top of page

വീടെത്താറാകുമ്പോള്‍

Nov 1, 2023

5 min read

George Valiapadath Capuchin
old womn laughs at some

ഈ അടുത്തകാലത്ത് ചില സെലിബ്രിറ്റികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആവശ്യത്തിലധികം വാദകോലാഹലങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ കുടുംബം അവരെ വേണ്ടവിധം വിദേശത്തു കൊണ്ടുപോയി നല്ല ചികിത്സ നല്‍കിയില്ല; അല്ലെങ്കില്‍ അവരുടെ കുടുംബം മരണപ്പെട്ട ആളെ വൃദ്ധസദനത്തില്‍ ആക്കിയിട്ട് സ്വയം സുഖിക്കുകയായിരുന്നു എന്നും മറ്റുമുള്ള അനാവശ്യവും വേദനി പ്പിക്കുന്നതുമായ വാദകോലാഹലങ്ങള്‍! അതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍, എപ്പോഴും മാറ്റങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കുറേ യാഥാസ്ഥിതികരുടെ നാടായിത്തന്നെ നമ്മുടെ നാട് എന്നും നിലനില്ക്കേണ്ടതുണ്ടോ എന്ന് സംശയം തോന്നാതിരുന്നില്ല.

നവംബര്‍ മാസം ഇങ്ങെത്തിയിരിക്കുന്നു. പൊതുവേ ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഡിസംബറിന്‍റെ ശൈത്യകാലം ആരംഭിക്കുന്നതിനു മുമ്പായി വന്നെത്തുന്ന നവംബര്‍ മാസം വൃക്ഷങ്ങള്‍ വര്‍ണ്ണം വാരിയുടുക്കുന്നതും പിന്നാലെ ഇലപൊഴിയുന്നതുമായ കാലമാണ്. ആയതിനാല്‍, കഥകളിലും കവിതകളിലും ചലച്ചിത്രങ്ങളിലും നവംബര്‍, വാര്‍ദ്ധക്യത്തിന്‍റെ ബിംബാവിഷ്കാരമായിട്ടാണ് കാണപ്പെടുക. അതുകൊണ്ടുതന്നെ, സമകാലികവും ആനുകാലികവുമായ ഒരു ചിന്തക്ക് ഇവിടെ സ്ഥാനമുണ്ട്.

രോഗം വന്നാല്‍ ആസ്പത്രിയില്‍ കൊണ്ടു പോവുക, ലഭ്യമായതില്‍ ഏറ്റവും നല്ല ചികിത്സ നല്‍കുക, എന്നതൊക്കെ ഇന്ന് നമ്മുടെ നാട്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. വാര്‍ദ്ധക്യം ആയാല്‍, അല്ലെങ്കില്‍ രോഗമായാല്‍ ആസ്പത്രിയില്‍ കൊണ്ടുപോയി ചികില്‍സിപ്പി ക്കുക, അവിടെ ഐസിയു-വില്‍ അല്ലെങ്കില്‍ വെന്‍റിലേറ്ററിലൊക്കെ കുറേക്കാലം കിടത്തുക എന്ന തൊക്കെ ഇന്ന് ഒരു ഫാഷന്‍ പോലും ആയിരി ക്കുന്നു. കേരളത്തിന്‍റെ സമ്പത്ഘടന ഏറെയും വിദേശ വരുമാനത്തില്‍ ആശ്രയിച്ചാണ് ഇരിക്കു ന്നത്. എഴുപതുകളിലെ 'സാംസ്കാരിക' വാരിക കള്‍ നോക്കിയാല്‍, ഗള്‍ഫിലേക്ക് ജോലി അന്വേ ഷിച്ചു പോകുന്നതു പോലും വലിയ അപരാധമായി കണക്കാക്കപ്പെട്ടിരുന്നു എന്നു കാണാം. പച്ചക്കറി കളും നെല്ലും തെങ്ങും ഒഴികെ മറ്റുള്ള നാണ്യ വിളകള്‍ കൃഷി ചെയ്യുന്നതും അക്കാലത്ത് അപ രാധം ആയിത്തന്നെ കണക്കാക്കപ്പെട്ടിരുന്നു. പതുക്കെ പതുക്കെ, ആളുകള്‍ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ, കിടപ്പിലായ രോഗികളെ ഒക്കെ ശുശ്രൂഷിക്കുവാന്‍ ഹോം നേഴ്സുമാരെ നിയോഗിക്കുവാന്‍ തുടങ്ങി. ആദ്യകാലത്ത് അതും 'സാംസ്കാരിക' ജനതയ്ക്ക് സ്വീകാര്യമായിരുന്നില്ല. ഹോം നേഴ്സുമാരാകാന്‍ താല്‍പര്യമുള്ളവരെ സംഘടിപ്പിച്ച്, ചെറിയ പരിശീലനം കൊടുത്ത് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മെല്ലെ ഉണ്ടായി വന്നു. ഇന്നിപ്പോള്‍ വാര്‍ദ്ധക്യ ഭവനങ്ങളോടാണ് മിക്കവരും എതിര്‍പ്പ് സൂക്ഷിക്കുന്നത്.

