top of page

സഹോദരി ചന്ദ്രിക

Oct 22, 2018

1 min read

റോണി കപ്പൂച്ചിന്‍
nature and moon

സഹോദരി ചന്ദ്രിക


ഭൂമിസ്വയമിരുള്‍തീര്‍ക്കുമീനിശയില്‍

നിര്‍മ്മലപ്രഭയാല്‍ ഞങ്ങള്‍ക്കു

കാവലാകുമോരീ സോദരി ചന്ദ്രികേ

നിന്നെപ്രതി സ്തുതിയീശ്വരന്.

നിഴലുകളിരുള്‍പടര്‍ത്തും നേരം

സ്വാന്തനപ്രകാശധാരയാല്‍ കഴുകുക

നിര്‍മ്മലരാകട്ടെ ഞങ്ങളും.

സഹോദരി ജലം

മഴയായ് പെയ്തിറങ്ങും സോദരിജലമേ

നിന്നെയോര്‍ത്തു ദൈവത്തിനു സ്തുതി.

മഴയായ് പെയ്തുപുഴയായ് ഒഴുകി

വളരുന്ന ഞങ്ങളുടെ

ഹൃദയനിലങ്ങളെ, ഉണങ്ങി തുടങ്ങിയവേരുകളെ 

നനയ്ക്കുക, ആര്‍ദ്രമാകട്ടെയുള്ളം.


സഹോദരന്‍ അഗ്നി

ശൈത്യംപടരുമീകാലത്തു

നല്‍താപം പകരുന്ന,

എല്ലാം ജ്വലിപ്പിക്കുന്ന അഗ്നിയാം

സോദരനെ പ്രതി ദൈവമേ സ്തുതി.

കെട്ടുപോയ കനലുകള്‍,

തണുത്തുറയുന്ന ഹൃദയങ്ങള്‍,

അഗ്നിനാളങ്ങളെ

കത്തിപ്പടരുക ഉജ്ജ്വലിപ്പിക്കുക ഞങ്ങളെ.


സഹോദരന്‍ കാറ്റ്

കുളിരുവീശി തഴുകുമീ

സോദരാ മാരുതേ

നിന്നെപ്രതി ദൈവത്തിനു വന്ദനം

ഉഷ്ണമായാശയും നിരാശയും പടരുമ്പോള്‍

കുളിര്‍കാറ്റായി വീശിതണുപ്പിക്കുക,

ശ്വാസമായി തീരുക

ഉള്ളില്‍നിന്നും ചലിപ്പിക്കൂ ഞങ്ങളെ.


റോണി കപ്പൂച്ചിന്‍

0

0

Featured Posts