

അകാലത്തില്‍ വൃദ്ധനാകാന്‍ വിധിക്കപ്പെട്ട യയാതിക്ക്, ശാപമോക്ഷം നേടാന്‍ ശുക്രാചാര്യര്‍ കല്പിച്ച വ്യവസ്ഥ ഇതായിരുന്നു : "പുത്രന്മാരില്‍ ആരെങ്കിലും നിന്‍റെ വാര്‍ദ്ധക്യം സ്വീകരിച്ച്, അയാളുടെ യൗവനം നിനക്കു നല്‍കണം." ഇളയപുത്രനായ പൂരുവിലൂടെ ശാപമോക്ഷം നേടിയ യയാതി അനേകവര്‍ഷം ജീവിച്ചു. ജീവിതാവസാനമടുത്തപ്പോള്‍ അദ്ദേഹം പുത്രനോടു പറഞ്ഞു: "പ്രിയ മകനേ, എണ്ണയൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കു ന്നതിനു സമാനമത്രേ ഇന്ദ്രിയാഭിലാഷം ഭോഗങ്ങള്‍ കൊണ്ടു ശമിപ്പിക്കാനുള്ള ശ്രമം. ഇന്ദ്രിയഭിലാഷ ങ്ങള്‍ ഭോഗത്താല്‍ ഒരിക്കലും ശമിക്കയില്ല. നിന്‍റെ യൗവ്വനം തിരിച്ചുപിടിച്ച് വിവേകത്തോടെയും നല്ലവനായും രാജ്യം ഭരിക്കുക."
2023 വിട പറഞ്ഞു. ആയുസിന്‍റെ പുസ്തകത്തില്‍ ഒരു താള്‍ കൂടി മറിഞ്ഞു. പ്രതീക്ഷകളും സന്ദേഹ ങ്ങളുമായി 2024 പിറന്നു. ആയുസ് നീളണമെന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നു. ശമിക്കുന്നില്ല ആസ ക്തികള്‍. അധികാരം, സമ്പത്ത്, സുഖഭോഗങ്ങള്‍ ഒക്കെയും നേടാനുള്ള ഓട്ടത്തില്‍ അവനില്‍ അസംതൃപ്തി മാത്രം ബാക്കി നില്‍ക്കുന്നു. മതി വരുന്നില്ല ആര്‍ക്കും. രോഗത്തെയും വാര്‍ധക്യ ത്തെയും മരണത്തെയും മനുഷ്യന്‍ ഭയക്കുന്നു. സുഖലോലുപമായ തന്‍റെ ജീവിതത്തെ അപഹരി ക്കാന്‍ വരുന്ന രോഗ, വാര്‍ധക്യ, മരണങ്ങളെ ചെറു ക്കാനും മറികടക്കാനും മനുഷ്യന്‍ വൃഥാ ബുദ്ധിയും പണവും ചെലവഴിക്കുന്നു. ഭോഗാസക്തിയുടെ എരി തീയിലേക്ക് ഇനിയും എണ്ണ ഒഴിക്കേണ്ടതുണ്ടോ? ആസക്തികളുടെ കെടാത്തീയില്‍ എരിഞ്ഞു തീരേ ണ്ടതോ ദൈവദാനമായ ജീവിതം? പുതുവര്‍ഷം മാനവ ജീവിതത്തില്‍ ഗുണപരമായ മാറ്റത്തിന് നിദാനമാകുമോ?
ലോകത്തെല്ലായിടത്തും എന്ന പോലെ നമ്മുടെ നാട്ടിലും യുവതലമുറയില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. മനോഭാവങ്ങളിലും താല്‍പര്യങ്ങളിലും അത് ആഴത്തില്‍ പ്രതിഫലി ക്കുന്നു. നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ക്കും മത വും രാഷ്ട്രീയവും അന്യമായിരിക്കുന്നു. പുസ്ത കങ്ങളുടെ സ്ഥാനം മൊബൈലും കംപ്യൂട്ടറും അപഹരിച്ചിരിക്കുന്നു. അപരനില്‍ അവര്‍ക്ക് താല്‍പര്യമില്ലാതായിരിക്കുന്നു. അവരവരിലേക്ക് കൂടുതല്‍ ഒതുങ്ങിക്കൂടുന്നു.
യാത്രകളിലും സൗഹൃദങ്ങളിലും സിനിമ അടക്കമുള്ള ദൃശ്യ മാധ്യമങ്ങളിലും ഈറ്റിങ്ങ് ഔട്ട് പോലുള്ള പുതിയ ആസ്വാദന പ്രവണതകളിലും അവര്‍ താല്‍പര്യം കേന്ദ്രീകരിക്കുന്നു. ജീവിതം അത്ര ഗൗരവമായി കാണേണ്ട ഒന്നായി മിക്കവരും കരുതുന്നില്ല. ലാഘവത ്വമാണ് ഇന്നത്തെ യുവത്വത്തിന്‍റെ മുഖമുദ്ര. ധാര്‍മ്മികതയെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ശരി തെറ്റുകളെക്കുറിച്ചും അതായത് ജീവിതത്തെക്കുറിച്ച് ഇന്നത്തെ തലമുറ മുന്‍തലമുറകളേക്കാള്‍ കുറച്ചുകൂടി വ്യക്തമായ കാഴ്ചപ്പാട് സ്വരൂപിച്ചിരിക്കുന്നു എന്ന് പറയേ ണ്ടിവരും - പ്രത്യേകിച്ച് പെണ്‍കുട്ടികളും യുവതി കളും. ആണ്‍-പെണ്‍ സൗഹൃദങ്ങളിലും ലൈംഗിക തയിലും വസ്ത്രധാരണ രീതിയിലും തുറന്ന മനോ ഭാവം യുവത്വം പ്രകടമാക്കുന്നു.