സത്യമാണ്, തങ്ങളുടെ വാര്‍ദ്ധക്യത്തിലും രോഗത്തിലും തങ്ങളുടെ കുടുംബാംഗങ്ങളും മക്ക ളുംതന്നെ തങ്ങളെ ശുശ്രൂഷിക്കുക എന്നുള്ളതും സ്നേഹത്തിന്‍റെ പരിചരണങ്ങളും ലാളനങ്ങളും ഏറ്റ് ജീവിതയാത്ര പൂര്‍ത്തിയാക്കുക എന്നതും ഏതൊരാളുടെയും ആഗ്രഹവും സ്വപ്നവുമാണ്. തീര്‍ച്ചയായും ഏറ്റവും ഉദാത്തവും ആദര്‍ശപര വുമായ കാര്യം തന്നെയാണത് എന്നത് സമ്മതി ക്കുന്നു. എന്നാല്‍, പലപ്പോഴും അത് കാല്പ നിക വും അയഥാര്‍ഥവും ആയിരിക്കും എന്ന് മാത്രം.

പത്തിരുപത് വര്‍ഷം മുമ്പാണ്. ഏതാനും സിസ്റ്റേഴ്സിനോടും സന്ന്യസ്തവൈദികരോടും സഹോദരന്മാരോടുമൊപ്പം ഒരിക്കല്‍ മുന്നറിയിപ്പൊ ന്നുമില്ലാതെ കേരളത്തിലെ ഒരു പ്രദേശത്തെ കുറേ വീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു വീട്ടില്‍ ചെന്നപ്പോള്‍ വീടിനകത്ത് ആരോ ഉണ്ട് എന്ന് മനസ്സിലായെങ്കിലും എത്ര വിളിച്ചിട്ടും ആരും പ്രത്യുത്തരിക്കുക ഉണ്ടായില്ല. വീടിന് ചുറ്റും നടന്നപ്പോള്‍ ഒരു വാതില്‍ പുറമെ നിന്ന് വെറുതെ കുറ്റിയിട്ടിട്ടേയുള്ളൂ എന്ന് കണ്ടു. അച്ചന്മാരും കന്യാസ്ത്രീകളും എന്ന നിലയില്‍, ധരിച്ചിരിക്കുന്ന സന്ന്യാസവസ്ത്രത്തിന്‍റെ ബലത്തില്‍, കുറ്റി നീക്കി അകത്ത് പ്രവേശിച്ചു. വീടെങ്ങും ശക്തമായ ദുര്‍ ഗന്ധം ആയിരുന്നു. മലത്തിന്‍റെയും മൂത്രത്തി ന്‍റെയും രൂക്ഷഗന്ധം. മറ്റെന്തെല്ലാമോ ഗന്ധങ്ങളും. ആളനക്കം ഉണ്ടെന്ന് മനസ്സിലായ മുറിയില്‍ ചെന്നപ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍. കിടപ്പിലായ അമ്മച്ചിയും സ്വന്തം കാര്യം മാത്രം കഷ്ടിച്ച് നോക്കാന്‍ കഴിയുന്ന ദുര്‍ബലനായ അപ്പച്ചനും ആയിരുന്നു അവിടെ. ഒരാഴ്ചയെങ്കിലും ഭക്ഷണം കൊണ്ടുവന്ന് കൊടുത്തതിന്‍റെ അവശിഷ്ടങ്ങള്‍ പല പാത്രങ്ങളിലായി ഇരുന്ന് അഴുകിയതിന്‍റെ ദുര്‍ഗന്ധം കൂടിയായപ്പോള്‍ അസഹനീയമായിരുന്നു ദുര്‍ഗന്ധം. കൂടെയുണ്ടായിരുന്ന സിസ്റ്റേഴ്സ് പലരും നേഴ്സുമാരായിരുന്നതിനാല്‍ അവര്‍ അതെല്ലാം കഴുകാനും വൃത്തിയാക്കാനും തുടങ്ങി. അച്ചന്മാരും സാധ്യമായ കാര്യങ്ങള്‍ ചെയ്യുമ്പോഴേക്ക്, കുറച്ചെ വിടെയോ മാറിത്താമസിക്കുന്ന മരുമകള്‍ ഏതോ വിധേന ഓടിപ്പാഞ്ഞ് എത്തി. താന്‍ ചെയ്തു കൊള്ളാം എന്നുപറഞ്ഞ് അകത്തുണ്ടായിരുന്ന വരെയെല്ലാം പുറത്താക്കി.

