top of page

ദൈവവും ദൈവീകതയും

Sep 1, 2013

3 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ
Jews arguing with Jesus .

ശുദ്ധമേത്, അശുദ്ധമേത് എന്നിവയെ സംബന്ധിച്ച് കണിശമായ ധാരണകള്‍ യഹൂദമതം പുലര്‍ത്തിയിരുന്നല്ലോ. ലേവ്യരുടെ പുസ്തകത്തിലെ 14 ഉം 15 ഉം അധ്യായങ്ങള്‍ ഇതിനുത്തമദൃഷ്ടാന്തങ്ങളാണ്. ശരീരം, വീട്, വസ്ത്രം, മൃഗം തുടങ്ങിയ കാര്യങ്ങളിലെല്ലാം എങ്ങനെയാണ് ശുദ്ധ-അശുദ്ധ വിവേചനം പാലിക്കേണ്ടതെന്ന് ഈ അധ്യായങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഇത്തരം നൂറുകൂട്ടം നിയമങ്ങള്‍ വേരൂന്നിയത് അവരുടെ ദൈവസങ്കല്പത്തിലായിരുന്നു. "നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍" (ലേവ്യര്‍ 19:1) എന്നതായിരുന്നു അവരുടെ ഒരു പ്രധാന കല്പന. പരിശുദ്ധനായ ദൈവത്തെ സമീപിക്കാന്‍ യോഗ്യര്‍ പരിശുദ്ധരായവര്‍ മാത്രം. അങ്ങനെ സ്വാഭാവികമായിത്തന്നെ അശുദ്ധിയുള്ള വ്യക്തികളും വസ്തുക്കളും പടിക്കു പുറത്തായി.