോം മാത്യു May 10 2 min read വ്യക്തിത്വത്തെ നിര്ണ്ണയിക്കുന്ന ഘടകങ്ങള് പ്രസാദത്തിലേയ്ക്ക് പതിനാലു പടവുകള് The Key Takeaways: The article draft about personality factors determining mood. Article details two core behavioral traits: thought/speech and action/observation. The Author Tom Matthew explains how these traits define introverted/extroverted personalities. വിഷാദരോഗ(depression‑) ത്തിനും അതിന്റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന ( bipolar disorder )) ത്തിനും മരുന്നില്ലാ ചികില്സയായി ഡോ ലിസ് മില്ലര് സ്വാനുഭവത്തില് നിന്ന് ആവിഷ് ടോം മാത്യു Apr 7 2 min read മനോനിലയും നമ്മുടെ വ്യക്തിത്വവും മൂഡ് ' എന്ന മനോനില ( ( mood ) ) യാണ് നമ്മെ വിഷാദികളോ പ്രസാദവാന്മാരോ ശാന്തരോ കര്മ്മോല്സുകരോ ഒക്കെ ആക്കി മാറ്റുന്നത്. അതിനാല് മനോനില ചിത്രണത്തിന് അനുബന്ധമായി മനോനില( mood ) യെക്കുറിച്ച് ചില കാര്യങ്ങള് ഈ ലക്കം മുതല് നാം ചര്ച്ച ചെയ്യുന്നു. ടോം മാത്യു Mar 6 2 min read VIEW MORE

  • Items (List) | Assisi Magazine

    Item List Read More This is a Title 03 This is placeholder text. To change this content, double-click on the element and click Change Content. Read More This is a Title 02 This is placeholder text. To change this content, double-click on the element and click Change Content. Read More This is a Title 01 This is placeholder text. To change this content, double-click on the element and click Change Content. Read More

  • 2021 | Assisi Magazine

    Pdf Files Pdf Files of Previous issues of Assisi Magazine Application is no longer available.

View All
bottom of page