top of page
വിലയുള്ള ചരക്ക്
Nov 20, 2009
1 min read
ജജ
വിലയുള്ള ചരക്ക്
കനകമായിരുന്നുയര്‍ന്നവിലയുള്ള ചരക്ക്.
പിന്നെ മനുഷ്യന്‍റെ അംഗങ്ങള്‍ക്കായി വില.
ഏറ്റം വിലയ്ക്കിന്ന് വില്‍ക്കപ്പെടുന്നത്
മനുഷ്യന്‍റെ സ്വകാര്യതകളാണ്.
അവന്‍റെ/ അവളുടെ
ഒളിച്ചുവെയ്ക്കലുകളാണ്.
തിരിച്ചറിവ്
ഒറ്റക്കൊമ്പിലിരുന്ന്
പാട്ടുപാടുകയായിരുന്നൊരു കിളി
സാകൂതം ഞാനതിനെ നോക്കി.
ഭക്ഷണത്തെ നോക്കുമ്പോലായോ
നോട്ടമെന്നറിയില്ല.
പ്രാണഭയത്തോടതുവേഗം
പറന്നുപോയി.
മറവി
ഓര്‍മ്മകള്‍ മരിക്കരുത്.
ഓക്സിജന്‍ കൊടുത്തെങ്കിലും
അവയെ ജീവിപ്പിക്കണം
നാളയുടെ ആയുധമാവേണ്ടവയാണവ.
മറവി, ഇന്നിന്‍റെ കറുപ്പാണ്.