ഇപ്പറഞ്ഞയനുഭവം അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആണെങ്കിലും, തീരെ അശ്രദ്ധമായും, കട്ടിലിനോട് കൂട്ടിക്കെട്ടിയും, ജനാല കമ്പിയില്‍ പൂട്ടിയിട്ടും ഒക്കെ അച്ഛനമ്മമാരെയോ രോഗികളും ആശ്രിതരുമായ കുടുംബാംഗങ്ങളെയോ വളര്‍ത്തുന്ന സാഹചര്യം വിരളമായിട്ടെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന കാര്യം നാം അംഗീകരിക്കേണ്ടി വരും. അതേസമയം, തളര്‍ന്നുപോയ മാതാപിതാക്കളെ, മാരകമായ രോഗത്തിന് അടിപെട്ട കുടുംബാംഗങ്ങളെ ഒക്കെ വളരെ വലിയ കരുതലോടും ശ്രദ്ധയോടും കൂടി സ്നേഹപൂര്‍വ്വം പരിചരിക്കുന്ന ആളുകള്‍ അതിനെക്കാള്‍ എത്രയോ മടങ്ങ് ഉണ്ട് എന്നതും നാം മറന്നുകൂടാ.

നമ്മുടെ നാട്ടിലെ മനുഷ്യരുടെ ജീവിതം പഴയ കാലത്തേതുപോലെ ലളിത സുന്ദരമല്ല ഇനിയും. ചെറിയ തോതില്‍ കൃഷിയും ചെറിയ കച്ച വടവും ഒക്കെയായി വീട്ടിലോ വീടി ന്‍റെ പരിസരത്തോ കഴിഞ്ഞിരുന്ന വലിയൊരു ശതമാനം ജനത ഉണ്ടാ യിരുന്ന കാലം എന്നേ കഴിഞ്ഞു പോയി. മനുഷ്യജീവിതത്തിന്‍റെ താളം കൂടുതല്‍ ചടുലമായി. ഉദ്യോ ഗങ്ങള്‍ വളരെയധികം മത്സരാധി ഷ്ഠിതമായി. 50 വര്‍ഷം മുമ്പ് ഒരു അധ്യാപകന് അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ഗുമസ്തന് ചെയ്യേണ്ടി യിരുന്ന ജോലികളും ഉത്തരവാദിത്വ ങ്ങളും അല്ല ഇന്ന് അതേ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിറവേറ്റേണ്ടത്. മറ്റ് കുടുംബങ്ങളുടെയും സമൂഹത്തി ന്‍റെയും പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തി ക്കുന്നവര്‍ കൂടുതല്‍ മത്സരാധി ഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ട കാല മാണ് വന്നിരിക്കുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ജീവിതത്തില്‍ തിരക്കും വ്യഗ്രതയും മാനസിക പിരിമുറുക്കവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പിരിമുറു ക്കങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

മറ്റൊരു പ്രധാന കാര്യം, പൂര്‍വ്വ കാലങ്ങളില്‍ അങ്ങുമിങ്ങും ചില രൊക്കെ നൂറു വയസ്സിനടുത്തോ അതിന് മുകളിലോ ജീവിച്ചിട്ടുണ്ടാകാം എങ്കിലും, ലോകം എമ്പാടും എന്നതുപോലെ, നമ്മുടെ നാട്ടിലും മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം പൊതുവേ കുറവായിരുന്നു. മിക്കവരും 50 നും 70 നും ഇടയ്ക്ക് മരണപ്പെട്ടു. ടെക്നോളജി വളര്‍ന്നതനുസരിച്ച് അപകട സാധ്യ തകള്‍ തൊഴിലിടങ്ങളില്‍ എത്രയും കുറഞ്ഞുവന്നു. വൈദ്യശാസ്ത്ര മേഖലയിലെ പുത്തന്‍ സാങ്കേതി കവിദ്യകളും പരിചരണ മികവും നല്ല ഭക്ഷണവും നമ്മുടെ നാട്ടിലും സംലഭ്യമായതോടെ മനുഷ്യരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചു. ആയുര്‍ദൈര്‍ ഘ്യത്തിന്‍റെ വര്‍ദ്ധനവിന് അനുസരിച്ച് മറ്റ് ജീവിത ഘട്ടങ്ങളെ അപേക്ഷിച്ച് വാര്‍ദ്ധക്യം കൂടുതല്‍ ചെലവേറിയതായി മാറി. സാമ്പത്തികച്ചെലവ് എന്ന ഘടകം മാത്രമല്ല, നല്‍കപ്പെടേണ്ട പരിചരണങ്ങളും കൂടുതല്‍ വൈദഗ്ദ്ധ്യങ്ങള്‍ ആവശ്യമുള്ളവയായി വന്നു. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും - പ്രത്യേകിച്ച് മുതിര്‍ന്ന പ്രായത്തിലുള്ളവര്‍ക്കും കുട്ടികള്‍ക്കും നല്‍കാന്‍ കഴിയാത്ത തരത്തിലുള്ള പരിചരണങ്ങള്‍ വൃദ്ധരായ പലര്‍ക്കും ആവശ്യമായി വന്നു.

പശ്ചാത്യ നാടുകളിലും ഏഷ്യന്‍ രാജ്യങ്ങളിലും മുന്‍കാലങ്ങളില്‍ കുടുംബങ്ങള്‍തന്നെ തങ്ങളുടെ വൃദ്ധരെയും രോഗികളെയും പരിചരിച്ചു വന്നിട്ടുണ്ട്. ഇന്നും അങ്ങനെതന്നെ ചെയ്യുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, മാറിയ സാമൂഹിക പശ്ചാത്തലത്തിലും ജീവിത സാഹചര്യത്തിലും വൈദ്യ ഘടനയിലും, വാര്‍ദ്ധക്യ പരിചരണങ്ങള്‍ കുടുംബാംഗങ്ങള്‍ തന്നെ നിര്‍വഹിക്കണം എന്ന് നിര്‍ബന്ധപൂര്‍വ്വം പ്രതീക്ഷിക്കുന്നത് മിക്കവാറും അപ്രായോഗിക മാണ്.

കര്‍ഷകപ്രധാനമായ പ്രദേശങ്ങളിലും കൂട്ടു കുടുംബ വ്യവസ്ഥിതി നിലനില്‍ക്കുന്നിടങ്ങളിലും, പല പ്രായത്തിലുള്ള കുട്ടികള്‍ ഉള്ള കുടുംബ ങ്ങളിലും, ഒന്നു രണ്ടു ഹോം നഴ്സുമാരെ നിര്‍ത്താ നുള്ള സാമ്പത്തിക സാഹചര്യം ഉള്ള വീടുകളിലും, സ്ത്രീ ജനങ്ങള്‍ തൊഴില്‍ സംബന്ധമായി ഏറെ പുറത്തു പോകാത്ത സമുദായങ്ങളിലും വാര്‍ദ്ധക്യ പരിചരണം കുറെയൊക്കെ ഭവനങ്ങളില്‍ ചെയ്യുന്ന തിനുള്ള സാധ്യതകള്‍ ഇനിയും കുറേക്കാലം കൂടി നിലനില്‍ക്കും.